by Midhun HP News | Jan 5, 2024 | Latest News, മരണം
ആറ്റിങ്ങൽ: ഊരൂപ്പൊയ്ക മോഹനം വീട്ടിൽ കുഞ്ഞി(85) നിര്യതയായി.
ഭർത്താവ്: പരേതനായ കുഞ്ഞൻ.
മക്കൾ: മോഹനൻ, ശശിധരൻ (യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, റിട്ടയേർഡ് ഹെഡ് കാഷ്യർ)
ശോഭന (മുൻ പഞ്ചായത്ത് മെമ്പർ, മുദാക്കൾ പഞ്ചായത്ത്), ജയകുമാർ (late) കെ എസ് ആർ ടി സി, അനിൽകുമാർ(മിൽമ തിരുവനന്തപുരം ഡയറി, മുൻ പഞ്ചായത്ത് അംഗം മുദാക്കൾ പഞ്ചായത്ത്)
മരുമക്കൾ: സുലോചന, സുശീലൻ (സബ് ഇൻസ്‌പെക്ടർ റിട്ടയേർഡ്), ബിന്ദു, രഞ്ചു.
സഞ്ചയനം: തിങ്കൾ രാവിലെ 9 ന്.
by Midhun HP News | Jan 4, 2024 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: തോന്നയ്ക്കൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങൽ കടയ്ക്കാവൂർ താഴതിൽ വീട്ടിൽ ഷീബയുടെ മകൻ ആദിത്യൻ(19) ആണ് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന പാരിപ്പള്ളി മുക്കട സ്വദേശി കൈലാസ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ ആണ്. ആറ്റിങ്ങൽ സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ളത് ആണ് അപകടത്തിൽ പെട്ട ബൈക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബൈക്കും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികർ ഇടിയുടെ ആഘാതത്തിൽ തെറിച്ചു കാറിന് മുകളിൽ വീണ ശേഷം റോഡിലേക്ക് വീണു. ബൈക്ക് പൂർണമായും തകർന്നു. വാഹനത്തിൻ്റെ അമിത വേഗതയാണ് അപകട കാരണം എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അപകട കാരണം കണ്ടെത്തും എന്ന് പോലീസ് പറഞ്ഞു. മംഗലപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ആദിത്യൻ എ.സി മെക്കാനിക് ആണ്.
by Midhun HP News | Jan 4, 2024 | Latest News, മരണം
ആറ്റിങ്ങൽ: തച്ചൂർകുന്ന് പൈപ്പ് ലൈൻ റോഡ് മുള്ളലംവിള വീട്ടിൽ അപ്പു (66) അന്തരിച്ചു. വർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ആറ്റിങ്ങൽ നഗരസഭ മുൻ വൈസ് ചെയർമാൻ കെ.തമ്പിയുടെ സഹോദരി ഭർത്താവാണ് അന്തരിച്ച അപ്പു.
by Midhun HP News | Jan 4, 2024 | Latest News, മരണം
ആറ്റിങ്ങൽ: മാമം തോപ്പിൽ ജെ.ജെ ഭവനിൽ (സി.റ്റി.ആർ.എ 133/3-A) ബി സുദർശനൻ (71) നിര്യാതനായി.
ഭാര്യ: എം ചന്ദ്രിക.
മക്കൾ: സി.എസ് ജ്യോതി, സി.എസ് ജോളി.
മരുമക്കൾ: എൻ സുനിൽ കുമാർ (ബിസിനസ്), വി സതീഷ്(ഡ്രൈവർ).
സഞ്ചയനം നാളെ രാവിലെ എട്ട് മണിക്ക്.
by Midhun HP News | Jan 3, 2024 | Latest News, ജില്ലാ വാർത്ത, മരണം
കല്ലമ്പലം : നാവായിക്കുളം ശങ്കരനാരായണ ക്ഷേത്രത്തിലെ വലിയ കുളത്തിൽ ഡിഗ്രി വിദ്യാർഥിയെ മരിച്ച നിലയിൽ കാണപ്പെട്ടു.നാവായിക്കുളം, രാധാകൃഷ്ണ വിലാസത്തിൽ ഗിരീഷ് ലേഖ ദമ്പതികളുടെ മകൻ അജയകൃഷ്ണൻ (21 അപ്പൂസ്) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അജയ കൃഷ്ണനെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തുന്നത്.ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
by Midhun HP News | Jan 3, 2024 | Latest News, മരണം
പള്ളിക്കൽ പകൽക്കുറി ചെമ്പകത്തിൻമൂട് കൃഷ്ണവിലാസത്തിൽ റ്റി. എൻ. മധുസൂദനൻപിള്ള (78) (റിട്ടയേർഡ് ഐ എ എഫ് & വി ഇ ഒ) അന്തരിച്ചു.
ഭാര്യ: ജെ. ബി. എസ്. ഭാമ
മക്കൾ: എം. മാധവൻകുട്ടി (വൈസ് പ്രസിഡന്റ്, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്), എം. രാമൻകുട്ടി (സബ് രജിസ്റ്റർ ഓഫീസ് ഡയറക്ടറേറ്റ്, തിരുവനന്തപുരം)
മരുമക്കൾ: ചിത്ര സി. എസ് (അധ്യാപിക, ജി. എച്ച്. എസ്. എസ്. നാവായിക്കുളം), വിജി
(ഗസ്റ്റ് അദ്ധ്യാപിക, പട്ടം സെന്റ് മേരിസ് സ്കൂൾ)
Recent Comments