by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്മെന്റ് ഓഫ് സോയിൽ സർവ്വേ ആൻഡ് സോയിൽ കൺസേർവഷൻ (DSSSC) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. നാഷണൽ സോയിൽ മാപ്പിങ് പ്രോഗ്രാമിന് കീഴിലുള്ള വിവിധ തസ്തികകളിലേക്ക് ആകും നിയമനം ലഭിക്കുക.
ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) പുറത്തിറക്കി. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 22, വൈകുന്നേരം 05.00 മണി.
തസ്തികയും ഒഴിവുകളും
ഫീൽഡ് ഓഫീസസ്
സോയിൽ സർവേ ഓഫീസർ
ഒഴിവുകൾ: 12
യോഗ്യത: ബി.എസ്.സി അഗ്രികൾച്ചർ
പരിചയം: 6 മാസത്തെ പ്രവൃത്തിപരിചയം (അഭിലഷണീയം)
പരമാവധി പ്രായം: 36 വയസ്
വേതനം: ₹46,230 /- പ്രതിമാസം
ഫീൽഡ് അസിസ്റ്റന്റ്
ഒഴിവുകൾ: 19
യോഗ്യത: വി.എച്ച്.എസ്.ഇ (അഗ്രികൾച്ചർ) പാസ്
പരമാവധി പ്രായം: 36 വയസ്
വേതനം: ₹21,070 /- പ്രതിമാസം
ലസ്‌കർ
ഒഴിവുകൾ: 16
യോഗ്യത: എസ്.എസ്.എൽ.സി പാസ്
പരമാവധി പ്രായം: 36 വയസ്
വേതനം: ₹19,310 /- പ്രതിമാസം
സോയിൽ ടെസ്റ്റിങ് ലബോറട്ടറികൾ
റിസർച്ച് അസിസ്റ്റന്റ്
ഒഴിവുകൾ: 12
യോഗ്യത: ബി.എസ്.സി അഗ്രികൾച്ചർ
പരിചയം: 6 മാസത്തെ ലാബ് പരിചയം (അഭിലഷണീയം)
പരമാവധി പ്രായം: 36 വയസ്
വേതനം: ₹46,230 /- പ്രതിമാസം
ലാബ് അസിസ്റ്റന്റ്
ഒഴിവുകൾ: 07
യോഗ്യത: ബി.എസ്.സി ലൈഫ് സയൻസസ് (കെമിസ്ട്രിക്ക് മുൻഗണന)
പരമാവധി പ്രായം: 36 വയസ്
വേതനം: ₹21,070 /- പ്രതിമാസം
ലാബ് അറ്റൻഡർ
ഒഴിവുകൾ: 07
യോഗ്യത: എസ്.എസ്.എൽ.സി പാസ്
പരമാവധി പ്രായം: 36 വയസ്
വേതനം: ₹19,310 /- പ്രതിമാസം
ഫീൽഡ് അസിസ്റ്റന്റ്
ഒഴിവുകൾ: 07
യോഗ്യത: വി.എച്ച്.എസ്.ഇ (അഗ്രികൾച്ചർ) പാസ്
പരമാവധി പ്രായം: 36 വയസ്
വേതനം: ₹21,070 /- പ്രതിമാസം
ലസ്‌കർ
ഒഴിവുകൾ: 12
യോഗ്യത: എസ്.എസ്.എൽ.സി പാസ്
പരമാവധി പ്രായം: 36 വയസ്
വേതനം: ₹19,310 /- പ്രതിമാസം
ജിഐഎസ് എക്സ്പെർട്ട്
ഒഴിവുകൾ: 20
യോഗ്യത: ജിയോ ഇൻഫർമാറ്റിക്സിൽ പിജി
പരമാവധി പ്രായം: 36 വയസ്
വേതനം: ₹32,550 /- പ്രതിമാസം
പ്രോജക്റ്റ് കൺസൾട്ടന്റ്
ഒഴിവുകൾ: 02
യോഗ്യത/പരിചയം: സോയിൽ സർവേ മേഖലയിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം
വേതനം: ₹50,000 /- പ്രതിമാസം
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ഒഴിവുകൾ: 07
യോഗ്യത: പ്ലസ് ടു + ഡി.സി.എ
പരിചയം: 1 വർഷം
പരമാവധി പ്രായം: 36 വയസ്
വേതനം: ₹22,240 /- പ്രതിമാസം
കൂടുതൽ വിവരങ്ങൾ അറിയാൻ വിജ്ഞാപനം സന്ദർശിക്കുക
https://cmd.kerala.gov.in/wp-content/uploads/2026/01/DSSSC-Notification-Final-Draft.pdf
by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയി മഞ്ജു പ്രദീപിനെയും, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായി ജൂഡ് ജോർജിനെയും, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആയി ജയന്തി കൃഷ്ണയെയും തെരഞ്ഞെടുത്തു.
by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയ രാജീവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. തന്ത്രിയെ എസ്‌ഐടി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലേക്കുള്ള പ്രവേശനത്തിന് വാതില്‍ തുറന്നത് തന്ത്രി കണ്ഠര് രാജീവരുമായുള്ള ബന്ധമാണെന്നാണ് എസ്‌ഐടിയുടെ നിഗമനം. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് അറിവുണ്ടെന്നും എസ്‌ഐടി വിലയിരുത്തുന്നു.ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് എത്തുന്നില്ലെന്ന് ഹൈക്കോടതി അടുത്തിടെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിര്‍ണായക നീക്കത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം കടന്നിരിക്കുന്നത്. ദൈവതുല്യരായ ആളുകള്‍ പിന്നിലുണ്ടെന്ന് സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.


