ശുഭ വാർത്ത ഉടൻ; രക്ഷാ ദൗത്യം അവസാന ഘട്ടത്തിലേക്ക്

ശുഭ വാർത്ത ഉടൻ; രക്ഷാ ദൗത്യം അവസാന ഘട്ടത്തിലേക്ക്

ഡെറാഡൂണ്‍: ഉത്തരകാശിയിലെ സിൽക്യാരയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം അവസാന ഘട്ടത്തിലെന്നു റിപ്പോർട്ടുകൾ. രാജ്യം പ്രതീക്ഷയോടെ കാതോർത്തിരിക്കുന്ന ശുഭ വാർത്ത ഉടൻ എത്തുമെന്നു റിപ്പോർട്ടുകൾ. 41 തൊഴിലാളികളാണ് കുടുങ്ങിയത്.

ഇന്ന് രാവിലെ എട്ട് മണിയോടെ പുറത്തെത്തിക്കാനാകുമെന്നു പ്രതീക്ഷിരുന്നു. അതിനു സാധിച്ചില്ലെങ്കിലും വൈകാതെ തൊഴിലാളികൾക്ക് അരികിലെത്താൻ രക്ഷാ സംഘത്തിനു സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ അർധ രാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചത്.

എന്നാൽ നിർമാണത്തിന്റെ ഡ്രില്ലിങ് മെഷീൻ ഇരുമ്പു പാളിയിൽ ഇടിച്ചതോടെയാണ് ദൗത്യത്തിനു നേരിയ തടസം നേരിട്ടത്. ഇതു മുറിച്ചു നീക്കി ഡ്രില്ലിങ് പുനരാരംഭിച്ചിട്ടുണ്ട്.

ഹാസ്യാവതരണത്തിനുള്ള എമ്മി പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനായി  വീര്‍ദാസ്; ഏക്താ കപൂറിന് ഡയറക്ടറേറ്റ് അംഗീകാരം

ഹാസ്യാവതരണത്തിനുള്ള എമ്മി പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനായി വീര്‍ദാസ്; ഏക്താ കപൂറിന് ഡയറക്ടറേറ്റ് അംഗീകാരം

ന്യുയോര്‍ക്ക്: ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാതാവ് ഏക്താ കപൂറിനും ഹാസ്യാവതാരകന്‍ വീര്‍ ദാസിനും എമ്മി പുരസ്‌കാരം. ഇന്റര്‍നാഷണല്‍ എമ്മി ഡയറക്ടറേറ്റ് പുരസ്‌കാരമാണ് ഏക്തയ്ക്കു ലഭിച്ചത്. ഇന്റര്‍നാഷണല്‍ എമ്മി ഫോര്‍ കോമഡി വീര്‍ ദാസിനു ലഭിച്ചു.

ഹാസ്യാവതരണത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് വീര്‍ ദാസ്. ടെലിവിഷന്‍ മേഖലയിലെ സംഭാവനയ്ക്കു നല്‍കുന്ന അന്താരാഷ്ട്ര ബഹുമതിയാണ് എമ്മി. തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി.

നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേഷണം ചെയ്ത ‘വീര്‍ ദാസ്: ലാന്‍ഡിങ്’ എന്ന ഹാസ്യ പരിപാടിയാണ് വീര്‍ ദാസിനെ എമ്മി പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ബ്രിട്ടീഷ് പരമ്പരയായ ഡെറി ഗേള്‍സും ഇതേ പുരസ്‌കാരത്തിന് അര്‍ഹമായി. സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കൂടിയാണ് വീര്‍ ദാസ്. വാഷിങ്ടണ്‍ കെന്നഡി സെന്ററില്‍ 2021 ല്‍ അവതരിപ്പിച്ച ‘ടു ഇന്ത്യാസ്’ എന്ന ഹാസ്യ കവിതയുടെ പേരില്‍ ഇന്ത്യയില്‍ ഒട്ടേറെ കേസുകളും ഉണ്ട്.

1994-ല്‍ തുടക്കംകുറിച്ച ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ജോയന്റ് മാനേജിങ് ഡയറക്ടറാണ് ഏക്ത. ഇന്ത്യന്‍ ടെലിവിഷന്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കമിട്ട വ്യക്തികൂടിയാണ്.

തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്: എല്ലാവരും സുരക്ഷിതര്‍

തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്: എല്ലാവരും സുരക്ഷിതര്‍

ഉത്തരകാശി തുരങ്ക അപകടത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത്. കണ്ണുകളിൽ പ്രതീക്ഷയുമായി തലയിൽ ഹെൽമറ്റ് ധരിച്ച തൊഴിലാളികളെ വീഡിയോയിൽ കാണാം. രക്ഷാപ്രവർത്തനം പത്താം ദിവസത്തിലേക്ക് കടന്നു. ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ചുള്ള രക്ഷാദൗത്യം ഉച്ചയോടെ ആരംഭിക്കും.തൊഴിലാളികളെ രക്ഷിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് രക്ഷാദൗത്യം. ഈ ശ്രമങ്ങൾക്ക് ഊർജം പകരുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. തുരങ്കത്തിലൂടെ കടത്തിവിട്ട എൻഡോസ്കോപ്പിക് ഫ്ലെക്സി ക്യാമറ ദൃശ്യങ്ങളാണ് പുറത്തു വന്നത്. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ വാക്കി ടോക്കിയിലൂടെ സംസാരിച്ചു. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ പൈപ്പിലൂടെ എത്തിച്ചു നല്‍കി.

