ആലപ്പുഴയ്ക്ക് ഓണസമ്മാനമായി രണ്ട് പാലങ്ങളും 12 റോഡുകളും; പി എ മുഹമ്മദ് റിയാസ്

ആലപ്പുഴയ്ക്ക് ഓണസമ്മാനമായി രണ്ട് പാലങ്ങളും 12 റോഡുകളും; പി എ മുഹമ്മദ് റിയാസ്

ആലപ്പുഴ നഗരത്തിന്‍റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന പദ്ധതികളോരോന്നും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാനിന്ന മന്ത്രി പി എ മുഹമ്മദ് റിയാസ്. ഏഴ് വര്‍ഷക്കാലമായി തുടർച്ചയായി ഭരിക്കുന്ന എല്‍ഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നാടാകെ വികസമുന്നേറ്റത്തിലാണ്. അതില്‍ പ്രധാനപ്പെട്ട ശവക്കോട്ട പാലം, കൊമ്മാടി പാലം, ആലപ്പുഴ കളര്‍കോട് റിംഗ് റോഡ് പദ്ധതിയില്‍ ഉള്‍പ്പെട്ട 12 റോഡുകള്‍ എന്നിവ നാളെ നാടിന് സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.
കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഓണസമ്മാനമായി പാലങ്ങളും റോഡുകളും നാടിന് സമര്‍പ്പിക്കാനാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഡ്രൈവിങ് സ്‌കൂളിലെ വാഹനങ്ങൾക്ക് ഇനി ബോണറ്റ് നമ്പർ; വ്യാജന്മാരെ പൂട്ടാൻ ആർ ടി ഒ

ഡ്രൈവിങ് സ്‌കൂളിലെ വാഹനങ്ങൾക്ക് ഇനി ബോണറ്റ് നമ്പർ; വ്യാജന്മാരെ പൂട്ടാൻ ആർ ടി ഒ

കൊച്ചി: അംഗീകൃത ഡ്രൈവിങ് സ്‌കൂളിലെ വാഹനങ്ങൾക്ക് ഇന്ന് മുതൽ ബോണറ്റ് നമ്പർ നൽകും. ബോണറ്റ് നമ്പറില്ലാത്ത വാഹനങ്ങളിൽ പരിശീലനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടിയെടുക്കും. പിഴ ചുമത്തുകയും ചെയ്യും.

ഇന്ന് രാവിലെ കാക്കനാട് മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിങ്‌ ടെസ്റ്റ് ഗ്രൗണ്ടിൽ എറണാകുളം ആർടിഒ ജി അനന്തകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്യും.

ബോണറ്റ് നമ്പറുള്ള വാഹനങ്ങളിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നു മാത്രമേ ഡ്രൈവിങ് പരിശീലനം നേടാവൂ എന്നും വ്യാജ ഡ്രൈവിങ് സ്‌കൂളുകളിൽ പഠിക്കുന്നതിനിടെ പിടികൂടിയാൽ ഫീസിനത്തിൽ അടച്ച തുക പോലും തിരിച്ചു കിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.

അനധികൃത ഡ്രൈവിങ് പരിശീലനം നൽകുന്നത് തടയാനാണ് നടപടി. വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് കടുത്ത നിയമ ലംഘനമായാണ് പരി​ഗണിക്കുന്നതെങ്കിലും മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനങ്ങൾക്ക് രൂപമാറ്റം വരുത്താം.

ഈ വാഹനങ്ങളിൽ‌ ഒന്നിലധികം ബ്രേക്ക്, ക്ലച്ച് തുടങ്ങിയവ ഉണ്ടാകും. എന്നാൽ ഈ സൗകര്യം പ്രയോജനപ്പെടുത്താൻ പലരും അനുമതിയില്ലാതെ വാഹനങ്ങൾ രൂപമാറ്റം വരുത്തുകയും അനധികൃതമായി ഡ്രൈവിങ് പരിശീലനം നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് ബോണറ്റ് നമ്പർ നൽകുന്നത്.

ചന്ദ്രയാൻ 3 ചരിത്ര മുഹൂർത്തം സ്കൂളുകളിൽ; ലൈവ് സ്ട്രീമിങ്ങും സ്പെഷ്യൽ അസംബ്ലിയും

ചന്ദ്രയാൻ 3 ചരിത്ര മുഹൂർത്തം സ്കൂളുകളിൽ; ലൈവ് സ്ട്രീമിങ്ങും സ്പെഷ്യൽ അസംബ്ലിയും

തിരുവനന്തപുരം: ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ചരിത്ര മുഹൂർത്തം തത്സമയമായി എല്ലാ സ്കൂളുകളിലും കാണിക്കും. ഇതിനാവശ്യമായ സൗകര്യം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചു.

ഇന്ന് വൈകിട്ട് 5.15 മുതൽ 6.15വരെ സ്കൂളുകളിൽ ലൈവ് സ്ട്രീമിങ് നടത്താനും സ്പെഷ്യൽ അസംബ്ലി ചേരാനുമാണ് നിർദേശം.

