ആദായ നികുതി ഘടനയിലും മാറ്റം: പുതിയ ടാക്സ് സമ്പ്രദായത്തിൽ മൂന്നുലക്ഷം രൂപവരെ നികുതിയില്ല

ആദായ നികുതി ഘടനയിലും മാറ്റം: പുതിയ ടാക്സ് സമ്പ്രദായത്തിൽ മൂന്നുലക്ഷം രൂപവരെ നികുതിയില്ല

മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ആദായ നികുതി ഘടനയിൽ മാറ്റം. പുതിയ ടാക്സ് സമ്പ്രദായത്തിൽ മൂന്നുലക്ഷം രൂപവരെ നികുതിയില്ല. മൂന്നു മുതൽ ഏഴ് ലക്ഷം വരെ 5% നികുതി. 7 മുതൽ 10 ലക്ഷം വരെ 10% നികുതി. 10 മുതൽ 12 ലക്ഷം വരെ 15% നികുതി. 12 മുതൽ 15 ലക്ഷം വരെ 20 % നികുതി. 15 ലക്ഷം മുതൽ വരുമാനമാനമുള്ളവർക്ക് 30 ശതമാനവുമാണ് നികുതി.

പുതിയ സ്കീമിൽ സ്റ്റാൻഡേഡ് ഡിഡക്ഷൻ 50,000ത്തിൽനിന്ന് 75,000 ആക്കി ഉയർത്തി. ടി ഡി എസ് സംവിധാനം ലളിമാക്കുമെന്നും പ്രഖ്യാപനം. ഇ–കൊമേഴ്സ് കമ്പനികൾക്കുള്ള ടിഡിഎസ് 0.1% ആയി കുറച്ചു. മധ്യവർഗത്തെ സഹായിക്കാൻ ആദായ നികുതി പരിഷ്കാരം. മൂലധന നേട്ടത്തിനുള്ള നികുതി സംവിധാനവും ലളിതമാക്കി. സ്റ്റാർട്ട് അപ്പ് നിക്ഷേപങ്ങൾക്കുള്ള ഏഞ്ചൽ ടാക്സ് ഒഴിവാക്കി. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നിയമനടപടിയില്ല. ഫാമിലി പെൻഷൻകാർക്ക് ഡിഡക്ഷൻ 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി. കോർപ്പറേറ്റ് നികുതി കുറച്ചു. വ്യവഹാരങ്ങളും പരാതികളും കുറയ്ക്കുന്നത് ലക്ഷ്യമിട്ട് 1961ലെ ആദായനികുതി നിയമം സമഗ്രമായി പുനഃപരിശോധിച്ച് പോരായ്മകൾ‌ പരിഹരിക്കുമെന്ന് ധ​നമന്ത്രി നിർമലാ സീതാരാമൻ.

അർജുൻ ദൗത്യം; റഡാറിന്‍റെ സിഗ്നൽ മാപ് പുറത്ത്; പരിശോധന തുട‍ർന്ന് നാവികസേന

അർജുൻ ദൗത്യം; റഡാറിന്‍റെ സിഗ്നൽ മാപ് പുറത്ത്; പരിശോധന തുട‍ർന്ന് നാവികസേന

ബെം​ഗളൂരു: നദിക്കരയിൽ അർജുന് വേണ്ടി തെരച്ചിൽ നടത്തുന്ന സ്ഥലത്ത് നിന്നുള്ള റഡാറിന്‍റെ സിഗ്നൽ മാപ് പുറത്തുവന്നു. നദിക്കരയിൽ നിന്ന് 40 മീറ്റർ മാറിയുള്ള സ്ഥലത്ത് നിന്നാണ് സിഗ്നൽ കിട്ടിയത്. ആ സ്ഥലം കേന്ദ്രീകരിച്ചാണ് ഇന്ന് നാവികസേന പരിശോധന നടത്തുന്നത്. ഷിരൂരെ മലയിടിഞ്ഞ് വീണ സ്ഥലത്തെ സിഗ്നൽ കിട്ടിയ പ്രദേശത്തെ സിഗ്നൽ മാപ് ചെയ്തതാണ് ഇത്. എൻഐടി സൂറത് കലിലെ വിദഗ്ധർ ആണ് ഈ ഏകദേശമാപ് തയ്യാറാക്കിയത്. മണ്ണ് ഇടി‍ഞ്ഞിറങ്ങിയ രീതി വെച്ച് നോക്കിയാൽ അതിനടിയിലുള്ള ട്രക്ക് മറിഞ്ഞ് നീങ്ങാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് മാപ് തയ്യാറാക്കിയത്.

20 ടൺ ഭാരമുള്ള ലോറിയാണ് അർജുന്‍റേത്. മല മുകളിൽ നിന്ന് നദിയിലേക്ക് 200 മീറ്ററോളം മണ്ണ് ഇ‍ടിഞ്ഞിറങ്ങിയിട്ടുണ്ട്. അതിന്‍റെ ആഘാതം പരിശോധിച്ചാൽ ഇത്ര ഭാരമുള്ള ലോറി ഇപ്പോഴുള്ള കരയിൽ നിന്ന് 40 മീറ്ററോളം അകലത്തിൽ ആകാം. അവിടെ നിന്നാണ് സിഗ്നലുകളും ലഭിച്ചിരിക്കുന്നത്. സിഗ്നൽ, മണ്ണിടിഞ്ഞിറങ്ങിയതിന്‍റെ ആഘാതം -ഇത് രണ്ടും പരിശോധിച്ച് ഉണ്ടാക്കിയ ഏകദേശ സിഗ്നൽ മാപ് ആണിത്. സിഗ്നൽ ലഭിച്ച ഇടം അർജുന്‍റെ ലോറി തന്നെയാണെങ്കിൽ, ഏതാണ്ട് ലോറി കിടക്കാനുള്ള സാധ്യതയാണ് കടും ചുവപ്പ് നിറത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ബജറ്റിന് പിന്നാലെ സ്വർണ വിലയിൽ വൻ കുറവ്

