മെഡല്‍ വേട്ടയില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യ; വനിതകളുടെ കബഡിയിലും സ്വര്‍ണം

മെഡല്‍ വേട്ടയില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യ; വനിതകളുടെ കബഡിയിലും സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് മെഡല്‍ വേട്ടയില്‍ സെഞ്ച്വറി തികച്ച് ഇന്ത്യ. വനിതാ കബഡിയിലെ സ്വര്‍ണ നേട്ടത്തോടെ 100 മെഡലെന്ന ചരിത്ര നേട്ടം ഇന്ത്യ പിന്നിട്ടത്. ചൈനീസ് തായ്‌പേയിയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ ജയിച്ചത്. ശനിയാഴ്ച അമ്പയ്ത്തിലെ രണ്ട് സ്വര്‍ണ മെഡല്‍ നേട്ടത്തോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഇതോടെ 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കം 100 മെഡലാണ് ഇന്ത്യ നേടിയത്. അതേസമയം പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ബാഡ്മിന്‍റണിലും കബഡിയിലുമാണ് ഇന്ത്യയുടെ മറ്റ് സ്വര്‍ണ പ്രതീക്ഷകള്‍. രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങുന്ന ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനാണ് എതിരാളികൾ.

പുരുഷ ഹോക്കിയില്‍ ജപ്പാനെ തകര്‍ത്തു; ഇന്ത്യക്ക് സ്വര്‍ണം, പാരിസ് ഒളിംപിക്‌സിലേക്കും

പുരുഷ ഹോക്കിയില്‍ ജപ്പാനെ തകര്‍ത്തു; ഇന്ത്യക്ക് സ്വര്‍ണം, പാരിസ് ഒളിംപിക്‌സിലേക്കും

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണ നേട്ടം. ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. വിജയത്തിനൊപ്പം ഇന്ത്യ അടുത്ത വര്‍ഷം പാരിസില്‍ നടക്കുന്ന ഒളിംപിക്‌സിനും യോഗ്യത ഉറപ്പിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോളുകള്‍ നേടി മുന്നില്‍ നിന്നു നയിച്ചു. മന്‍പ്രീത് സിങ്, അഭിഷേക്, അമിത് രോഹിതാസ് എന്നിവരും ഇന്ത്യക്കായി ഗോളുകള്‍ നേടി.

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ നേടുന്ന നാലാം സ്വര്‍ണമാണിത്. നേരത്തെ 1966, 1998, 2014 വര്‍ഷങ്ങളിലാണ് സുവര്‍ണ നേട്ടം. ഗെയിംസിലുടനീളം അപരാജിത മുന്നേറ്റമാണ് ഇന്ത്യയുടേത്. എതിരാളികളുടെ ബോക്‌സില്‍ ഗോളുകള്‍ അടിച്ചുകൂട്ടിയായിരുന്നു മുന്നേറ്റം.
ഗെയിംസില്‍ ഇന്ത്യയുടെ 22ാം സ്വര്‍ണമാണിത്. ആകെ മെഡല്‍ നേട്ടം 95ല്‍ എത്തി. 34, വെള്ളി, 39 വെങ്കലം നേട്ടങ്ങളും ഇന്ത്യക്കുണ്ട്.

ഏഷ്യൻ ഗെയിംസ്: റിലേ ടീമംഗങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ഏഷ്യൻ ഗെയിംസ്: റിലേ ടീമംഗങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ഏഷ്യൻ ഗെയിംസിൽ മെഡലുകൾ വാരിക്കൂട്ടിയെത്തിയ റിലേ ടീമംഗങ്ങൾക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. 400 മീറ്റർ റിലേയിൽ സ്വർണമെഡൽ നേടിയ മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മൽ എന്നിവർക്കും, വനിതകളുടെ 400 മീറ്റർ റിലേയിൽ വെള്ളി നേടിയ ടീമിലെ ഐശ്വര്യ മിശ്രയ്ക്കുമായിരുന്നു സ്വീകരണം. തിരുവനന്തപുരം എൽഎൻസിപിഇയുടെ നേതൃത്വത്തിലാണ് താരങ്ങളെ സ്വീകരിച്ചത്.

ഹാങ്ങ് ചൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി സ്വർണ്ണ നേടിയ 400 മീറ്റർ റിലേ ടീം അംഗങ്ങളും മലയാളികളുമായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ എന്നിവരും വനിതകളുടെ 400 മീറ്റർ റിലേയിൽ വെള്ളിനേടിയ ഐശ്വര്യ മിശ്രയും ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. എൽ.എൻ.സി.പി.ഇ റീജിയണൽ മേധാവി ഡോ ജി കിഷോറിന്റെ നേതൃത്വത്തിൽ താരങ്ങളെ സ്വീകരിച്ചു.

വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിൽ മികച്ച വിജയം കൈവരിക്കുകയാണ് അടുത്തലക്ഷ്യമെന്ന് മുഹമ്മദ് അജ്മലും, മുഹമ്മദ് അനസും. രാജ്യത്തിനായി വെള്ളി നേടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്ന് ഐശ്വര്യ മിശ്ര പറഞ്ഞു. അതേസമയം ഏഷ്യൻ ഗെയിംസിൽ മെഡൽ ജേതാക്കളായ നാലുപേർ കൂടി നാളെ തിരുവനന്തപുരത്ത് എത്തും.

