പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഷിബു മോനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടര വർഷമായി സ്റ്റേഷനിൽ ജോലി ചെയ്തു വരികയാണ്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. സ്റ്റേഷൻ പിആർഒ കൂടിയാണ് ഇദ്ദേഹം.

പുഷ്പരാജൻ (73) നിര്യാതനായി

പുഷ്പരാജൻ (73) നിര്യാതനായി

ആറ്റിങ്ങൽ പൊയ്കമുക്ക് വലിയവിള വീട്ടിൽ പുഷ്പരാജൻ (73) നിര്യാതനായി.

ഭാര്യ: രാധാമണി
മക്കൾ: രഞ്ജു പി ആർ, സഞ്ജു പി ആർ, അരുണ പി ആർ
മരുമക്കൾ: അശ്വതി, സുലു രാജ്

സഞ്ചയനം: തിങ്കൾ രാവിലെ ഏഴിന്

എസ്ഐആര്‍: രേഖകള്‍ കൃത്യമെങ്കില്‍ വിഐപി- പ്രവാസി വോട്ടര്‍മാര്‍ നേരിട്ട് ഹാജരാകേണ്ടതില്ല

എസ്ഐആര്‍: രേഖകള്‍ കൃത്യമെങ്കില്‍ വിഐപി- പ്രവാസി വോട്ടര്‍മാര്‍ നേരിട്ട് ഹാജരാകേണ്ടതില്ല

തിരുവനന്തപുരം: വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തില്‍ വിഐപി- പ്രവാസി വോട്ടര്‍മാര്‍ക്ക് നേരിട്ട് ഹാജരാകേണ്ടതില്ല. നേരിട്ട് ഹിയറിങ്ങിന് ഹാജരാകാതെ തന്നെ രേഖകള്‍ സമര്‍പ്പിച്ച് വെരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു.

രേഖകള്‍ തൃപ്തരെങ്കില്‍ ഉടന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള അധികാരം ഇആര്‍ഒ/എഇആര്‍ഒ മാരില്‍ നിക്ഷിപ്തമാണ്. ഹിയറിംഗിന് നോട്ടീസ് ലഭിച്ച്, ഇആര്‍ഒ അല്ലെങ്കില്‍ എഇആര്‍ഒക്കു മുന്‍പാകെ ഹാജരാകേണ്ട തിയ്യതികളില്‍ അതാത് രേഖകള്‍ സമര്‍പ്പിക്കുന്ന പക്ഷം ( രേഖകള്‍ തൃപ്തികരമെങ്കില്‍ ) പ്രവാസി/വിഐപി വോട്ടര്‍മാരെ പരിശോധന പൂര്‍ത്തിയാക്കി ഇലക്ടറല്‍ റോളില്‍ ഉള്‍പ്പെടുത്താനുള്ള സംവിധാനം ERONET ല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം കെ എസ് ജയഘോഷ്; 16 സീറ്റ് വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം കെ എസ് ജയഘോഷ്; 16 സീറ്റ് വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ 16 സീറ്റ് വേണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോ​ഗത്തിൽ 16 സീറ്റ് ചോദിക്കാന്‍ ധാരണയായി എന്നാണ് റിപ്പോർട്ടുകൾ. പാലക്കാട് സീറ്റ് യൂത്ത് കോണ്‍ഗ്രസിന് നല്‍കണമെന്ന് ആവശ്യപ്പെടുന്നു. പാലക്കാട് മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിനെയാണ് മുന്നോട്ടുവെക്കുന്നത്.

കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷിനെ പരിഗണിക്കണമെന്നാണ് ആവശ്യം. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ബിനു ചുള്ളിയിലിനെയും, ആറന്മുളയില്‍ അബിന്‍ വര്‍ക്കിയേയും പരിഗണിക്കണം. നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളില്‍ ഒന്നില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിനെ പരിഗണിക്കണം.

അരൂരില്‍ ജിന്‍ഷാദ് ജിന്നാസിനെയും, തൃക്കരിപ്പൂരില്‍ ജോമോന്‍ ജോസിനേയും പരിഗണിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യമുന്നയിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയും മറ്റ് കേന്ദ്ര നേതാക്കളും കേരളത്തിലേക്കെത്തുന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യം മുന്നോട്ടുവെക്കുന്നത്.

