സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മറ്റി സെക്രട്ടറിയായി എം പ്രദീപ്

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മറ്റി സെക്രട്ടറിയായി എം പ്രദീപ്

ആറ്റിങ്ങൽ: സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു ആറ്റിങ്ങൽ മാമം പൂജ കൺവെൻഷൻ സെൻറർ കഴിഞ്ഞ രണ്ടുദിവസമായി നടന്നുവന്ന പ്രതിനിധി സമ്മേളനത്തിന്റെ ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിലാണ് എം പ്രദീപിനെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പുതിയ ഏരിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ജില്ലാ നേതൃത്വം പ്രദീപിനെ സെക്രട്ടറിയായി നിർദ്ദേശിക്കുകയായിരുന്നു. തർക്കങ്ങൾ ഇല്ലാതെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി.
ദീർഘകാലം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുള്ള എം.പ്രദീപ് ആറ്റിങ്ങൽ നഗരസഭയുടെ വൈസ് ചെയർമാൻ ചെയർമാൻ എന്നീ നിലകളിലും ദീർഘകാലം കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ട്.

വഖഫ് ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം; കയ്യേറ്റക്കാരെ ഒഴിപ്പിക്കണം; വഖഫ് സംരക്ഷണ സമിതി

വഖഫ് ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം; കയ്യേറ്റക്കാരെ ഒഴിപ്പിക്കണം; വഖഫ് സംരക്ഷണ സമിതി

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കേരള വഖഫ് സംരക്ഷണ സമിതി. വഖഫ് ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്ത് നിയമ സംവിധാനങ്ങളുണ്ട്്. രാജ്യത്തെ നിയമത്തിന് മുകളിലല്ല മറ്റൊന്നും. മുനമ്പത്തെ വഖഫ് വിഷയത്തിന് നിയമപരമായ പരിഹാരം കാണുന്നതിന് പകരം വര്‍ഗീയ വിദ്വേഷം ഇളക്കി വിട്ട് ഒരു സമുദായത്തെയും മതത്തെയും അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വഖഫ് സംരക്ഷണ സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുനമ്പം ഭൂമി പ്രശ്‌നത്തില്‍ വഖഫ് നിയമപ്രകാരം സര്‍ക്കാരും കോടതിയും അംഗീകരിക്കുന്ന എത് തീരുമാനവും അംഗീകരിക്കും. പ്രശ്‌നം വഷളാക്കിയതിന് പിന്നില്‍ റിസോര്‍ട്ട് മാഫിയകളും മറ്റ് ചില തത്പരകക്ഷികളുമാണ്. വഖഫ് ഭൂമിയിലെ സാധുക്കളായ താമസക്കാര്‍ക്ക് കഴിയാന്‍വേണ്ട നിയമപരമായ സഹായം നല്‍കണമെന്നും സംരക്ഷണ സമിതി പറഞ്ഞു.

ഹൈക്കോടതിയില്‍ നിന്നും വിധിയുണ്ടായിട്ടും മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വിഡി സതീശന്റെയും മുസ്ലീം ലീഗിലെ ചില നേതാക്കളുടെയും പ്രസ്താവന വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ്. പറവൂര്‍ സബ്‌കോടതിയും ഹൈക്കോടതിയുമെല്ലാം മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് അംഗീകരിച്ചതാണെന്നും സമിതി വ്യക്തമാക്കി.

2009ല്‍ നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇത് വഖഫ് ഭൂമിയാണെന്ന് കണ്ടെത്തി തിരിച്ചുപിടിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.നിയമവിരുദ്ധമായി ഭൂമി വില്‍പ്പന നടത്തിയവരില്‍ നിന്ന് നഷ്ടം ഈടാക്കണം. നിയമപരമായ വഴിയിലൂടെ സഞ്ചരിച്ചാല്‍ തങ്ങളുടെ പക്കല്‍ ന്യായം ഇല്ലാത്തതിനാല്‍ നീതി ലഭിക്കില്ലെന്ന ബോധ്യമാണ് പ്രതിഷേധത്തിന് പിന്നിലെന്നും സമിതി കുറ്റപ്പെടുത്തി.

