ഗോപികയെ ഞെട്ടിച്ച് ​ഗോവിന്ദ് പത്മസൂര്യ; വിവാഹം ക്ഷണിക്കാൻ മോഹൻലാലിന്റെ വീട്ടിൽ

ഗോപികയെ ഞെട്ടിച്ച് ​ഗോവിന്ദ് പത്മസൂര്യ; വിവാഹം ക്ഷണിക്കാൻ മോഹൻലാലിന്റെ വീട്ടിൽ

മോഹൻലാലിനെ കണ്ട് വിവാഹത്തിന് ക്ഷണിച്ച് നടൻ ​ഗോവിന്ദ് പത്മസൂര്യയും നടി ​ഗോപിക അനിലും. താരത്തിന്റെ എളമക്കരയിലെ വീട്ടിലെത്തിയാണ് ക്ഷണക്കത്ത് നൽകിയത്. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചാണ്.

സർപ്രൈസായിട്ടാണ് ​ഗോപികയെ ​ഗോവിന്ദ് പത്മസൂര്യ മോഹൻലാലിന്റെ അ‌ടുത്തുകൊണ്ടുപോകുന്നത്. എവിടേക്കാണ് പോകുന്നത് എന്ന് ​ഗോപികയോട് പറഞ്ഞിരുന്നില്ല. ഇരുവരും മോഹൻലാലിനൊപ്പം സമയം ചെലവഴിക്കുകയും വിവാഹം ക്ഷണിക്കുകയും ചെയ്തു. ഗോപികയുടെ സഹോദരി കീർത്തനയും അച്ഛനും അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു. മോഹൻലാലിന്റെ ബാലേട്ടൻ സിനിമയിൽ മക്കളായി അഭിനയിച്ചത് ​ഗോപികയും കീർത്തനയുമായിരുന്നു.

വീണ്ടും ഹിറ്റടിച്ച് ‘ഡൈനാമിക് ട്രയോ’; ‘നേര്’ 100 കോടിയിൽ

വീണ്ടും ഹിറ്റടിച്ച് ‘ഡൈനാമിക് ട്രയോ’; ‘നേര്’ 100 കോടിയിൽ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് നേര്. റിലീസ് ചെയ്ത ദിവസം മുതൽ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് ഉയരുന്നത്. ഇപ്പോൾ പുതിയ നേട്ടത്തിലേക്ക് എത്തിനിൽക്കുകയാണ് ചിത്രം. 100 കോടി ക്ലബ്ബിൽ ഇടം നേടിയെന്ന ‌വിവരം നിർമാതാക്കളായ ആശിർവാദ് സിനിമാസാണ് ആരാധകരെ അറിയിച്ചത്.

എല്ലാവരുടേയും സ്നേഹത്തിന് നന്ദി. നേര് നൂറ് കോടിയിലേക്ക് എത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും സിനിമാപ്രേമികൾക്കും പിന്തുണക്കാർക്കും നന്ദി. ഡൈനാമിക് ട്രയോ ഒരിക്കൽ കൂടി അത് ചെയ്തു.- എന്ന അടിക്കുറിപ്പിലാണ് സന്തോഷവാർത്ത നിർമാതാക്കൾ പങ്കുവച്ചു. അ​ഗോള കളക്ഷനിൽ നിന്നാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്.

‘അമ്പും വില്ലും വാളുമേന്തി പടനായകന് പിന്നിൽ’; മലൈക്കോട്ടൈ വാലിബൻ പുതിയ പോസ്റ്റർ

‘അമ്പും വില്ലും വാളുമേന്തി പടനായകന് പിന്നിൽ’; മലൈക്കോട്ടൈ വാലിബൻ പുതിയ പോസ്റ്റർ

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ‘മലൈക്കോട്ടൈ വാലിബ’ന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ എത്തി. മോഹന്‍ലാല്‍ തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്‌തത്. ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ് തീയതി. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.

പോർക്കളത്തിൽ പട നയിക്കുന്ന നായകന് പിന്നില്‍ അമ്പുവില്ലും വാളുമെമ്പി നില്‍ക്കുന്ന പോരാളികളെയും ബ്രിട്ടീഷ് പൊലീസ് വേഷമണിഞ്ഞു നിൽക്കുന്നവരെയും പോസ്റ്ററിൽ കാണാം. ഫാന്റസി ത്രില്ലർ മോഡിൽ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പിഎസ് റഫീഖ് ആണ്. മധു നീലകണ്ഠനാണ് ഛായ​ഗ്രഹണം. പ്രശാന്ത് പിള്ളയുമാണ് ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കിയിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് അസോസിയേറ്റ് ഡയറക്ടര്‍.

മലയാളം ഉൾപ്പെടെ നാല് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്, സെഞ്ച്വറി, സരിഗമ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

നിശ്ചയം കഴിഞ്ഞു; നടന്‍ ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു

നിശ്ചയം കഴിഞ്ഞു; നടന്‍ ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു

നടന്‍ ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലാണ്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം.

