by Midhun HP News | Jan 26, 2026 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് വാർഡ് 4, 37ആം നമ്പർ അങ്കണവാടിയിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ദേശീയ പതാക ഉയർത്തി.
പൊതുപ്രവർത്തകൻ പാലവിള സുരേഷ്, ലൈബ്രറിയൻ രോഹിണി, പുതുക്കരി വാർഡ് മെമ്പർ വിമല, വാർഡ് മെമ്പറും വൈസ് പ്രസിഡന്റ്റുമായ വിജയകുമാർ, അംഗൻവാടി വർക്കർ അനിത എൽ എസ്, ഹെൽപ്പർ സിന്ധു എസ് തുടങ്ങിയവർ പങ്കെടുത്തു.


by Midhun HP News | Jan 26, 2026 | Latest News, ജില്ലാ വാർത്ത
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കലിലെ യു പി വിഭാഗം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വേങ്ങോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫാർമസിയിൽ മെഡിസിൻ റാക്ക് സംഭാവന നൽകി. പ്രസ്തുത യോഗത്തിൽ സ്കൂൾ പി ടി എ പ്രസിഡന്റ് വി മധുസൂദനൻ നായർ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ജസ്സി ജലാൽ സ്വാഗതം പറയുകയും, യു പി വിഭാഗം സയൻസ് ക്ലബ് കൺവീനർ അശ്വതി ബി എസ് പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. മഞ്ഞമല ബ്ലോക്ക് മെമ്പർ നയന വി ബി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുടവൂർ വാർഡ് മെമ്പർ എം. എസ് ഉദയകുമാരി മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ എച്ച് എം സുജിത്ത് എസ്, വേങ്ങോട് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ സോണി രാജ്, പിടിഎ അംഗം ഷമികുമാർ എസ്, എച്ച് എസ് വിഭാഗം സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി ഐ എസ് എന്നിവർ ആശംസ അറിയിച്ചു. വേങ്ങോട് പി എച്ച് സി ഫാർമസിസ്റ്റ് ശ്രീജ എസ് യോഗത്തിന് നന്ദി അറിയിച്ചു.
യു പി വിഭാഗം സീനിയർ അസിസ്റ്റന്റ് കലാ കരുണാകരൻ, യു പി വിഭാഗം സ്റ്റാഫ് സെക്രട്ടറി സരിത ആർ എസ്, ഷബിമോൻ എസ് എൻ, പി ടി എ അംഗം അരുണാ റാണി ജി ആർ, എസ് എം സി അംഗം വിനയ് എം എസ് എന്നിവർ സന്നിഹിതരായിരുന്നു.


by Midhun HP News | Jan 26, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നടന്ന പുസ്തക പ്രകാശനത്തിൽ പി.ആർ. ജയചന്ദ്രൻ എഴുതിയ നോവൽ ലയം കൗൺസിലർ ജി.എസ്. ബിനു, പ്രൊ. എസ്. അയ്യപ്പൻ പിളളക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു.


by Midhun HP News | Jan 26, 2026 | Latest News, ജില്ലാ വാർത്ത
എസ് എൻ ഡി പിയുമായുള്ള ഐക്യത്തിൽ നിന്നും എൻ എസ് എസ് പിന്മാറി. ഐക്യം പ്രായോഗികമാവില്ലായെന്ന് എൻ എസ് എസിൻ്റെ ഡയറക്ടർ ബോർഡ് വിലയിരുത്തി.
എൻ എസ് എസ്സിന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം തുടരും.


by Midhun HP News | Jan 26, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ശിവസേനയുടെ ആറ്റിങ്ങൽ മണ്ഡലം സമ്മേളനം ആറ്റിങ്ങൽ വ്യാപാര ഭവനിൽ വച്ച് നടന്നു. ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറിയായി കണ്ണൻ ചന്ദ്രാപ്രസിനെ തെരഞ്ഞെടുത്തു.
ജില്ലാ പ്രസിഡന്റ് ആറ്റുകാൽ സുനിൽ, സംസ്ഥാന നേതാക്കളായ ഉണ്ണി രാജേന്ദ്രൻ, അജി ഗോവിന്ദൻ, അജീഷ് ടി നായർ, മണ്ഡലം പ്രസിഡന്റ് അനിൽകുമാർ കുഞ്ഞുമോൻ, വിവേക്, പുഷ്പകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

by Midhun HP News | Jan 26, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : കമലേശ്വരത്ത് അമ്മയും മകളും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതിയായ ഉണ്ണിക്കൃഷ്ണന് ആണ്‍ സുഹൃത്തുക്കളോട് ഒപ്പം കഴിയാനായിരുന്നു താല്‍പ്പര്യമെന്ന് പൊലീസ് പറഞ്ഞു. പല ‘ഗേ’ ഗ്രൂപ്പിലും ഇയാള്‍ അംഗമായിരുന്നു. ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ആണ് ഉണ്ണിക്കൃഷ്ണന്‍ താല്‍പര്യം കാണിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി.
ഉണ്ണിക്കൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ആറു വര്‍ഷത്തിനിടെ ഗ്രീമയുടെ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ പോയത് ഒരു ദിവസം മാത്രമാണ്. ഇവര്‍ തമ്മില്‍ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസം മാത്രവുമാണ്. പിഎച്ച്ഡി ലഭിക്കാനുള്ള പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുടുംബാംഗങ്ങളുമായി ഇടപഴകാത്തതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചിരുന്നു.
ഈ സമയങ്ങളില്‍ പലയിടങ്ങളിലേക്കും ആണ്‍ സുഹൃത്തുക്കളെ തേടി ഉണ്ണികൃഷ്മന്‍ സഞ്ചരിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. കമലേശ്വരം സ്വദേശികളായ എസ് എല്‍ സജിത (54), മകള്‍ ഗ്രീമ എസ് രാജ് (30) എന്നിവരെ ബുധനാഴ്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണികൃഷ്ണന് തന്നോടുള്ള അവഗണയാണ് മരണ കാരണം എന്ന് ഗ്രീമ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.


Recent Comments