ബാലസംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  കാർണിവെൽ സംഘടിപ്പിച്ചു

ബാലസംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർണിവെൽ സംഘടിപ്പിച്ചു

ബാലസംഘം ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലമ്പുഴ മുനിസിപ്പൽ പാർക്കിൽ കാർണിവെൽ സംഘടിപ്പിച്ചു. കവിയും സാഹിത്യകാരനുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.

വെസ്റ്റ് മേഖല കോഡിനേറ്റർ എൻ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ എം ആറ്റിങ്ങൽ ഏര്യയ സെക്രട്ടറി ആർ സുബാഷ്, ജില്ലാ കോഡിനേറ്റർ ആർ രാജു, ആറ്റിങ്ങൽ മുനിസിപ്പൽ വൈസ്ചെയർപേഴ്സൺ ആർ.എസ് രേഖ, ഏര്യയ കമ്മിറ്റി അംഗം സി ദേവരാജൻ, സ്വാഗതസംഘം ചെയർമാൻ അഡ്വ: എൻ മോഹനൻ നായർ, കൺവീനർ എസ് സതീഷ്കുമാർ, കൗൺസിലർമാരായ ആർ.കെ ശ്യാം,
കെ തുളസീധരൻ നായർ, രമ്യ എം.ആർ, ഒ.എസ് മിനി, ബാലസംഘം വെസ്റ്റ് മേഖലാ പ്രസിഡന്റ് ജയരാജ് എന്നിവർ പങ്കെടുത്തു. ബാലസംഘം കൂട്ടുകാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കാവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഋഷിക.

വര്‍ക്കലയിലെ സ്വകാര്യആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ ആണ്
പണിമുടക്കുന്നത്. കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. തൊഴിൽ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം തേടിയാണ് ഈ ​ഗി​ഗ് തൊഴിലാളികളുടെ പണിമുടക്ക് പ്രഖ്യാപനം.

രവീന്ദ്രൻ (55) അന്തരിച്ചു

രവീന്ദ്രൻ (55) അന്തരിച്ചു

ആറ്റിങ്ങൽ: ഗേൾസ് ഹയർസെക്കന്ററി സ്കുളിന് സമീപം എം.ആർ.എ 31 എ (വാടകയ്ക്ക്) രവീന്ദ്രൻ (55) (ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ജനകീയ ആസൂത്രണം) അന്തരിച്ചു.

ഭാര്യ: സരിത.
മക്കൾ: അപർണ, ദേവിക.

ആറ്റിങ്ങൽ നഗരസഭയിലെ ആദ്യത്തെ വനിതാ കൗൺസിലറായിരുന്ന കെ. സാവിത്രി നിര്യതയായി

ആറ്റിങ്ങൽ നഗരസഭയിലെ ആദ്യത്തെ വനിതാ കൗൺസിലറായിരുന്ന കെ. സാവിത്രി നിര്യതയായി

ആറ്റിങ്ങൽ: 19പാർവ്വതിപുരം വാർഡിലെ സുലഭാലയത്തിൽ കെ.സാവിത്രി (97) നിര്യതയായി. മുൻസിപ്പാലിറ്റിയിലെ ആദ്യത്തെ വനിതാ കൗൺസിലറായിരുന്നു കെ.സാവിത്രി.

മക്കൾ: സുരേഷ്ബാബു, സുലഭ, സുഭാഷ്ബാബു, സുഷാജ്ബാബു.
മരുമക്കൾ: സുനിത, ചന്ദ്രശേഖരൻ, മിനി, ഡോ. ജോയ്

സംസ്കാരചടങ്ങുകൾ ഇന്ന് ഉച്ചക്ക് 2 മണിക്ക്.

മെഡിസെപ്: ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി, പുതുക്കിയ പ്രീമിയം ജനുവരി ശമ്പളത്തില്‍ നിന്ന് പിടിക്കില്ല

മെഡിസെപ്: ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി, പുതുക്കിയ പ്രീമിയം ജനുവരി ശമ്പളത്തില്‍ നിന്ന് പിടിക്കില്ല

തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒന്നാം ഘട്ട പദ്ധതി ഒരു മാസം കൂടി നീട്ടുന്നതിനുള്ള പ്രീമിയം തുകയായ 61.14 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

മെഡിസെപ് രണ്ടാംഘട്ട പദ്ധതി ജനുവരി ഒന്നുമുതല്‍ തുടങ്ങുമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു. രണ്ടാംഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാംഘട്ട പദ്ധതി ഒരു മാസംകൂടി നീട്ടിയത്. അതിനാല്‍ രണ്ടാംഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക ജനുവരിയില്‍ വിതരണം ചെയ്യുന്ന ശമ്പളത്തില്‍നിന്ന് പിടിക്കേണ്ടതില്ലെന്ന് ഡിഡിഒമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ പ്രീമിയം പിടിക്കപ്പെട്ടാല്‍ അത് പിന്നീടുള്ള പ്രീമിയം ഗഡുക്കളില്‍ നിന്ന് കുറച്ചു നല്‍കണമെന്നും നിര്‍ദേശിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘മെഡിസെപ്പിന്റെ’ പ്രീമിയം തുക കഴിഞ്ഞ ദിവസമാണ് വര്‍ധിപ്പിച്ചത്. നിലവില്‍ പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം 810 രൂപയാക്കി സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

310 രൂപയാണ് ഒരുമാസം വര്‍ധിക്കുക. ഒരു വര്‍ഷം 8237 രൂപയും ജിഎസ്ടിയും ആയിരിക്കും പ്രീമിയം തുകയായി നല്‍കേണ്ടി വരിക. തീരുമാനത്തിന് എതിരെ സര്‍വീസ് സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അധിക ബാധ്യത വരുത്തുന്നതാണ് ഈ നടപടിയെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്.