ലോകകപ്പില്‍ പാകിസ്താന് ആദ്യ മത്സരം; നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍

ലോകകപ്പില്‍ പാകിസ്താന് ആദ്യ മത്സരം; നെതര്‍ലന്‍ഡ്‌സ് ആണ് എതിരാളികള്‍

ഏകദിന ലോകകപ്പിൽ ഇന്ന് പാകിസ്താൻ ആദ്യ മത്സരത്തിനിറങ്ങുന്നു. നെതർലൻഡ്സ് ആണ് എതിരാളികൾ. ഹൈദരബാദിലെ രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരം ആരംഭിക്കും. താരതമ്യേന ദുർബലരായ നെതർലൻഡ്സിനെ പാകിസ്താൻ അനായാസം കീഴടക്കുമെന്നാണ് കരുതപ്പെടുന്നത്.ഏഷ്യാ കപ്പിലെ മോശം പ്രകടനങ്ങളുടെ ആശങ്കയ്ക്കൊപ്പം സന്നാഹമത്സരങ്ങളിൽ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതും പാകിസ്താനു തലവേദനയാണ്.

തോൽവി മാത്രമല്ല, ഈ രണ്ട് കളിയിലും ടീമിലെ പ്രധാന പേസർ ഷഹീൻ അഫ്രീദിയടക്കം തല്ലുവാങ്ങിയതും പാകിസ്താൻ്റെ ആശങ്ക വർധിപ്പിക്കുന്നു. നസീം ഷായുടെ പരുക്ക് അവരെ സാരമായി ബാധിച്ചിട്ടുണ്ട്. ഫോമിലല്ലാത്ത ഫഖർ സമാന് ഫോം കണ്ടെത്താനുള്ള അവസാന അവസരമാവും ഈ കളി.

നെതർലൻഡ്സ് ലോകകപ്പ് ഒരുക്കങ്ങൾ നടത്തിയത് കർണാടക ടീമുമായി കളിച്ചായിരുന്നു. അതിൽ മോശം പ്രകടനമാണ് അവർ കാഴ്ചവച്ചതും. 12 വർഷത്തിനു ശേഷം ലോകകപ്പിലേക്ക് അവസരം ലഭിച്ച നെതർലൻഡ്സ് അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത് 4 മാസങ്ങൾക്കു മുൻപാണ്. അതുകൊണ്ട് തന്നെ ഈ ലോകകപ്പിൽ നെതർലൻഡ്സിൻ്റെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയണം. ബാസ് ഡെ ലീഡിൻ്റെ പ്രകടനങ്ങളാവും ക്രിക്കറ്റ് ലോകം ശ്രദ്ധിക്കുക.

ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് പൊന്മുടിയിൽ

ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് പൊന്മുടിയിൽ

നെടുമങ്ങാട്: പതിന്നാലാമത് ഏഷ്യൻ മൗണ്ടൻ ബൈക്ക് ആൻഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിനു മുന്നോടിയായുള്ള ഇന്ത്യൻ ടീമിന്റെ സെലക്ഷൻ ട്രയൽ പൊൻമുടിയിൽ ആരംഭിച്ചു. പൊന്മുടി പതിനേഴാംവളവിലെ മെർക്കിസ്റ്റൺ എസ്റ്റേറ്റിൽ പ്രത്യേകം തയ്യാറാക്കിയ ട്രാക്കുകളിലാണ് സെലക്ഷൻ ട്രയൽ നടക്കുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ഇത്തവണ പൊന്മുടിയാണ് വേദിയാകുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 200-ലധികം താരങ്ങൾ സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്നുണ്ട്. വനിതാ പുരുഷവിഭാഗങ്ങളിലായി ആറ് ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ഇതിൽ ബുധനാഴ്ച അണ്ടർ 18, അണ്ടർ 23-വിഭാഗങ്ങളിലെ സെലക്ഷൻ നടന്നു. വ്യാഴാഴ്ച വനിതകളുടെ മത്സരവും നടക്കും.

ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി

ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരികരിച്ചു. ഇതോടെ ലോകകപ്പ് ക്രിക്കറ്റില്‍ ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഗില്‍ കളിച്ചേക്കില്ല. പകരം ഇഷാന്‍ കിഷന്‍ ഓപ്പണറായേക്കും.

പനിയെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് താരത്തിന് ഡെങ്കി സ്ഥിരീകരിച്ചത്. ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ഗില്ലിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകും.ചെന്നൈയില്‍ ഇറങ്ങിയതു മുതല്‍ ശുഭ്മാന് കടുത്ത പനി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പരിശോധനകള്‍ നടക്കുന്നതായും ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കളിക്കുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ടീമുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍ അറിയിച്ചു.ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തുദിവസത്തെയെങ്കിലും വിശ്രമം താരത്തിന് വേണ്ടിവരും.