15 സെന്റീ മീറ്റർ വ്യത്യാസത്തിൽ ഒന്നാം സ്ഥാനം പോയി; ഡയമണ്ട് ലീ​ഗിൽ രണ്ടാമനായി നീരജ് ചോപ്ര

15 സെന്റീ മീറ്റർ വ്യത്യാസത്തിൽ ഒന്നാം സ്ഥാനം പോയി; ഡയമണ്ട് ലീ​ഗിൽ രണ്ടാമനായി നീരജ് ചോപ്ര

സൂറിച്ച്: ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതിനു പിന്നീലെ വീണ്ടും അഭിമാനമായി ഇന്ത്യയുടെ നീരജ് ചോപ്ര. സൂറിച്ച് ഡയമണ്ട് ലീ​​ഗ് പുരുഷ ജാവലിൻ ത്രോയിൽ നീരജിന് രണ്ടാം സ്ഥാനം. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് ആണ് ഒന്നാമതായത്. ജർമനിയുടെ ജൂലിയൻ വെബറിനാണ് മൂന്നാം സ്ഥാനം.

85.71 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്തിലേക്ക് എത്തിയത്. 15 സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണ് നീരജിന് ഒന്നാംസ്ഥാനം നഷ്ടമായത്. ലോകചാമ്പ്യൻ ആയതിനു ശേഷം കളത്തിലിറങ്ങിയ നീരജിന് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാനായില്ല. മത്സരത്തിൽ നീരജിന് 3 അവസരങ്ങൾ ഫൗളായപ്പോൾ 85 മീറ്റർ കടന്നത് 2 ത്രോകൾ മാത്രമാണ്.

ആദ്യ അവസരത്തില്‍ 80.79 ആണ് നീരജ് എറഞ്ഞത്. പിന്നീടുള്ള രണ്ട് അവസരങ്ങള്‍ ഫൗള്‍ ആയതോടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. നാലാം അവസരത്തില്‍ 85.22 മീറ്റര്‍ എറിഞ്ഞാണ് നീരജ് തിരിച്ചുവരവ് നടക്കിയത്. അതോടെ രണ്ടാം സ്ഥാനത്തായി. അഞ്ചാമത്തെ അവസരവും ഫൗള്‍ ആയി. അവസാന അവസരത്തിലാണ് താരം 85.71 എറിഞ്ഞത്. ആദ്യ സ്ഥാനം നേടിയ യാക്കൂബ് വാൽഡെജ് 85.86 മീറ്റർ ദൂരമാണ് എറിഞ്ഞത്.

കഴിഞ്ഞ ദിവസം ഹങ്കറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി നീരജ് ചരിത്രം കുറിച്ചിരുന്നു. ആദ്യമായാണ് ഇന്ത്യക്കാരന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്. 88.17 എറിഞ്ഞായിരുന്നു നേട്ടം.

സഞ്ജു സാംസണ്‍ ലോകകപ്പ് കളിക്കുമോ? ഇന്ത്യയുടെ 15 അംഗ സംഘത്തെ സെപ്റ്റംബര്‍ മൂന്നിന് പ്രഖ്യാപിക്കും

സഞ്ജു സാംസണ്‍ ലോകകപ്പ് കളിക്കുമോ? ഇന്ത്യയുടെ 15 അംഗ സംഘത്തെ സെപ്റ്റംബര്‍ മൂന്നിന് പ്രഖ്യാപിക്കും

മുംബൈ: ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി അരങ്ങേറുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ സെപ്റ്റംബര്‍ മൂന്നിനു പ്രഖ്യാപിക്കും. ഇന്ത്യയാണ് ലോകകപ്പിനു ആതിഥേയത്വം വഹിക്കുന്നത്.

15 അംഗ ടീമിനെയാണ് ഞായറാഴ്ച പ്രഖ്യാപിക്കുന്നത്. ഏഷ്യാ കപ്പ് പോരാട്ടം നടക്കുന്നതിനിടെയാണ് ടീം പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക് ബസ്റ്റര്‍ മത്സരം രണ്ടിനു അരങ്ങേറും. ശ്രീലങ്കയിലെ കാന്‍ഡിയിലാണ് പോരാട്ടം. തൊട്ടു പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് ടീമിനെ അറിയാം.
ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍. സെപ്റ്റംബര്‍ 28 വരെ ടീമില്‍ മാറ്റം വരുത്താന്‍ സാധിക്കും. ഏഷ്യാ കപ്പിനു പിന്നാലെ ഇന്ത്യ ഓസ്‌ട്രേലിയയുമായി മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കളിക്കുന്നുണ്ട്. സെപ്റ്റംബര്‍ 21 മുതല്‍ 27 വരെയാണ് ഈ പോരാട്ടം എന്നതും ശ്രദ്ധേയമാണ്.