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സ്കൂളുകളിൽ സൗകര്യമൊരുക്കാനും പ്രൈമറിസ്കൂൾ കുട്ടികൾക്ക് അവരുടെ വീടുകളിലിരുന്ന് കാണാൻ നിർദേശം നൽകാനുമാണ് അറിയിച്ചിരിക്കുന്നത്.

സയൻസ് ക്ലബ്ബ് ചുമതലയുള്ള അധ്യാപകർ പരിപാടികൾക്ക് നേതൃത്വം വഹിക്കണമെന്നും എല്ലാ അധ്യാപകരുടെയും സാന്നിധ്യമുണ്ടാവണമെന്നും ഡയറക്ടർ നിർദേശിച്ചു. പരിപാടിയുടെ ചിത്രവും വിഡിയോയും സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യണം.

‘കണക്കില്‍പ്പെടാത്ത 31 ലക്ഷം സ്ഥിരനിക്ഷേപം’; എസി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

‘കണക്കില്‍പ്പെടാത്ത 31 ലക്ഷം സ്ഥിരനിക്ഷേപം’; എസി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ സിപിഎം നേതാവും മുന്‍മന്ത്രിയുമായ എസി മൊയ്തീനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനായി ഉടന്‍ നോട്ടീസ് അയക്കും. മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ചു. സ്ഥിരനിക്ഷേപമായി 31 ലക്ഷം രൂപയുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്താനായി കരുവന്നൂര്‍ സഹകരണബാങ്കില്‍ രണ്ടു രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും കണ്ടെത്തി.

മുന്‍മന്ത്രിയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എഫ്ഡിയായി കിടക്കുന്ന 31 ലക്ഷം രൂപ കണക്കില്‍പ്പെടാത്തതാണെന്നാണ് ഇഡി പറയുന്നത്. അതിനാലാണ് മരവിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍സംഭാഷങ്ങള്‍ നടന്നതായും മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചതായും ഇഡി പറയുന്നു. മൊയ്തീനെ കൂടാതെ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവര്‍ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇഡി സംശയിക്കുന്നത്.

ഇവരില്‍ നിന്നായി നിര്‍ണായകമായ പലരേഖകളും സാമ്പത്തിക നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് സഹകരണബാങ്കില്‍ അന്‍പതോളം അക്കൗണ്ടും മറ്റൊരാള്‍ക്ക് 25-ഓളം അക്കൗണ്ടുകളും ഉണ്ടെന്നാണ് കണ്ടെത്തല്‍. സഹകരണബാങ്കില്‍ തന്നെ ഇത്രയേറെ അക്കൗണ്ടുകള്‍ ആരംഭിക്കുന്നത് ബിനാമി ഇടപാടിന് വേണ്ടിയാണെന്നാണ് ഇഡിയുടെ നിഗമനം. ബിനാമികള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് മൊയ്തീന്റെ സ്വാധീനത്തില്‍ 45 കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തി. ഇവരെ ചോദ്യംചെയ്ത ശേഷമാവും എസി മൊയ്തീന് നോട്ടീസ് നല്‍കുക.

കരുവന്നൂര്‍ തട്ടിപ്പില്‍ 2021 ഓഗസ്റ്റ് ഏഴിനാണ് ഇഡി കേസെടുത്തത്. ബാങ്കിന്റെ മുന്‍ സെക്രട്ടറി ടിആര്‍ സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റായിരുന്ന സികെ ജില്‍സ്, ബാങ്ക് മെമ്പര്‍ കിരണ്‍, കമ്മിഷന്‍ ഏജന്റായിരുന്ന എ.കെ. ബിജോയ്, ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ അക്കൗണ്ടന്റ് റെജി അനില്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.

എകെ ബിജോയുടെ 30.70 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടക്കുമ്പോള്‍ പരാതിക്കാരനായ കരുവന്നൂര്‍ ബാങ്ക് എക്സ്റ്റന്‍ഷന്‍ ശാഖാ മാനേജരായിരുന്ന എംവി സുരേഷില്‍നിന്ന് ഇ.ഡി. മൊഴിയെടുക്കുകയായിരുന്നു.

‘രണ്ടു വട്ടം അധികാരം അഹങ്കാരമാകും; മൂന്നാം തവണയും വന്നാല്‍ നാശം; ഭരണത്തുടര്‍ച്ച ലഭിക്കാതിരിക്കാൻ പ്രാര്‍ത്ഥിക്കാം’

‘രണ്ടു വട്ടം അധികാരം അഹങ്കാരമാകും; മൂന്നാം തവണയും വന്നാല്‍ നാശം; ഭരണത്തുടര്‍ച്ച ലഭിക്കാതിരിക്കാൻ പ്രാര്‍ത്ഥിക്കാം’

തിരുവനന്തപുരം: മൂന്നാം വട്ടവും പാര്‍ട്ടി അധികാരത്തില്‍ വരാതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ത്ഥിക്കണമെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്‍. രണ്ടു വട്ടം അധികാരത്തിലേറുമ്പോള്‍ പാര്‍ട്ടിക്ക് ധാര്‍ഷ്ട്യം കൂടും. മൂന്നാം വട്ടവും അധികാരത്തില്‍ തുടരുന്നത് പാര്‍ട്ടിയെ നശിപ്പിക്കും. പശ്ചിമ ബംഗാളില്‍ നാം അത് കണ്ടതാണെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.