നുണപ്രചാരണങ്ങളിലൂടെ വഖഫിന്റെ ഒരു സെന്റ് ഭൂമി പോലും സ്വന്തമാക്കാമെന്ന് ഇത്തരക്കാര്‍ കരുതേണ്ടതില്ലെന്നും പവിത്രമായ വഖഫ് ഭൂമിയില്‍ റിസോര്‍ട്ട്-ബാര്‍ മാഫിയകള്‍ മുതല്‍ അനാശാസ്യ കേന്ദ്രങ്ങള്‍ വരെ പ്രവര്‍ത്തിക്കുമ്പോള്‍ നിസംഗരായി നോക്കി നില്‍ക്കാന്‍ വിശ്വാസികള്‍ക്കാവില്ലന്നും തങ്ങളുടെ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള വഖഫ് സംരക്ഷണത്തിനും നിയമത്തിന്റെ ഏതറ്റം വരെ പോകുമെന്നും ഇവര്‍ പറഞ്ഞു. മുനമ്പത്തെ ഭൂമി നിലവില്‍ വഖഫിന്റെ അഥവാ സര്‍ക്കാരിന്റെ സ്വത്ത് കൂടിയാണ്. ഇവിടത്തെ കൈയേറ്റക്കാരെ ഒഴിപ്പിച്ചെടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്.

മുസ്ലിം സമുദായത്തിലെ ചില സംഘടനകളും വ്യക്തികളും വസ്തുതകള്‍ക്കും കോടതി ഉത്തരവുകള്‍ക്കും വിരുദ്ധമായി മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയുന്നത് മുനമ്പത്തെ അനധികൃത ഭൂമിയിടപാടില്‍ ആദ്യകുറ്റവാളികളായ ഫറൂഖ് കോളജ് മാനേജ്മെന്റിനെ രക്ഷിച്ചെടുക്കുന്നവരും മുനമ്പത്തേത് പോലെ വഖഫ് ഭൂമി കൈയേറിയിരിക്കുന്നവരും രാഷ്ട്രീയ ലാഭം മോഹിക്കുന്നവരുമാണെന്ന് ചോദ്യത്തിന് മറുപടിയായി സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.

ഭാരത് ഡൈനാമിക്‌സില്‍ 150 ഒഴിവുകള്‍; രജിസ്‌ട്രേഷന്‍ നവംബര്‍ 25 വരെ; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

ഭാരത് ഡൈനാമിക്‌സില്‍ 150 ഒഴിവുകള്‍; രജിസ്‌ട്രേഷന്‍ നവംബര്‍ 25 വരെ; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം

പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ വിവധ ട്രേഡുകളിലായി 150 അപ്രന്റീസ്ഷിപ്പ് അവസരങ്ങള്‍. ഐ.ടി.ഐക്കാര്‍ക്ക് അപേക്ഷിക്കാം. ഹൈദരാബാദിലെ കാഞ്ചന്‍ ബാഗ് യൂണിറ്റിലാണ് ഒഴിവുകള്‍. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌റ്റൈപ്പന്റ് ലഭിക്കും.

ഒഴിവുകള്‍
ഇലക്ട്രീഷ്യന്‍ 10, മെഷിനിസ്റ്റ് 14, ഫിറ്റര്‍ 70, ഇലക്ട്രോണിക്‌സ് മെക്കാനിക് 26, മെക്കാനിക് ഡീസല്‍ 5, മെഷിനിസ്റ്റ് ഗ്രൈന്‍ഡര്‍ 2, മെക്കാനിക് റഫ്രിജറേഷന്‍ & എസി 5, ടര്‍ണര്‍ 14, വെല്‍ഡര്‍ 4 എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റും വേണം.

പ്രായപരിധി

30 വയസ് കവിയരുത്.

അപേക്ഷ

യോഗ്യരായവര്‍ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലായ https://apprenticeshipindia.org വഴി അപേക്ഷ നല്‍കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 25.

അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി Manager (HR) Apprentice, Bharath Dynamics Limited, Kanchan Bag, Hydrabad- 500058 എന്ന വിലാസത്തിലേക്ക് ഡിസംബര്‍ 6ന് മുന്‍പായി അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://bdl-india.in/

കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദി ‘അമ്പർ ഗ്രീസ് ‘ കണ്ടെത്തി

കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദി ‘അമ്പർ ഗ്രീസ് ‘ കണ്ടെത്തി

കഠിനംകുളം: കഠിനംകുളം മരിയനാട് കടലിൽ നിന്നും 20 കോടിയോളം വിലമതിക്കുന്ന തിമിംഗല ഛർദി എന്ന അമ്പർ ഗ്രീസ് കണ്ടെത്തി. മത്സ്യബന്ധനത്തിനിടെ ഉൾക്കടലിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയ തിമിംഗല ഛർദി മത്സ്യ തൊഴിലാളികൾ സുരക്ഷിതമായി മരിയനാട് തീരത്ത് എത്തിക്കുകയും തുടർന്ന് ബന്ധപ്പെട്ട വിഭാഗത്തെ വിവരം അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് കോസ്റ്റൽ പോലീസ് – വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പരിശോധ നടത്തുകയും ചെയ്തു.