15 അംഗ ടീമിനെ പ്രഖ്യാപിച്ചാലും ഏഷ്യാ കപ്പിലും ഓസീസിനെതിരായ പോരാട്ടത്തിലും തിളങ്ങുന്നവര്‍ക്ക് ലോകകപ്പ് ടീമിലേക്ക് വിളി വരാമെന്നു ചുരുക്കം. ലോകകപ്പ് തുടങ്ങുന്നതിനു ഏഴ് ദിവസം മുന്‍പ് വരെ ടീമില്‍ മാറ്റം വരുത്താന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് അധികാരമുള്ളതിനാല്‍ താരങ്ങള്‍ക്ക് പ്രതീക്ഷ കൈവിടാതെ ഇരിക്കാം.

മലയാളി താരം സഞ്ജു സാംസണ്‍ ലോകകപ്പ് കളിക്കുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്ന ഒരു കാര്യം. 20കാരനായ തിലക് വര്‍മ ഏഷ്യാ കപ്പിലെ സ്ഥാനം ലോകകപ്പിലേക്ക് നീട്ടുമോ, കാറപടകടത്തില്‍ പരിക്കേറ്റ് ഒരു വര്‍ഷത്തിനു മുകളിലായി വിശ്രമിക്കുന്ന ഋഷഭ് പന്തിന്റെ തിരിച്ചു വരവ് തുടങ്ങി നിരവധി ശ്രദ്ധേയ കാര്യങ്ങളാണ് ടീം പ്രഖ്യാപനവുമായി നില്‍ക്കുന്നത്.

ഫിനിഷറായി സഞ്ജുവിന് തിളങ്ങാനായില്ല! വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് തോല്‍വി

ഫിനിഷറായി സഞ്ജുവിന് തിളങ്ങാനായില്ല! വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് തോല്‍വി

ഫിനിഷറായി സഞ്ജുവിന് തിളങ്ങാനായില്ല! വിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് തോല്‍വിട്രിനിഡാഡ്: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. ട്രിനിഡാഡ്, ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ നാല് റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംിഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനാണ് സാധിച്ചത്. അരങ്ങേറ്റക്കാരന്‍ തിലക് വര്‍മയാണ് (22 പന്തില്‍ 39) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ (12) റണ്ണൗട്ടായി. ജേസണ്‍ ഹോള്‍ഡര്‍, ഒബെദ് മക്‌കോയ്, റൊമാരിയ ഷെഫേര്‍ഡ് എന്നിവര്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-0ത്തിന് മുന്നിലെത്തി.മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. അഞ്ച് ഓവറിന് മുമ്പ് ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (3), ഇഷാന്‍ കിഷന്‍ (6) എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. മൂന്നാമനായി എത്തിയ സൂര്യകുമാര്‍ യാദവിന് (21 പന്തില്‍ 21) പതിവ് ശൈലിയിലേക്ക് ഉയരാന്‍ സാധിച്ചില്ല. എന്നാല്‍ തിലകിനൊപ്പം 39 റണ്‍സ് കൂട്ടിചേര്‍ക്കാനായി. സൂര്യയെ ഹോള്‍ഡര്‍ പത്താം ഓവറില്‍ തിരിച്ചയച്ചു. അടുത്ത ഓറില്‍ തിലകിനെ റൊമാരിയോ ഷെഫേര്‍ഡും കുടുക്കി. പിന്നീടുള്ള പ്രതീക്ഷ മുഴുവന്‍ ഹാര്‍ദിക് പാണ്ഡ്യ (19) – സഞ്ജു സഖ്യത്തിലായിരുന്നു. ഇരുവരും 36 റണ്‍സ് ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ 16-ാം ഓവറില്‍ കളിമാറി. ഹാര്‍ദിക്കിനെ ഹോള്‍ഡര്‍ ബൗള്‍ഡാക്കി. മൂന്നാം പന്തില്‍ സഞ്ജു റണ്ണൗട്ടാവുകയും ചെയ്തു. കെയ്ല്‍ മയേഴ്‌സിന്റെ നേരിട്ടുള്ള ഏറില്‍ പുറത്തായി. അവസാന രണ്ട് ഓവറില്‍ 21 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. അക്‌സര്‍ പട്ടേല്‍ – കുല്‍ദീപ് യാദവ് സഖ്യമായിരുന്നു ക്രീസില്‍ 19-ാം ഓവറിന്റെ ആദ്യ പന്തില്‍ അക്‌സര്‍ (13) പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. അര്‍ഷ്ദീപ് സിംഗ് (7 പന്തില്‍ 12) പൊരുതിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല. ഇതിനിടെ കുല്‍ദീപ് യാദവും (3) പുറത്തായി. യൂസ്‌വേന്ദ്ര ചാഹല്‍ (1), മുകേഷ് കുമാര്‍ (1) പുറത്താവാതെ നിന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിനായി ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ (48), നിക്കോളാസ് പുരാന്‍ (41) എന്നിവരാണ് തിളങ്ങിയത്. യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മോശം തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. പവര്‍പ്ലേ പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. കെയ്ല്‍ മയേഴ്‌സ് (1), ബ്രന്‍ഡന്‍ കിംഗ് (28) എന്നിവരെ ഒരു ഓവറില്‍ യൂസ്‌വേന്ദ്ര ചാഹല്‍ മടക്കി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.