അതുകൊണ്ടുതന്നെ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരല്ലേ എന്നു പ്രാര്‍ത്ഥിക്കാനാണ് എന്റെ സഖാക്കളോട് പറയാറുള്ളത്. കാരണം അത് പാര്‍ട്ടിയെ നശിപ്പിക്കും. സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പ്രത്യേക അഭിമുഖപരിപാടിയായ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതു സര്‍ക്കാരിന്റെ പൊലീസ് നയത്തോട് വിയോജിപ്പുണ്ട്. പ്രത്യേകിച്ചും, യുഎപിഎ നിയമം, മാവോയിസ്റ്റ് വേട്ട തുടങ്ങിയവയില്‍ പോലീസ് നടപടികളെ എപ്പോഴും എതിര്‍ത്തിട്ടുണ്ട്. സേനയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിനു കാരണമെന്നാണ് ഇടതുപക്ഷക്കാര്‍ ഉയര്‍ത്തുന്ന വാദം. അതൊരു ന്യായീകരണവും കാരണവുമാകാം.

എന്തായാലും യുഎപിഎയും സമാനമായ നിയമനിര്‍മ്മാണങ്ങളും അംഗീകരിക്കാനാകില്ല. ഗ്രോ വാസുവിനെതിരായ നിലപാട്, ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം, ഒരു പാര്‍ട്ടിയും തങ്ങളേക്കാള്‍ വലുതാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന പൊതു ജനങ്ങളുടെ ഒരു തിരുത്തല്‍ ശക്തി കേരളത്തിലുണ്ടെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു.

വനിതാ ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ ഇന്ന്; കിരീടം നേടാന്‍ ഇംഗ്ലണ്ടും സ്‌പെയിനും

വനിതാ ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ ഇന്ന്; കിരീടം നേടാന്‍ ഇംഗ്ലണ്ടും സ്‌പെയിനും

സിഡ്‌നി: വനിതാ ഫുട്‌ബോളില്‍ പുതിയ ലോക ചാമ്പ്യനെ കാണാം. ഇന്ന് നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട്- സ്‌പെയിനിനെ നേരിടും. ചരിത്രത്തിലാദ്യമയാണ് ഇരു ടീമുകളും വനിതാ ലോക പോരിന്റെ ഫൈനലിലേക്ക് കടന്നത്. ഇരു ടീമുകളില്‍ ആര് കപ്പടിച്ചാലും അതു വനിതാ പോരില്‍ പുതു ചരിത്രമായി മാറും.

ഏറെ സവിശേഷതകള്‍ നിറഞ്ഞ വനിതാ ലോകകപ്പിനാണ് ഇത്തവണ ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ് സംയുക്ത വേദികള്‍ സാക്ഷിയായത്. നിലവിലെ ചാമ്പ്യന്‍മാരും വനിതാ ലോകകപ്പ് ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയിട്ടുള്ളവരുമായ അമേരിക്ക തുടക്കത്തില്‍ തന്നെ പുറത്തായതടക്കമുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ പോരാട്ടം സമ്മാനിച്ചു. ലോകമെങ്ങും വനിതാ ലോകകപ്പിനു കാണികള്‍ വര്‍ധിച്ചതും ഇത്തവണത്തെ സവിശേഷതയാണ്.

ഉജ്ജ്വലമായ മുന്നേറ്റമാണ് ഇത്തവണ ഇംഗ്ലണ്ടും സ്‌പെയിനും നടത്തിയത്. ആതിഥേയരായ ഓസ്‌ട്രേലിയയും സെമിയിലെത്തി കരുത്തു കാട്ടി. മൂന്നാം സ്ഥാനക്കാരായി സ്വീഡന്‍ മാറി. ഇന്നലെ നടന്ന പോരില്‍ അവര്‍ ഓസ്‌ട്രേലിയയെ 2-0ത്തിനു വീഴ്ത്തി.

ഇംഗ്ലണ്ടിനെ സംബന്ധിച്ചു മറ്റൊരു ലക്ഷ്യവുമുണ്ട്. പുരുഷ ടീം 1966ല്‍ കിരീടം നേടിയ ശേഷം ഒരു ഫുട്‌ബോള്‍ ലോക കിരീടം അവര്‍ക്കില്ല. ഈ കുറവ് പരിഹരിക്കാനുള്ള സുവര്‍ണാവസരവും ഇംഗ്ലീഷ് വനിതകള്‍ക്കുണ്ട്.