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. PG 247439 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ PL 643092 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PC 450287 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Fourth prize: ₹5,000
0640, 0823, 1460, 1500, 1505, 2166, 2387, 2453, 2580, 2622, 2710, 2776, 5095, 6249, 6981, 7102, 7492, 7872, 9860

Fifth prize: ₹2,000
0811, 5419, 6165, 8683, 8784, 9926

Sixth prize: ₹1,000
1279, 1292, 2219, 2399, 2718, 3421, 4395, 4469, 4606, 4613, 5499, 5815, 6469, 6689, 7365, 8207, 8804, 8857, 8991, 9213, 9597, 9813, 9886, 9891, 9979

Seventh prize: ₹500
0104, 0241, 0300, 0338, 0438, 0471, 0574, 0596, 0612, 0665, 0678, 0746, 0749, 1089, 1229, 1877, 2158, 2281, 2556, 2980, 3022, 3096, 3160, 3168, 3191, 3357, 3362, 3372, 3479, 3492, 3654, 4115, 4191, 4236, 4289, 4369, 4392, 4396, 4673, 5107, 5520, 5904, 6020, 6027, 6091, 6195, 6417, 6422, 6423, 6458, 6792, 6964, 7000, 7138, 7417, 7441, 7945, 7947, 8226, 8286, 8300, 8348, 8372, 8429, 8452, 8582, 8638, 8806, 9102, 9302, 9427, 9450, 9557, 9565, 9740, 9893

Eighth prize: ₹200
0063, 0218, 0356, 0531, 0597, 0687, 0722, 0741, 0812, 0913, 0922, 1185, 1262, 1476, 1620, 1669, 1962, 2003, 2260, 2319, 2433, 2435, 2466, 2781, 2855, 2905, 2985, 3062, 3260, 3544, 3674, 3696, 3850, 3985, 4180, 4412, 4464, 4537, 4546, 4560, 4617, 4716, 4738, 4750, 4896, 5025, 5115, 5238, 5333, 5361, 5669, 5885, 5928, 6010, 6179, 6322, 6336, 6414, 6544, 6587, 6702, 6822, 7122, 7147, 7163, 7226, 7255, 7409, 7521, 7649, 7654, 7823, 8705, 8763, 8928, 9118, 9426, 9470, 9486, 9588, 9776, 9828, 9941, 9944

കരുപ്പൂര് വില്ലേജ് ഓഫിസിൽ നിന്ന് പണവും മദ്യക്കുപ്പിയും കണ്ടെത്തി

കരുപ്പൂര് വില്ലേജ് ഓഫിസിൽ നിന്ന് പണവും മദ്യക്കുപ്പിയും കണ്ടെത്തി

നെടുമങ്ങാട്: കരുപ്പൂര് വില്ലേജ് ഓഫിസിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 12,000 രൂപയും ഒരു ഫയലിനുള്ളിൽ നിന്ന് മദ്യം അടങ്ങുന്ന കുപ്പിയും കണ്ടെടുത്തു. ഓഫിസിൽ നടക്കുന്ന അഴിമതികൾ സംബന്ധിച്ച് നൽകിയ പരാതിയെ തുടർന്നു നടത്തിയ റെയ്ഡിലാണ് പണവും മദ്യവും പിടികൂടിയത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് തിരുവനന്തപുരം വിജിലൻസ് ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് രണ്ട് ഓഫിസിൽ പരിശോധന തുടങ്ങിയത്. വിജിലൻസ് ഉദ്യോഗസ്ഥർ എത്തുമ്പോൾ വില്ലേജോഫീസർ പ്രദീപ് കുമാറും അഞ്ച് ജീവനക്കാരും ഹാജരുണ്ടായിരുന്നു. സ്റ്റോർ റൂമിലെ അലമാരയ്ക്കുള്ളിൽ ഫയൽ പരിശോധിക്കുന്നതിനിടെയാണ് ഫയലിനുള്ളിൽ പൊതിഞ്ഞ നിലയിൽ മദ്യമടങ്ങിയ കുപ്പി കാണപ്പെട്ടത്. ആരോ പാരിതോഷികമായി നൽകിയതാകാമെന്നാണ് സംശയിക്കുന്നത്.

ഫയലുകൾ സൂക്ഷിക്കുന്ന മുറിയിലെ മേശവലിപ്പിൽ നിന്നാണ് കണക്കിൽപ്പെടാതെ 12,000 രൂപ പിടിച്ചെടുത്തത്. ഒരു ടിഫിൻ ബോക്സിൽ സൂക്ഷിച്ച നിലയിൽ ചെറിയ തുകകളുടെ നോട്ടുകളും കണ്ടെടുത്തു. പോക്കുവരവിനും ഭൂമി തരം മാറ്റുന്നതിനും മറ്റുമായി ഇടനിലക്കാർ മുഖേന വ്യാപകമായി ജീവനക്കാർ പണം വാങ്ങുന്നതായി ജില്ല കലക്ടർക്ക് മൂന്നു മാസം മുമ്പ് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പിന്നീടാണ് വിജിലൻസിന് പരാതി കൈമാറിയത്.

ഏഴു പേരടങ്ങിയ വിജിലൻസ് ടീം രാത്രി 8.30 ഓടെയാണ് പരിശോധന അവസാനിപ്പിച്ചത്. ഇൻസ്പെക്ടർ അരുൺ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിന്റെ റിപ്പോർട്ട് ഇന്നുതന്നെ വിജിലൻസ് ഡയറക്ടർക്ക് നൽകുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.