എ. രത്നം (73) അന്തരിച്ചു
ആറ്റിങ്ങൽ: കൊല്ലമ്പുഴ തോട്ടവാരം ഇടത്തറ വീട്ടിൽ എ രത്നം (73) അന്തരിച്ചു.
ഭർത്താവ്: മഹാലിംഗം ആചാരി.
മക്കൾ: ആർ ശാന്തി, എം കുമാർ, ആർ കലൈമതി (കല).
മരുമക്കൾ: വി ഹരികുമാർ, കെ പൊന്നപ്പൻ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 9മണിക്ക്
ആറ്റിങ്ങൽ: കൊല്ലമ്പുഴ തോട്ടവാരം ഇടത്തറ വീട്ടിൽ എ രത്നം (73) അന്തരിച്ചു.
ഭർത്താവ്: മഹാലിംഗം ആചാരി.
മക്കൾ: ആർ ശാന്തി, എം കുമാർ, ആർ കലൈമതി (കല).
മരുമക്കൾ: വി ഹരികുമാർ, കെ പൊന്നപ്പൻ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 9മണിക്ക്
കൊച്ചി: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന്. 2023ലെ പുരസ്ക്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്ലാലിന്റേതെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബർ 23 ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹന്ലാലിന് അവാർഡ് സമ്മാനിക്കും. 2004ൽ അടൂർ ഗോപാലകൃഷ്ണന് ശേഷം ആദ്യമായാണ് മോഹൻലാലിന് ഈ പുരസ്കാരം കിട്ടുന്നത്.

![]()
![]()
തിരുവനന്തപുരം: കാട്ടാക്കട കുന്നത്തുകാൽ ചാവടിയിൽ തെങ്ങ് വീണ് അപകടം. കാപ്പി കുടിച്ച് വിശ്രമിച്ചിരുന്ന 2 തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളുടെ തലയിലേക്കാണ് തെങ്ങ് കടപുഴകി വീണത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാവടി സ്വദേശികളായ ചന്ദ്രിക, വസന്ദ എന്നിവരാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന 5 തൊഴിലാളികൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ കാരക്കോണം മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്നേഹലത (54), ഉഷ (59) എന്നിവർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് തൊഴിലാളികളിൽ പലരും ചിതറി ഓടുകയുണ്ടായി. ഇവർക്കും പരുക്കുകൾ പറ്റിയിട്ടുണ്ട്. ഏകദേശം 48 തൊഴിലാളികൾ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കനാൽ വൃത്തിയാകുന്നതിനായിട്ടാണ് തൊഴിലാളികൾ എത്തിയത്. തെങ്ങിന് ഏറെ കാലപ്പഴക്കം ഉള്ളതായിട്ടാണ് വിവരം. പാറശ്ശാല ഫയർഫോഴ്സും വെള്ളറട പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
![]()
![]()
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്സിലര് മരിച്ച നിലയില്. തിരുമല വാര്ഡ് കൗണ്സിലറും ബിജെപി ജില്ലാ ജനറല് സെക്രട്ടറിയുമായ തിരുമല അനില് ആണ് മരിച്ചത്. കൗണ്സിലര് ഓഫീസിനുള്ളില് തൂങ്ങി മരിച്ച നിലയില് ആയിരുന്നു അനിലിനെ കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിലെ ബിജെപിയുടെ പ്രമുഖ നേതാവ് കൂടിയാണ് അനില്.
മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില് ബിജെപി നേതൃത്വത്തിന് ഏതിരെ പരാമര്ശം ഉണ്ടെന്നാണ് വിവരം. അനില് ഭരണ സമിത അംഗമായി വലിയ ശാല ഫാം സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയില് പാര്ട്ടി പിന്തുണച്ചില്ലെന്നാണ് കുറിപ്പിലെ പരാമര്ശം എന്നാണ് വിവരം. സൊസൈറ്റിയില് പ്രശ്നമുണ്ടാപ്പോള് ഒറ്റപ്പെടുത്തി. താനും കുടുംബവും സൊസൈറ്റിയില് നിന്ന് പണവും എടുത്തിട്ടില്ല. ആറ് കോടിയോളം രൂപയൂടെ വായ്പാ ബാധ്യത സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഉണ്ടെന്നാണ് റിപ്പോര്ട്ടുകള്.

