ആറ്റിങ്ങൽ പൂവമ്പാറ ആറ്റിൽ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ പൂവമ്പാറ ആറ്റിൽ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ: ആറ്റിങ്ങൽ പൂവൻപാറ ആറ്റിൽ മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. രാവിലെ ഏഴര മണിയോടെ നാട്ടുകാരാണ് മൃതദേഹം കാണുന്നത്. തുടർന്ന് ആറ്റിങ്ങൽ പോലീസിനെ വിവരം അറിയിക്കുകയും മൃതദേഹം കരയ്ക്കെത്തിക്കുകയും ചെയ്തു. സമീപത്തു കണ്ട ബാഗിൽ നിന്നും ലഭിച്ച തിരിച്ചറിയൽ രേഖകളിൽ നിന്നും ആലംകോട് മണ്ണൂർഭാഗം ചരുവിള പുത്തൻ വീട്ടിൽ 58 കാരനായ ബിജു ഗോപാലന്റെ മൃതദേഹമാണെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബിജുവിന്റെ വീട്ടുകാരെ ബന്ധപ്പെട്ടു.

ഏകദേശം 20 വർഷത്തോളമായി ഭാര്യയുമായി പിണങ്ങി കഴിയുന്നയാളാണ് ബിജുവെന്ന് മനസ്സിലാക്കി. തുടർന്ന് ഭാര്യ മൃതദേഹം തിരിച്ചറിയുകയും ബിജു ആണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. കേശവൻ ഗോപാലന്റെയും ലളിതയുടെയും മകനാണ് ബിജു.

നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ആസിഫ് കടയിൽ രാജിവെച്ചു

നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ആസിഫ് കടയിൽ രാജിവെച്ചു

കല്ലമ്പലം: ഡിസിസി നേതൃത്വം ഇടപെട്ട് രാജിവെക്കാൻ അന്ത്യശാസനം നൽകിയിരുന്നു. രാജി വെച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് അയോഗ്യത അടക്കമുള്ള കടുത്ത നടപടിയിലേക്ക് പോകുമെന്ന് നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു. 24 വാർഡുകൾ ഉള്ള പഞ്ചായത്തിൽ 12 സീറ്റുകൾ യുഡിഎഫ് നേടിയിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കം ഉണ്ടായി. ഇത് പരിഹരിക്കാതെ വന്നതോടെ എൽഡിഎഫിന്റെ 6 മെമ്പർമാരുടെ സഹായത്തോടെ നാല് യുഡിഎഫ് വിമതർ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മെമ്പറായ ആസിഫ് കടയിലിനെ പിന്തുണച്ചു. എൽഡിഎഫ് പിന്തുണയോടെ വൈസ് പ്രസിഡന്റ് ആയ റീന ഫസൽ നേരത്തെ രാജി വെച്ചിരുന്നു.

തുടര്‍ച്ചയായി നാല് ദിവസം പണമിടപാടുകള്‍ മുടങ്ങും,27 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക സമരം

തുടര്‍ച്ചയായി നാല് ദിവസം പണമിടപാടുകള്‍ മുടങ്ങും,27 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക സമരം

തിരുവനന്തപുരം: ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടന. ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുക.

നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാര്‍ക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമാണ്. 27ന് പണിമുടക്ക് നടക്കുകയാണെങ്കില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി നാല് ദിവസം മുടങ്ങും.

ശനിയാഴ്ചകള്‍ അവധിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ ശമ്പള പരിഷ്‌കരണ കരാറിനിടെ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇത് നടപ്പായില്ലെന്നാണ് പരാതി. തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാന്‍ ജീവനക്കാര്‍ സമ്മതിച്ചിട്ടുള്ളതിനാല്‍, പ്രവൃത്തി സമയത്തില്‍ കുറവുണ്ടാകില്ലെന്ന് സംഘടന അറിയിച്ചു.

വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ന്യൂ എൽ പി എസിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ന്യൂട്ടൺ അക്ബർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കെ.എസ്.ഇ.ബിയുമായി സഹകരിച്ച് വൈദ്യുതി അപകടരഹിത കേരളം പദ്ധതിയും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പുമായി സഹകരിച്ച് സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട വസ്തുതകളെ കുറിച്ചും, എക്സെസ് വകുപ്പുമായി സഹകരിച്ച് ലഹരി വിരുദ്ധ കാമ്പയിനും മൈമും, ആരോഗ്യ വകുപ്പും ഫയർ & റെസ്ക്യൂ ഡിപ്പാർട്ട്മെൻ്റ് മായി സഹകരിച്ച് ജീവൻ രക്ഷാ ഉപാധികളെക്കുറിച്ചും, എൽ എസ് ജി ഡിയുമായി സഹകരിച്ച് വിജ്ഞാന കേരളം സർവ്വേയും മഹാസഭയും നടത്തി. 26/12നു ആരംഭിച്ച ക്യാമ്പ് 1/1/നാണു സമാപിച്ചത്.

ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം; സര്‍ക്കാരിനെതിരെ സുമയ്യ ഹൈക്കോടതിയിലേക്ക്

ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം; സര്‍ക്കാരിനെതിരെ സുമയ്യ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സുമയ്യ കോടതിയിലേക്ക്. സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാളെ വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യും. വഞ്ചിയൂര്‍ പെര്‍മെനന്റ് ലോക് അദാലത്തിലാണ് കേസ് ഫയല്‍ ചെയ്യുക.

2023 മാര്‍ച്ച് 22ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റില്‍ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ വയറ് കുടുങ്ങിയത്. തൈറോയിഡ് ശസ്ത്രക്രിയക്കിടെ സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ കീഹോള്‍ വഴി പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടുതവണ ശ്രമിച്ചിട്ടും കീഹോള്‍ വഴി പുറത്തെടുക്കാന്‍ സാധിച്ചില്ല. ഗൈഡ് വയറിന്റെ രണ്ടറ്റവും ശരീരവുമായി ഒട്ടിച്ചേര്‍ന്ന നിലയിലാണ്. ഗൈഡ് വയര്‍ പുറത്തെടുത്താല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ആറ്റിങ്ങൽ എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു

ആറ്റിങ്ങൽ എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ല പ്രസിഡൻ്റ് ഹാരിസ് മുതൂർൻ്റെ പ്രസ്താവനയ്ക് എതിരെ ആറ്റിങ്ങൽ എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനവും, ജനറൽ സെക്രട്ടറിക്ക് ഉള്ള ഐക്യദാർഢ്യവും യൂണിയൻ പ്രസിഡന്റ്‌ എസ്. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ കച്ചേരി നടയിലേക്ക് നടന്ന മാർച്ച്‌ യൂണിയൻ ആക്ടിങ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്, യൂണിയൻ കൗൺസിലർ കെ. സുധീർ ടൗൺ, ടൗൺ ശാഖ ചെയർമാൻ സുരേഷ് കുമാർ, വാളക്കാട് ശാഖ പ്രസിഡൻ്റ് എസ്.ദിനേശ്, കോരാണി ശാഖ പ്രസിഡൻ്റ് ജെ.അശോകദാസ്, യൂണിയൻ കമ്മറ്റി അംഗം പ്രശാന്തൻ താഴേ ഇളമ്പ ശാഖ പ്രസിഡൻ്റ് രാജൻ, സെക്രട്ടറി ആർ. ശശി, വഞ്ചിയൂർ ശാഖ സെക്രട്ടറി എസ്. സന്തോഷ്, ഇടയ്ക്കോട് ശാഖ സെക്രട്ടറി സുധാകരൻ, ആലംകോട് ശാഖ സെക്രട്ടറി ഡി.ചന്ദ്രഹാസൻ, ഞാറയ്ക്കാട്വിള ശാഖ പ്രസിഡൻ്റ് എൻ.ഗിരിലാൽ, സെക്രട്ടറി കെ. വി.മന്മഥൻ, മണമ്പൂർ ഗുരുനഗർ ശാഖ പ്രസിഡന്റ്‌ വി.ജയപ്രകാശ്, കരിച്ചിയിൽ ശാഖ പ്രസിഡന്റ്‌ ബി. മോഹൻദാസ്, സെക്രട്ടറി എസ്.അനികുമാർ വനിതാ സംഘം ചെയർപേഴ്സൺ ഡി.ഗീതദേവി, ട്രഷറർ ഷീലാ ത്യാഗരാജൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ ഷീജ അജികുമാർ, ലതാ തങ്കപ്പൻ, പൊയ്കമുക്ക് മേഖല കമ്മിറ്റി ഭാരവാഹികൾ ആയ ബീന പ്രകാശ്, ബീനചെമ്പൂര് , നിഷാന്ത് ഇടയ്ക്കോട്, ടൗൺ ശാഖ കമ്മിറ്റി അംഗം ബൈജു എന്നിവർ നേതൃത്വം നൽകി.