by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റ് (KSRTC SWIFT) വനിതാ ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. തിരുവനന്തപുരം ജില്ല പരിധിയിൽ സർവീസ് നടത്തുന്ന ബസുകളിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 വൈകിട്ട് 5 മണി.
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
അപേക്ഷകർക്ക് സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) അല്ലെങ്കിൽ ഹെവി പാസഞ്ചർ വെഹിക്കിൾ (HPV) ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.
കുറഞ്ഞ പ്രായപരിധി 20 വയസാണ്. എൽ എം വി ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായം 30 വയസും എച്ച് പി വി ലൈസൻസ് ഉള്ളവർക്ക് 45 വയസുമാണ് പ്രായ പരിധി.
പാസഞ്ചർ വാഹനങ്ങൾ ഓടിക്കുന്നതിന് പ്രാപ്തരായ ആരോഗ്യവതികൾ ആയിരിക്കണം.
8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. നിശ്ചിത സമയത്തിന് പുറമേ ചെയ്യുന്ന അധിക ഡ്യൂട്ടിക്ക് മണിക്കൂറിന് 130 രൂപ വീതം അധിക വേതനം അനുവദിക്കും. ഇതിന് പുറമേ ഇൻസെന്റീവ്, അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ആഴ്ചയിൽ ഒരു അവധി അനുവദിക്കുന്നതാണ്.
എഴുത്ത് പരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. എഴുത്ത് പരീക്ഷയിൽ വിജയിക്കുന്നവരെയാണ് ഡ്രൈവിങ് ടെസ്റ്റിനും പിന്നീട് ഇന്റർവ്യൂവിനും വിളിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നിർബന്ധമായിരിക്കും. പരിശീലന കാലയളവിൽ നിശ്ചിത നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
ഉദ്യോഗാർത്ഥികൾ www.cmd.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. ഓൺലൈനല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കില്ല. അപേക്ഷ സമർപ്പിക്കുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ഡ്രൈവിങ് ലൈസൻസ് എന്നിവ തെളിയിക്കുന്ന രേഖകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യണം.


by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധി (AI) മേഖലയിൽ പരിശീലനം നൽകുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (KITTS) തിരുവനന്തപുരം നഗരത്തിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
നിലവിലെ തൊഴിൽ വിപണിയിൽ ആവശ്യമായ ആധുനിക സാങ്കേതിക അറിവുകൾ വിദ്യാർത്ഥികൾക്ക് കൈവരിക്കാനാണ് ഈ പരിശീലനത്തിന്റെ ലക്ഷ്യം. അവസാനവർഷ ബിരുദവും ബിരുദാന്തരവും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് അപേക്ഷിക്കാം. തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും നിർമ്മിത ബുദ്ധി അടിസ്ഥാനത്തിലുള്ള സാങ്കേതിക വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനുമായാണ് പരിശീലനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പരിശീലനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 14 ആണ്. ജനുവരി 16 ന് ആണ് ക്ലാസ് നടക്കുക. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 8129816664 എന്ന നമ്പറിലും ഇ- മെയിൽ: kittstraining@gmail.com എന്ന വിലാസത്തിലുമായി ബന്ധപ്പെടാം.


by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കൊടുമൺ സ്വദേശി ബാലചന്ദ്രൻ നായരുടെ “നടപ്പുകാലത്തെ നാട്ടകക്കാഴ്ചകൾ” എന്ന ചെറുകഥാ സമാഹാരം ജനു: 8 ന് കൊല്ലമ്പുഴ കോയിയ്ക്കൽ കൊട്ടാര കവാടത്തിൽ വച്ച് പ്രകാശനം ചെയ്തു.
കൊല്ലമ്പുഴ – കോയിക്കൽ പ്രദേശം പശ്ചാത്തലമാക്കി പ്രഭാത സഞ്ചാര അനുഭവങ്ങൾ ഹാസ്യാത്മകമായും ഉദ്വേഗം നിലനിർത്തിയും രചിക്കപ്പെട്ട ഈ പ്രസ്തുത സമാഹാരം, പ്രഭാത സഞ്ചാര സുഹൃത്തുകളായ ശ്രീനിവാസൻ പിള്ള, ശശിധരൻ നായർ, രവികുമാർ എന്നിവർ ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്.
ഇംഗ്ലീഷിലും മലയാളത്തിലുമായി ബാലചന്ദ്രൻ നായരുടെ കവിതകളും കഥകളും ഉൾപ്പെടുത്തി ലോകമെമ്പാടുനിന്നും പ്രസിദ്ധീകരിച്ചവയിൽ 100-ാമത്തെ സമാഹാരം എന്ന പ്രത്യേകതയും ” നടപ്പുകാലത്തെ നാട്ടകക്കാഴ്ചകൾ” ക്ക് അവകാശപ്പെട്ടതാണ്.


Recent Comments