by Midhun HP News | Mar 28, 2026 | Latest News, ജില്ലാ വാർത്ത
മംഗലപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വയോധികയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതി. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടുകൂടി ആയിരുന്നു സംഭവം.
ഒറ്റയ്ക്ക് താമസിക്കുന്ന 65 കാരിയുടെ വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറി കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ഉപദ്രവിച്ചു എന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മംഗലപുരം പൊലീസ് 65കാരിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെപ്പറ്റി സൂചന കിട്ടിയതായി മംഗലപുരം പൊലീസ് അറിയിച്ചു. പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.


by Midhun HP News | Mar 28, 2026 | Latest News, ജില്ലാ വാർത്ത
ആലംകോട്: മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃകയായി അബ്ദുൽ ഗഫാർ. ആലംകോട് കൊച്ചുവിള പ്ലാക്കോട് നെട്ടറഅപ്പൂപ്പൻ നടദേവീ ക്ഷേത്രത്തിന്റെ വികസനത്തിനായി അര സെന്റ് ഭൂമി സൗജന്യമായി വിട്ടുനൽകി ഞാറവിള മുസ്ല്യാർ മൻസിലിൽ അബ്ദുൽ ഗഫാർ ശ്രദ്ധേയനായി.
ക്ഷേത്രത്തിന് സമീപമുള്ള സ്വന്തം പുരയിടത്തിൽ നിന്നാണ് അദ്ദേഹം വികസന ആവശ്യങ്ങൾക്കായി ഭൂമി നൽകിയത്. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും ഉദാഹരണമായി ഈ നടപടി വിലയിരുത്തപ്പെടുന്നു. ആരാധനാലയത്തെ ബഹുമാനിക്കുകയും സഹായഹസ്തം നീട്ടുകയും ചെയ്ത അബ്ദുൽ ഗഫാറിനോട് ക്ഷേത്രരക്ഷാധികാരി ഗോപാലൻ, പൂജാരി സന്തോഷ്, ശശി എന്നിവർ നന്ദി അറിയിച്ചു. ഇത് സമൂഹത്തിൽ മതസൗഹാർദ്ദം ശക്തിപ്പെടുത്തുന്ന മഹത്തായ മാതൃകയാണെന്ന് പൊതുപ്രവർത്തകരായ മോഹനൻ നായർ (സോൾവില്ല), ഷാഹുൽ ഹമീദ് (ഞാറവിള) എന്നിവർ അഭിപ്രായപ്പെട്ടു.


by Midhun HP News | Mar 28, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സമ്മര്‍ ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. പത്തുകോടിയുടെ ഒന്നാം സമ്മാനം SB 517026 എന്ന നമ്പറിനാണ്. ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും. രണ്ടാം സമ്മാനം ഒരു കോടി രൂപ ഒരാള്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേര്‍ക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം സമ്മാനാര്‍ഹമായ അവസാന അഞ്ചക്കം വരുന്ന ടിക്കറ്റുകള്‍ക്കും ലഭിക്കും.


by Midhun HP News | Mar 28, 2026 | Latest News, ജില്ലാ വാർത്ത
വർക്കല: പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയ മാതാവിനെതിരെ കേസ്. വർക്കല ചിലക്കൂർ സ്വദേശിനിയായ 38 വയസ്സുകാരിയായ മാതാവിനെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇക്കഴിഞ്ഞ ദിവസം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വർക്കല ടൗണിലൂടെ 15 വയസ്സുകാരൻ അമിതവേഗത്തിൽ ഇരുചക്രവാഹനം ഓടിച്ചു വന്നപ്പോഴാണ് പോലീസിന്റെ പിടിയിലായത്.
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് അനധികൃതമായി വാഹനത്തിൽ രൂപരേഖകൾ വരുത്തി നമ്പർ പ്ലേറ്റുകൾ പതിപ്പിച്ചിട്ടില്ലാതെയും വാഹനം ഉപയോഗിച്ചതായി കണ്ടെത്തി. തുടർന്ന് മോട്ടോർ വാഹന നിയമപ്രകാരം വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം മാതാപിതാക്കൾ നൽകുന്നത് ഗൗരവമായ നിയമലംഘനം ആണെന്നും വർക്കലയിൽ വരും ദിവസങ്ങളിൽ പോലീസിന്റെ ശക്തമായ പരിശോധന നടത്തുമെന്ന് അറിയിച്ചു.


by Midhun HP News | Mar 28, 2026 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്: കിണറ്റിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ജാർഖണ്ഡ് സ്വദേശിനിയായ യുവതി മരിച്ചു. വെഞ്ഞാറമൂട് തമ്പുരാൻപൊയ്ക കെട്ടിട നിർമ്മാണ സ്ഥാപനത്തിലെ തൊഴിലാളി ലാലി ബഹാദൂറിന്റെ ഭാര്യ മിലൻ കുമാരി (23) ആണ് മരിച്ചത്.
24-നാണ് അപകടം നടന്നത്. യുവതിയെ കിണറ്റിൽ നിന്നും കരയ്ക്കെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ ഇരിക്കെ ഇന്നലെ മരിച്ചു.


by Midhun HP News | Mar 28, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: റ്റി ബി ജംഗ്ഷൻ വാഴപ്പള്ളി ലൈൻ അമ്പാടി വീട്ടിൽ സുധാകരൻ (85) അന്തരിച്ചു. ഇന്ന് രാവിലെ 7. 30ന് ആണ് അന്ത്യം സംഭവിച്ചത്. റിട്ടയേർഡ് മിലിട്ടറി, കെഎസ്ആർടിസി ഉദ്യോഗസ്ഥനാണ്.
ഭാര്യ: പരേതയായ സരോജിനി.
മക്കൾ: എസ് എസ് ബൈജു, എസ് എസ് മനോജ്, എസ് എസ് സിജി, എസ് എസ് ഉണ്ണികൃഷ്ണൻ.
മരുമക്കൾ: ജീന, മീര, സജു, ലീന.
Recent Comments