ദുരന്തമുഖത്ത് പ്രതീക്ഷയുടെ പുഞ്ചിരിയുമായി നിൽക്കുന്ന തൊഴിലാളികളെ വീഡിയോയിൽ കാണാം. സില്‍ക്യാര തുരങ്കം തകര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി 41 തൊഴിലാളികള്‍ ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. തുരങ്കത്തിന് പുറത്ത് ക്യാമ്പ് ചെയ്യുന്ന ആശങ്കാകുലരായ ബന്ധുക്കൾക്ക് ആശ്വാസം പകരുന്നതാണ് തൊഴിലാളികളുടെ ദൃശ്യങ്ങള്‍.

രാജ്യത്ത് വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി

രാജ്യത്ത് വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി

ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ അടുത്തിടെ നടത്തിയ സർവേയിലാണ് സ്വർണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതൽ വളരെ വലുതാണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

ലിഥിയം വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയിൽ ഇതുവരെ വികസിപ്പിച്ചിട്ടില്ലാത്തതിനാൽ ഇത് വേർതിരിച്ചെടുക്കാൻ വിദേശ കമ്പനികളുടെ സഹായവും തേടാമെന്നാണ് കരുതുന്നത്. കശ്മീരിന് പിന്നാലെ ജാർഖണ്ഡിലും ലിഥിയം കണ്ടെത്തിയതോടെ ലോകത്തിൽ ഏറ്റവും കൂടുതൽ ലിഥിയം ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്നാണ് റിപ്പോർട്ട്.

ഉത്തരാഖണ്ഡിലെ ഉത്തരകാശി സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു

ഉത്തരാഖണ്ഡിലെ ഉത്തരകാശി സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. തുരങ്കത്തിലൂടെ കടത്തിവിട്ട എന്‍ഡോസ്‌കോപി കാമറ ദൃശ്യങ്ങളാണ് പുറത്തു വന്നത്. തൊഴിലാളികള്‍ ആരോഗ്യവാന്മാരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു.

തുരങ്കം ഇടിഞ്ഞതിനെത്തുടര്‍ന്നുള്ള അവശിഷ്ടങ്ങള്‍ക്കിടയിലൂടെ, സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെയാണ് കാമറ കടത്തിവിട്ടത്. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുമായി രക്ഷാപ്രവര്‍ത്തകര്‍ വാക്കി ടോക്കിയിലൂടെ സംസാരിച്ചു. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ പൈപ്പിലൂടെ എത്തിച്ചു നല്‍കി.

രക്ഷാപ്രവര്‍ത്തകര്‍ ഇന്നലെ കിച്ച്ഡി ഗ്ലാസ് ബോട്ടിലില്‍ തൊഴിലാളികള്‍ക്ക് എത്തിച്ചു നല്‍കി. ഇതുവരെ ഡ്രൈ ഫ്രൂട്ട്‌സ് ആണ് നല്‍കിക്കൊണ്ടിരുന്നത്. സില്‍ക്യാര ടണല്‍ തകര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി 41 തൊഴിലാളികള്‍ ടണലിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മലമുകളില്‍ നിന്ന് തുരന്ന് താഴേക്ക് ഇറങ്ങി തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി അന്താരാഷ്ട്ര ടണലിങ് വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്സ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേള ഇന്ന് പനാജിയില്‍ ആരംഭിക്കും. മലയാള സിനിമ ആട്ടം ആണ് പനോരമയില്‍ ഉദ്ഘാടന ചിത്രം. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയില്‍ ഇടംപിടിച്ചത്. 408 സിനിമകളില്‍ നിന്ന് സംവിധായകൻ ടി.എസ് നാഗാഭരണ അദ്ധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്.

നവാഗതനായ ആനന്ദ് ആകര്‍ഷി സംവിധാനം ചെയ്ത ആട്ടത്തില്‍ വിനയ് ഫോര്‍ട്ട് ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍നിന്ന് ശ്രീ രുദ്രവും പനോരമയിലുണ്ട്. 2018 , ഇരട്ട, കാതല്‍, മാളികപ്പുറം, ന്നാ താൻ കേസ് കൊട്, പൂക്കാലം എന്നീ സിനിമകള്‍ പനോരമയിലുണ്ട്. കാന്താര, വാക്സിൻ വാര്‍, വിടുതൈല ഒന്നാംഭാഗം എന്നിവയും പനോരമയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുഖ്യധാര വിഭാഗത്തില്‍ ദ കേരള സ്റ്റോറിക്ക് പുറമേ പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗം അടക്കം അഞ്ച് സിനിമകളുണ്ട്. ആനന്ദ ജ്യോതി സംവിധാനം ചെയ്ത മലയാള ചിത്രം ശ്രീ രുദ്രം ഉള്‍പ്പെടെ 20 ചിത്രങ്ങളാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ പനോരമയിലുള്ളത്. 28 വരെയാണ് മേള.