തുടര്‍ന്ന് പുരാന്റെ ഇന്നിംഗ്‌സാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇതിനിടെ ജോണ്‍സണ്‍ ചാള്‍സിന്റെ (3) വിക്കറ്റും വിന്‍ഡീസിന് നഷ്ടമായി. പിന്നീട് പൂരാന്‍ – പവല്‍ സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു. പുരാനെ മടക്കി ഹര്‍ദിക് പാണ്ഡ്യ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഷിംറോണ്‍ ഹെറ്റ്‌മെയറിന് തിളങ്ങാനായതുമില്ല. പവലിനെ അര്‍ഷ്ദീപും തിരിച്ചയച്ചു. റൊമാരിയോ ഷെഫേര്‍ഡ് (4), ജേസണ്‍ ഹോള്‍ഡര്‍ (6) പുറത്താവാതെ നിന്നു. ഹാര്‍ദിക്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ, രണ്ട് താരങ്ങള്‍ക്ക് അരങ്ങേറാനുള്ള അവസരം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. മുകേഷ് കുമാര്‍, തിലക് വര്‍മ എന്നിവരാണ് പുത്തന്‍ താരങ്ങള്‍.

ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിന് ഇന്ത്യയും; പുരുഷ-വനിതാ ടീമുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളിന് ഇന്ത്യയും; പുരുഷ-വനിതാ ടീമുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി

ഡല്‍ഹി: എഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി. കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. പുരുഷ-വനിതാ ടീമുകള്‍ക്ക് ഗെയിംസില്‍ മത്സരിക്കാം. റാങ്കിങ്ങില്‍ പിന്നിലാണെങ്കിലും ഫുട്‌ബോള്‍ ടീമുകള്‍ക്ക് അനുമതി നല്‍കുകയാണെന്ന് കേന്ദ്ര കായികമന്ത്രാലയം അറിയിച്ചു.

റാങ്കിംഗില്‍ ഏഷ്യയില്‍ ആദ്യ എട്ടിലുള്ള ടീമുകളെ മാത്രം ഗെയിംസിന് അയച്ചാല്‍ മതിയെന്ന കായികമന്ത്രാലയത്തിന്റെ മാനദണ്ഡമാണ് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായത്. നിലവില്‍ ഏഷ്യയില്‍ 18-ാം സ്ഥാനക്കാരാണ് ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം. എന്നാല്‍ ഫുട്‌ബോള്‍ ടീമിന്റെ സമീപകാല പ്രകടനങ്ങള്‍ കണക്കിലെടുത്താണ് ചട്ടങ്ങളില്‍ ഇളവ് നല്‍കുന്നതെന്ന് കേന്ദ്ര കായികമന്ത്രി വ്യക്തമാക്കി. അടുത്തിടെ ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് കിരീടവും സാഫ് കപ്പും നേടിയിട്ടും ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിന് അയക്കണ്ട എന്ന തീരുമാനം വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യന്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിന് അയയ്ക്കണമെന്ന് ഇന്ത്യൻ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രധാനമന്ത്രിയോടും കായികമന്ത്രിയോടും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ഫുട്‌ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിനയയ്ക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചിരുന്നു. ഇന്ത്യൻ ടീമിന്റെ സമീപകാല പ്രകടനങ്ങളും ഫുട്ബോൾ ഫെഡറേഷൻ കായികമന്ത്രാലയത്തെ ധരിപ്പിച്ചിരുന്നു. സെപ്റ്റംബര്‍ 23 ന് ചൈനയിലാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുന്നത്.