സൊസൈറ്റിയില് നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുടെ പേരില് കഴിഞ്ഞ ദിവസം അനിലിനെ തമ്പാനൂര് പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന്റെ മാനസിക വിഷമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തല്. എന്നാല് കഴിഞ്ഞ ദിവസങ്ങളിലും പാര്ട്ടി യോഗങ്ങളില് ഉള്പ്പെടെ സജീവമായിരുന്നു അനില് എന്നും സൊസൈറ്റിയുമായി ബന്ധപ്പെട്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങള് മാത്രമാണ് ഉണ്ടായിരുന്നത് എന്നുമാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
![]()
![]()
ദുബൈ: അനായാസം വിജയം പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ഇന്ത്യന് ടീം ഒമാന് മുന്നില് വിറച്ചു ജയിച്ചു. ഇന്ത്യയുടെ വിജയം 21 റണ്സിനാണ്. ഈ ഏഷ്യാകപ്പിലെ ഉയര്ന്ന ടോട്ടലായ 188 റണ്സ് പിന്തുടര്ന്ന ഒമാന് ഇരുപത് ഓവറില് നാലുവിക്കറ്റ് നഷ്ടത്തില് 167 റണ്സില് അവസാനിച്ചു. ടൂര്ണമെന്റില് ഒരു മത്സരം പോലും വിജയിച്ചില്ലെങ്കിലും ഒമാന് അഭിമാനത്തോടെ തിരികെ വണ്ടി കയറാം.
വിജയത്തോടെ ഗ്രൂപ്പ് എയില് എല്ലാം മത്സരങ്ങളും വിജയിച്ച ഇന്ത്യ, ആറു പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. ഒമാന് പട്ടികയില് അവസാനവും. 21നു പാകിസ്ഥനെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പര് ഫോര് മത്സരം. മറുപടി ബാറ്റിങ്ങില്, അര്ധസെഞ്ച്വറി നേടിയ ആമിര് കലീം (46 പന്തില് 64), ഹമ്മദ് മിര്സ (33 പന്തില് 51) എന്നിവരുടെ മികച്ച ബാറ്റിങിലാണ് ഒമാന് പൊരുതിയത്.
ക്യാപ്റ്റന് ജതീന്ദര് സീങ്ങും, ആമിര് കലീമും ചേര്ന്ന് മികച്ച തുടക്കമാണ് ഒമാനു നല്കിയത്. ഇരുവരും ചേര്ന്ന് ഒന്നാം വിക്കറ്റില് 56 റണ്സ് കൂട്ടിച്ചേര്ത്തു.ഒമാന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന് ഇന്ത്യയ്ക്ക് ഒന്പതാം ഓവര് വരെ കാത്തിരിക്കേണ്ടി വന്നു. ജതീന്ദര് സിങ്ങിന്റെ വിക്കറ്റ് വീഴ്ത്തി കുല്ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്.എന്നാല് മൂന്നാമനായി ഹമ്മദ് മിര്സ എത്തിയതോടെ ഒമാന് സ്കോര് ബോര്ഡ് കുറച്ചുകൂടി വേഗത്തില് ചലിച്ചു. ഇരുവരും ചേര്ന്ന് നിശ്ചിത ഇടവേളകളില് സിക്സറുകളും ബൗണ്ടറികളും കണ്ടെത്തിയതോടെ ഒരു സമയത്ത് വന് അട്ടിമറി വരെയുണ്ടാകുമെന്ന തോന്നലുമുണ്ടായി.
ക്യാപ്റ്റന് സൂര്യകുമാര് യാദവ് ബൗളര്മാരെ മാറി മാറി പരീക്ഷിച്ചിട്ടും വിക്കറ്റ് വീഴ്ത്താനുമായില്ല. രണ്ടു സിക്സും ഏഴു ഫോറുമാണ് ആമിറിന്റെ ബാറ്റില്നിന്നു പിറന്നത്. 18ാം ഓവറില് ഹര്ഷിത് റാണയുടെ പന്തില് കിടിലന് ക്യാച്ചിലൂടെ ഹാര്ദിക് പാണ്ഡ്യ ആമിറിനെ പുറത്താക്കിയതാണ് ഒമാനു തിരിച്ചടിയായത്. തൊട്ടടുത്ത ഓവറില് മിര്സയും പുറത്തായി. രണ്ടു സിക്സും അഞ്ച് ഫോറുമാണ് മിര്സ നേടി. അവസാന ഓവറില് 34 റണ്സാണ് ഒമാനു ജയിക്കാന് വേണ്ടിയിരുന്നത്. എന്നാല് 12 റണ്സ് നേടാനെ അവര്ക്കായുള്ളൂ.
![]()
![]()
ഇന്ത്യയ്ക്കായി ഹാര്ദിക് പാണ്ഡ്യ, അര്ഷ്ദീപ് സിങ്, ഹര്ഷിത് റാണ, കുല്ദീപ് യാദവ് എന്നിവര് ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അവസാന ഓവറിനെ വിനായക് ശുക്ലയെ പുറത്താക്കി അര്ഷ്ദീപ് ട്വന്റി20യില് 100 വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അര്ഷ്ദീപ് സീങ്.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറില് എട്ടു വിക്കറ്റ് നഷ്ടത്തില് 188 റണ്സെടുത്തു. മലയാളിത്താരം സഞ്ജു സാംസണ്ന്റെ അര്ധ സെഞ്ച്വറിയും അഭിഷേക് ശര്മയുടെയും തിലക് വര്മയുടെയും ബാറ്റിങാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര് കണ്ടെത്താനായത്.

ആറ്റിങ്ങൽ കടുവയിൽ വെള്ളൂർക്കോണം ദിവ്യ ദീപത്തിൽ ഗോപാല കൃഷ്ണൻ നായർ (78) അന്തരിച്ചു.
ഭാര്യ: വിജയകുമാരി
മക്കൾ: സന്ദീപ്, ദീപ, ദിവ്യ
മരുമക്കൾ: കീർത്തി, രാജേഷ്, സുജിത്ത്
Recent Comments