17 ഓളം കിലോ ഛർദിയാണ് വനം വകുപ്പ് വിഭാഗം ഏറ്റെടുത്തത്. തുടർന്ന് പാലോട് റെയ്ഞ്ച് ഉദ്യോഗസ്ഥർ പ്രത്യേകമായി പാക്ക് ചെയ്ത്‌ത് മറ്റു നടപടികൾ കൈകൊണ്ട ശേഷം റെയ്ഞ്ച് ഓഫീസിലേക്ക് കൊണ്ട് പോയി. കഠിനംകുളം മരിയനാട് മത്സ്യ വികസന ക്ഷേമ വികസന സംഘത്തിലെ സെന്റ് ജോസഫ് ഗ്രൂപ്പിലുള്ള പന്ത്രണ്ട് വള്ളങ്ങളിൽ നിന്നുള്ള 60 ഓളം മത്സ്യ തൊഴിലാളികളാണ് കടലിലെ നിധിയെന്നും ഒഴുകുന്ന സ്വർണമെന്നൊക്കെ പറയുന്ന തിമിംഗല ഛർദി കരക്കെത്തിച്ചത്. മത്സ്യബന്ധനത്തിന് പോയ കുമാർ, സുരേഷ്, മോസസ്, സുനിൽ, ജോൺസൻ, ചാൾസ് റോബിസൻ, ടോണി, ടിറ്റോ, സൂരജ്, ജോബിൻ എന്നിവരുടെ സംഘം ഇത് ലഭിച്ചതോടെ തീരത്തേക്ക് മടങ്ങുകയായിരുന്നു.

പാലോട് ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസിലെത്തിക്കുന്ന ചർദ്ദി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ലാബിൽ നൽകി പരിശോധിച്ചാൽ മാത്രമേ ഇതിൻ്റെ മൂല്യവും കാലപഴക്കവും കണക്കാൻ കഴിയുകയുള്ളു എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അത്യപൂർവമായ തിമിംഗല ഛർദ്ദിക്ക്. 1.25 കോടിയോളം രൂപയാണ് വിപണിയിൽ ലഭിക്കുക.

ബസില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; 26 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

ബസില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; 26 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

കൊല്ലം: യുവതിയെ ബസില്‍ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം തടവില്‍ പാര്‍പ്പിച്ച് കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒന്നാം പ്രതി 26 വര്‍ഷത്തിന് ശേഷം പിടിയില്‍. വര്‍ക്കല റാത്തിക്കല്‍ ഇക്ബാല്‍ മന്‍സിലില്‍ ഇക്ബാലി(48)നെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ജാമ്യം നേടിയശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

1997-ലായിരുന്നു കേസിനാസ്പദമായ സംഭവം. കുളത്തൂപ്പുഴ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ 26-കാരിയെ കുളത്തൂപ്പുഴ-വര്‍ക്കല റൂട്ടില്‍ സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസില്‍ തട്ടിക്കൊണ്ടുപോയി, വര്‍ക്കലയില്‍ എത്തിച്ച് ലോഡ്ജുകളിലും റിസോര്‍ട്ടിലും തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബസുടമയുടെ മകനായ ഇക്ബാല്‍ ബസില്‍ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പൊലീസ് ഇക്ബാല്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടി.

ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍പ്പോയശേഷം വിദേശത്തേക്കു കടന്നു. അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇയാള്‍ നാട്ടിലെത്തിയെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതേത്തുടര്‍ന്നാണ് മുങ്ങി നടന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

രാജിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍

രാജിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: മല്ലപ്പളളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധമായ പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജി വെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. കോടതി ഉത്തരവ് അംഗീകരിക്കുന്നു. പക്ഷേ തന്‍റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും അപ്പീൽ പോകുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

പൊലീസ് അന്വേഷിച്ചാണ് റി‍പ്പോര്‍ട്ട് ഹൈക്കോടതിയിൽ നൽകിയത്. ആ റിപ്പോര്‍ട്ട് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസംഗത്തിന്റെ മറ്റ് ഉളളടക്കത്തിലേക്ക് കോടതി പോയിട്ടില്ലെന്ന് തോന്നുന്നു. വിഷയത്തിൽ അന്ന് ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെച്ചു. അതിന്റെ സമയം കഴിഞ്ഞു. ഒരു കോടതി ശരിയെന്നും മറ്റൊരു കോടതി തെറ്റെന്നും പറഞ്ഞു. ഇനി രാജിയില്ല. ഉത്തരവ് പരിശോധിച്ച് നിയമനടപടിയുമായി മേൽക്കോടതിയിൽ പോകും. പൊലീസ് അന്വേഷിക്കാത്ത ചില ഭാഗങ്ങളുണ്ട്. അതും അന്വേഷിക്കണമെന്നല്ലേ കോടതി പറഞ്ഞത്. അന്വേഷിക്കട്ടെ. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.