by Midhun HP News | Mar 19, 2024 | Uncategorized
ഡല്‍ഹി: ഉപയോക്താക്കള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ട സ്റ്റാറ്റസ് അപ്‌ഡേറ്റ് ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റാറ്റസില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വിഡിയോ ഉള്‍പ്പെടുത്തുന്നതാണ് പുതിയ അപ്‌ഡേറ്റ്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ മാത്രമേ സ്റ്റാറ്റസായി നിലവില്‍ അപ് ലോഡ് ചെയ്യാന്‍ കഴിയുകയുള്ളു. എന്നാല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സ്റ്റാറ്റസ് പങ്കിടാനുള്ള ഫീച്ചറാണ് പരീക്ഷിക്കുന്നത്.
പുതിയ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ ആന്‍ഡ്രോയിഡ് 2.24.6.19 അപ്ഡേറ്റിലാണ് ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് കൂടുതല്‍ ദൈര്‍ഘ്യമുള്ള വിഡിയോ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ കൊണ്ടുവരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
by Midhun HP News | Mar 19, 2024 | Uncategorized
മലയാള സിനിമയിലെ സർവ്വ റെക്കോർഡുകളും തകർത്തുകൊണ്ടാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് മുന്നേറുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ സിനിമ ഇപ്പോഴിതാ 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാളം ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ്.
ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ 26 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 50 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്. 24 ദിവസം കൊണ്ടാണ് ചിത്രം തമിഴ്‌നാട്ടിൽ നിന്ന് 50 കോടി രൂപ നേടിയത്. ആദ്യമായാണ് ഒരു മലയാള സിനിമ തമിഴ്‌നാട്ടിൽ നിന്ന് 50 കോടി നേടുന്നത്. റിലീസ് ചെയ്തു 23 ദിവസം പിന്നിട്ടപ്പോഴേക്കും സിനിമ കർണാടകയിൽ നിന്ന് 10 കോടി രൂപ കളക്ട് ചെയ്തിരുന്നു. കർണാടകയിൽ നിന്ന് 10 കോടിയിലധികം രൂപ നേടുന്ന ആദ്യ മലയാളം സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്.
കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.ചിദംബരമാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗുണ കേവിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
by Midhun HP News | Mar 19, 2024 | Uncategorized
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍. ക്ഷേത്രദര്‍ശനത്തിനെത്തിയ താരത്തെ കാണാന്‍ ആരാധകര്‍ ഒഴുകിയെത്തി.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. അമേരിക്കയിലെ മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി ഈ മാസം ആദ്യമാണ് മോഹന്‍ലാല്‍ കേരളത്തില്‍ തിരിച്ചെത്തിയത്. ഇക്കാര്യം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരം അറിയിച്ചിരുന്നു. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം 2019 ല്‍ പുറത്തിറങ്ങിയ ‘ലൂസിഫറിന്റെ’ രണ്ടാം ഭാഗമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
by Midhun HP News | Mar 19, 2024 | Uncategorized
സംസ്ഥാനത്തെ കായികമേഖലയുടെ സത്വരവികസനം ലക്ഷ്യമാക്കിയുള്ള നിർദ്ദേശങ്ങൾ അടങ്ങുന്ന നിവേദനം റീജിയണൽ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ മന്ത്രി വി അബ്ദുറഹിമാന് സമർപ്പിച്ചു.നിവേദക സംഘത്തിൽ ചെയർമാൻ അഡ്വ ജി സുഗുണൻ, സെക്രട്ടറി എം നാസർ, ജോയിന്റ് സെക്രട്ടറി വി ഷാജി, ട്രഷറർ ഡോ: എസ്.എസ് ബൈജു, അസോസിയേഷൻ ഭരണസമിതി അംഗം എസ് സതീഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു.
by Midhun HP News | Mar 19, 2024 | Uncategorized
ആറ്റിങ്ങൽ പച്ചംകുളം ചെറുവിള വീട്ടിൽ (എൻ.ആർ.എ:50) എ ജനാർദ്ദനൻ ആചാരിയുടെ സഹധർമ്മിണി എൽ. സരസ്വതി അമ്മാൾ(77) അന്തരിച്ചു.
മക്കൾ: ജെ സന്തോഷ് കുമാർ, എസ് ദീപ, ജെ.എസ് സിന്ധു, പരേതരായ ജെ സെൽവരാജ്, ജെ രമേശ്.
മരുമക്കൾ: പി തങ്കവേലു, കെ.എം സന്തോഷ് കുമാർ, കെ ദേവിക റാണി, എം സുധ, ജി വിജിത.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.
by Midhun HP News | Mar 19, 2024 | Uncategorized
ഗവൺമെന്റ് എൽപിഎസ് കീഴാറ്റിങ്ങലിലെ സ്കൂൾതല പഠനോത്സവം വിവിധ മികവാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾതല പഠനോത്സവം ഉദ്ഘാടനം ആറ്റിങ്ങൽ ബി.ആർ.സി കോർഡിനേറ്റർ കൃഷ്ണ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സൗമ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച്.എം അനിത സ്വാഗതം ആശംസിച്ചു. അധ്യാപിക ആർഷാ ഷാനിയ, സുരേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകൻ ആർ.ജി.രാജു നന്ദിയും രേഖപ്പെടുത്തി. കുട്ടികൾ തയ്യാറാക്കിയ 10 പതിപ്പുകളുടെ പ്രകാശനവും ഉദ്ഘാടക നിർവഹിച്ചു.

Recent Comments