പിങ്കും വെള്ളയും കലര്‍ന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം വെളുത്ത പാന്റും പിങ്ക് ഷര്‍ട്ടുമായിരുന്നു ഷൈന്‍ ധരിച്ചത്. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ചലച്ചിത്ര താരം വിജയകാന്ത് അന്തരിച്ചു

ചലച്ചിത്ര താരം വിജയകാന്ത് അന്തരിച്ചു

ചെന്നൈ: നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ താരം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് വിജയകാന്തിനെ ചെന്നൈ ഗിണ്ടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

അനാരോഗ്യത്തെത്തുടര്‍ന്ന് നവംബര്‍ 18-ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യത്തേക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നതോടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രം കുടുംബം പങ്കുവെച്ചിരുന്നു. ആശുപത്രി വിട്ട അദ്ദേഹം ഒരാഴ്ച മുമ്പ് ചെന്നൈയില്‍ നടന്ന ഡിഎംഡികെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വിജയകാന്ത് പങ്കെടുത്തിരുന്നു.

എണ്‍പതുകളിലെ ആക്ഷന്‍ താരമായിരുന്നു വിജയകാന്ത്. വിജയകാന്തിന്റെ നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകരന്‍ വന്‍ ഹിറ്റായിരുന്നു. അമ്മന്‍ കോവില്‍ കിഴക്കാലേ, വൈദേഹി കാത്തിരുന്താല്‍, ചിന്ന ഗൌണ്ടര്‍, വല്ലരസു, ക്യാപ്റ്റന്‍ പ്രഭാകരന്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. 1980 കളില്‍ തമിഴ് ചലച്ചിത്രരംഗത്ത് കമലഹാസന്‍ , രജനികാന്ത് എന്നിവര്‍ക്ക് ശേഷം ഒരു മുഖ്യധാര നായകനായിരുന്നു വിജയകാന്ത്. ഒരു ആക്ഷന്‍ നായകന്റെ പരിവേഷമാണ് വിജയകാന്തിനു തമിഴ് ചലച്ചിത്രരംഗത്ത് ഉണ്ടായിരുന്നത്.

2005ലാണ് വിജയകാന്ത് ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്.2006 ലെ തമിഴ്‌നാട് നിയമ സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തില്‍ മാത്രമേ പാര്‍ട്ടിക്ക് വിജയം നേടാനായുള്ളു.

ബോക്‌സ്ഓഫീസിൽ തീപാറിച്ച് സലാർ, ആദ്യ ദിനം 175 കോടി കളക്ഷൻ; അഭിനന്ദിച്ച് ചിരഞ്ജീവി

ബോക്‌സ്ഓഫീസിൽ തീപാറിച്ച് സലാർ, ആദ്യ ദിനം 175 കോടി കളക്ഷൻ; അഭിനന്ദിച്ച് ചിരഞ്ജീവി

പ്രഭാസും പൃഥ്വിവും ഒന്നിച്ച സലാർ ബോക്‌സ്‌ ഓഫീസിൽ തീപാറിച്ചു. ആഗോളതലത്തില്‍ 175 കോടി രൂപയാണ് ആദ്യ ദിനം ചിത്രം നേടിയത്. ഇന്ത്യയിൽ മാത്രം ആദ്യ ദിനം 95 കോടി നേടി. കിങ് ഖാൻ ചിത്രങ്ങളായ പഠാനെയും ജവാനെയും പിൻതള്ളിയാണ് ആദ്യ ദിനം സലാർ മുന്നേറുന്നത് എന്നാണ് റിപ്പോർട്ട്.

ചിത്രത്തിലെ മികച്ച പ്രകടനത്തിന് പ്രഭാസിനെയും പൃഥ്വിരാജിനെയും നടൻ ചിരഞ്ജീവി അഭിനന്ദിച്ചു. ബോക്‌സ്‌ ഓഫീസിൽ സലാർ തീപാറിക്കുകയാണെന്നും അദ്ദേ​ഹം എക്‌സിൽ കുറിച്ചു. പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത ചിത്രം ഇന്നലെയാണ് തിയറ്ററുകളിൽ എത്തിയത്. നടൻ പ്രഭാസിന്റെ തിരുച്ചുവരവ് കൂടിയാണ് സലാർ. മലയാളത്തിൽ നിന്നും പൃഥ്വിരാജ് ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുന്നത്. ആദ്യ ഭാഗമായ ‘സലാർ പാർട്ട്‌ 1- സീസ്ഫയ’റാണ് ഇപ്പോൾ റിലീസായിരിക്കുന്നത്. തെലുങ്ക്, തമിഴ്‌‍, കന്നഡ, ഹിന്ദി, ഇം​ഗ്ലാഷ് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരാ​ഗണ്ടൂർ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ തിയറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്.