ബജറ്റിന് പിന്നാലെ സ്വർണ വിലയിൽ വൻ കുറവ്

ബജറ്റിന് പിന്നാലെ സ്വർണ വിലയിൽ വൻ കുറവ്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ പവന് 2000രൂപ കുറഞ്ഞു. സ്വർണവില പവന് 51,960 രൂപയായി. ഗ്രാമിന് 250 രൂപ കുറഞ്ഞ് 6495 ആയി. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി ധനമന്ത്രി കുറച്ചു.

സ്വർണാഭരണ വ്യാപാര മേഖലയിൽ മണിക്കൂറുകൾക്കുള്ളിൽ ഇത് പ്രതിഫലിച്ചിരിക്കുകയാണ്.കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ ആകെ കുറഞ്ഞത് 2040 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,495 രൂപയാണ് വില.

നൂറ്റിയെട്ട് ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

നൂറ്റിയെട്ട് ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: നൂറ്റിയെട്ട് ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു . ആരോഗ്യവകുപ്പും എൻഎച്ച് എം ഡയറക്ടറുമായി തൊഴിലാളി യൂണിയനുകൾ നടത്തിയ ചർച്ചയിൽ ശമ്പളം കൃത്യമായി നൽകാമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്. ഇതോടെ 108 ആംബുലൻസ് സർവീസുകൾ നടത്തും. ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആംബുലൻസ് ജീവനക്കാരുടെ സമരം. എല്ലാമാസവും ഏഴാം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പിലാക്കാൻ നടത്തിപ്പ് ചുമതലയുള്ള കമ്പനിക്ക് ആയിരുന്നില്ല.

പലവിധ പ്രതിഷേധങ്ങളും നടത്തിയിട്ടും പരിഹാരമാകാതെ വന്നപ്പോഴാണ് സെക്രട്ടറിയേറ്റ് പ്രതിഷേധത്തിലേക്കും പണിമുടക്കിലേക്കും ജീവനക്കാരെത്തിയത്. ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ആവശ്യത്തിനുള്ള പണം സർക്കാർ നൽകിയിട്ടും നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ EMRI കമ്പനി അലംഭാവം കാണിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോള്‍ പമ്പില്‍ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോള്‍ പമ്പില്‍ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂര്‍: ചെറുതുരുത്തി വാഴക്കോട് പെട്രോള്‍ പമ്പില്‍ തീപിടുത്തം. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. വടക്കാഞ്ചേരിയില്‍ നിന്നെത്തിയ രണ്ടുയൂണിറ്റ് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീപ്പിടിത്തമുണ്ടായത്. പമ്പില്‍ തീപിടിത്തമുണ്ടായതോടെ തൃശൂര്‍ -ഷൊര്‍ണൂര്‍ സംസ്ഥാനപാതയിലൂടെയുള്ള എല്ലാ വാഹനങ്ങളും പല സ്ഥലങ്ങളിലായി വഴിതിരിച്ചുവിട്ടു. സ്ഥലത്തേക്ക് ആളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.തീ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. പമ്പിലെ ടാങ്കിലേക്ക് ഉള്‍പ്പെടെ തീ പടരുമോ എന്ന ഭയവുമുണ്ടായിരുന്നു. സമീപത്ത് തുണിക്കടകളും മറ്റുമുണ്ടായിരുന്നെങ്കിലും തീ പടര്‍ന്നുപിടിക്കാഞ്ഞതിനാല്‍ വന്‍നാശനഷ്ടം ഒഴിവായി. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

കേരളത്തിന് നിരാശ: കേന്ദ്ര ബജറ്റിൽ പ്രഖ്യാപനങ്ങൾ ഒന്നുമില്ല

കേരളത്തിന് നിരാശ: കേന്ദ്ര ബജറ്റിൽ പ്രഖ്യാപനങ്ങൾ ഒന്നുമില്ല

കേന്ദ്ര ബജറ്റിൽ കേരളത്തിന് വീണ്ടും നിരാശ. കേരളത്തിന്റെ ആവശ്യങ്ങളിൽ പ്രഖ്യാപനങ്ങളൊന്നമുണ്ടായില്ല. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുതിയ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല.

പ്രളയ ദുരിതം നേരിടാനുള്ള സഹായ പ്രഖ്യാപനങ്ങളിലും കേരളത്തിനെ ഉൾപ്പെടുത്തിയിട്ടില്ല. ബിഹാ‍‍ർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. വ്യവസായിക ഇടനാഴികളുടെ പ്രഖ്യാപനത്തിലും സംസ്ഥാനത്തെ ഉൾപ്പെടുത്തിയിട്ടില്ല. വിഴിഞ്ഞം പദ്ധതിക്കും പാക്കേജ് പ്രഖ്യാപിച്ചില്ല. അതേസമയം ചെന്നൈ – വിശാഖപട്ടണം – ബംഗളൂരു – ഹൈദരാബാദ് പ്രത്യാക വ്യാവസായിക ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്.