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിന മത്സരം നാളെ

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിന മത്സരം നാളെ

കെന്‍സിങ്ടണ്‍ ഓവല്‍: ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന മത്സരങ്ങള്‍ക്ക് ഇന്ത്യ നാളെ ഇറങ്ങുന്നു. കെന്‍സിങ്ടണ്‍ ഓവലിലാണ് ആദ്യ രണ്ടു മത്സരങ്ങള്‍ നടക്കുക. ഇന്ത്യന്‍ നിരയില്‍ സഞ്ജു സാംസണ്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിക്കറ്റ് കീപ്പര്‍ ബാറ്ററായിട്ടാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നായകന്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണര്‍മാര്‍. വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ് എന്നിവരും ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും ടീമിലിടം പിടിക്കും. ശാര്‍ദൂല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്, മുഹമ്മദ് സിറാജ് എന്നിവരാകും പേസര്‍മാര്‍. ഇടംകയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും അന്തിമ ഇലവനില്‍ ഇടംനേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂസ്‌വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്ട്, ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്‌വാദ്, മുകേഷ് കുമാര്‍ എന്നിവരാണ് ഇന്ത്യന്‍ ഏകദിന സ്‌ക്വാഡിലുള്ള മറ്റു താരങ്ങള്‍.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഷായ് ഹോപ്പ് ആണ് വിന്‍ഡീസ് നായകന്‍. റോവ്മാന്‍ പവല്‍ വൈസ് ക്യാപ്റ്റന്‍. സ്റ്റാര്‍ ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയർ, പേസർ ഓഷെയ്ന്‍ തോമസ് എന്നിവരെ വിൻഡീസ് ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. ജൂലൈ 29, ഓഗസ്റ്റ് 1 എന്നീ തീയതികളിലാണ് മറ്റു ഏകദിന മത്സരങ്ങള്‍. ഇതിനു ശേഷം അഞ്ചു ട്വന്റി 20 മത്സരങ്ങളിലും വിന്‍ഡീസ് ഇന്ത്യക്കെതിരെ കളിക്കും.

അമേരിക്കയില്‍ വീണ്ടും മിന്നും പ്രകടനവുമായി മെസി; ഇരട്ട ഗോളുകള്‍ നേടി

അമേരിക്കയില്‍ വീണ്ടും മിന്നും പ്രകടനവുമായി മെസി; ഇരട്ട ഗോളുകള്‍ നേടി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ലീഗ് കപ്പില്‍ അറ്റ്‌ലാന്റയ്‌ക്കെതിരെ ഇന്റര്‍ മയാമിക്കായി ഇരട്ടഗോളുകള്‍ നേടി അര്‍ജന്റീന താരം ലയണല്‍ മെസി. ഇതോടെ അമേരിക്കന്‍ ക്ലബ്ല് മത്സരങ്ങളില്‍ മെസിയുടെ ഗോള്‍ നേട്ടം മൂന്നായി. മത്സരത്തില്‍ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ഇന്റര്‍ മയാമിയുടെ വിജയം. എട്ടാം മിനിറ്റിലും 21-ാം മിനിറ്റിലുമാണ് മെസിയുടെ ഇരട്ട ഗോള്‍. മെസി തന്നെയാണ് ഇന്റര്‍ മയാമിയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്.

തുടര്‍ന്ന് 43-ാം മിനിറ്റിലും 53-ാം മിനിറ്റിലുമാണ് ഇന്റര്‍ മയാമി അറ്റ്‌ലാന്റയുടെ വല ചലിപ്പിച്ചത്. റോബര്‍ട്ട് ടെയ്‌ലറാണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്. 53-ാം മിനിറ്റിലെ ടെയ്‌ലറിന്റെ ഗോളിന് അസിസ്റ്റ് ചെയ്തതും മെസിയാണ്.