ക്രൂരമര്‍ദ്ദനം; ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

ക്രൂരമര്‍ദ്ദനം; ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി

കല്‍പ്പറ്റ: വയനാട് ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. വെണ്ണിയോട് സ്വദേശി അനിഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കൊലപാതകം. കൊലപാതക കാരണം വ്യക്തമല്ല. 2022ലാണ് ഇരുവരുടെയും വിവാഹം നടന്നത്. അനിഷയെ മുകേഷ് മര്‍ദ്ദിച്ചിരുന്നതായും പരാതിയുണ്ട്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട; പിടിച്ചെടുത്തത് ഒരു കോടിയുടെ സ്വർണം

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട; പിടിച്ചെടുത്തത് ഒരു കോടിയുടെ സ്വർണം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒരു കോടിയുടെ സ്വർണം പടിച്ചെടുത്തു. രണ്ട് വിമാനങ്ങളിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്. ഇരുവരിൽ നിന്നുമായി 2.32 കിലോ സ്വർണമാണ് പിടിച്ചെടുത്തത്.

തിരുവനന്തപുരം മൃ​ഗശാലയിൽ ആൺസിംഹം ചത്തു

തിരുവനന്തപുരം മൃ​ഗശാലയിൽ ആൺസിംഹം ചത്തു

തിരുവനന്തപുരം: തിരുവനന്തപുരം മൃ​ഗശാലയിൽ ഒരു ആൺസിംഹം ചത്തു. അസുഖം പിടിപെട്ട് അവശനിലയില്‍ ആയിരുന്ന സിംഹമാണ് ചത്തത്. ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് അഞ്ചും ആറും വയസ്സുള്ള ഒരു ജോഡി സിംഹങ്ങളെ തിരുവനന്തപുരത്തെത്തിച്ചിരുന്നു. ആൺസിംഹത്തിന് ലിയോ എന്നും പെൺസിംഹത്തിന് നൈല എന്നും പേര് നൽകി. ഇതടക്കം മൂന്ന് സിംഹങ്ങളാണ് ഇനി മൃഗശാലയില്‍ അവശേഷിക്കുന്നത്.

നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകിട്ട് എത്തും; റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും; ആരോഗ്യമന്ത്രി

നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകിട്ട് എത്തും; റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും; ആരോഗ്യമന്ത്രി

കോഴിക്കോട്: നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകീട്ട് കോഴിക്കോട്ടെത്തിക്കുമെന്ന് ആരോഗ്യമന്ത്രി. ഐസിഎംആറുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയതായും വിമാനമാര്‍ഗം മരുന്ന് എത്തിക്കുമെന്ന് അവര്‍ അറിയച്ചതായും വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. രോഗിയുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു

നിപ വൈറസ് സ്ഥീരീകരിക്കാനുള്ള സംവിധാനം കേരളത്തിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലും തോന്നയ്ക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നിപ സ്ഥിരീകരിക്കാനാകും. കേരളത്തില്‍ കാണുന്നത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് കാണുന്നത്. മരണനിരക്ക് കൂടുതലും വ്യാപനശേഷി കുറവുമാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലുള്‍പ്പെട്ട വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എ ഗീത ഉത്തരവിട്ടു.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ,
മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാർഡ് മുഴുവൻ,
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് – 1,2,20 വാർഡ് മുഴുവൻ,
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാർഡ് മുഴുവൻ,
കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാർഡ് മുഴുവൻ,
വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാർഡ് മുഴുവൻ,
കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാർഡ് മുഴുവൻ

കണ്ടെയിന്‍മെന്റ് സോണായ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവര്‍ത്തന സമയം രാവിലെ 07 മണി മുതല്‍ വൈകുന്നേരം 05 മണി വരെ മാത്രം. മരുന്ന് ഷോപ്പുകള്‍ക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കേണ്ടതും എന്നാല്‍ സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖല- ബാങ്കുകള്‍,സ്‌കൂളുകള്‍,അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങള്‍ എത്തുന്നത് തടയേണ്ടതും പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

മേല്‍പറഞ്ഞിരിക്കുന്ന വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്. നാഷണല്‍ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ ഒരിടത്തും വാഹനം നിര്‍ത്താന്‍ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറും നല്‍കേണ്ടതാണ്. കണ്ടെന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട മേല്‍ പ്രദേശങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക്,സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

വയനാട് ജില്ലയിലും നിപ ജാഗ്രത പുറപ്പെടുവിച്ചു. കുറ്റ്യാടിക്ക് അടുത്തുള്ള തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകളിലാണ് ജാഗ്രതാനിര്‍ദേശം. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം ഇന്ന് കോഴിക്കോട് എത്തും. പൂനെ എന്‍ഐവിയുടെ മൊബൈല്‍ ലാബ് യൂണിറ്റും എത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

അനുസ്മരണം സംഘടിപ്പിച്ചു

അനുസ്മരണം സംഘടിപ്പിച്ചു

സി.പി.ഐ (എം) നേതാവായിരുന്ന എസ്.ഡി. ബാലന്റെ 24-ാം ചരമവാർഷികം കിഴുവിലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുടപുരം കൈത്തറി സഹകരണ സംഘത്തിൽ നടന്നു. ഏര്യാകമ്മിറ്റി അംഗവും കൈത്തറി സംഘം പ്രസിഡന്റുമായ എസ്.ചന്ദ്രന്റെ അധ്യക്ഷതയിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗം.ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു.

ഏര്യാ സെന്റർ അംഗം ജി.വേണുഗോപാലൻ നായർ, ഏര്യാ അംഗം പി. മണികണ്ഠൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, എൻ. രഘു,
പി. പവനചന്ദ്രൻ, ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.രവീന്ദ്രൻ, കവി രാധാകൃഷ്ണൻ കുന്നുംപുറം എന്നിവർ സംസാരിച്ചു. ചടങ്ങിൽ കിഴുവിലം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ബാബു സ്വാഗതവും കൈത്തറി സംഘാംഗം വിലാസനൻ നന്ദിയും പറഞ്ഞു.

സന്തോഷ് (47) അന്തരിച്ചു

സന്തോഷ് (47) അന്തരിച്ചു

മണമ്പൂർ ബാലസുബ്രമണ്യ ക്ഷേത്രത്തിന് സമീപം സുദർശന വിലാസത്തിൽ സദാശിവൻ പിള്ളയുടേയും ഗിരിജാദേവിയുടേയും മകൻ സന്തോഷ് (47) അന്തരിച്ചു.