by Midhun HP News | Aug 4, 2023 | Latest News, Uncategorized
കടയ്ക്കാവൂരിൽ സ്കൂളിന് മുന്നിലായി മാലിന്യം ശേഖരിക്കുന്നതിനെതിരെ പരാതിയുമായി സ്കൂൾ അധികൃതർ. യാക്കോബ് ലെബ്ബ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂളിന് മുന്നിലായാണ് കടയ്ക്കാവൂർ പഞ്ചായത്ത് മാലിന്യം ശേഖരിക്കുന്നത്.
മാലിന്യം ശേഖരിണത്തിനെ തുടർന്ന് ഈച്ച, കൊതുക് എന്നിവയുടെ ശല്യം ക്ലാസ് മുറികളിൽ വർദ്ധിക്കുന്നുണ്ടെന്നും സ്കൂൾ ഗ്രൗണ്ടിൽ നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നുണ്ടെന്നും സ്കൂൾ അധികൃതർ പരാതി നൽകി.
എത്രയും പെട്ടന്ന് ഇതിനനുബന്ധിച്ചുള്ള നടപടി എടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയോട് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു.
by Midhun HP News | Aug 4, 2023 | Latest News, Uncategorized
ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി കോള്‍ നോട്ടിഫിക്കേഷന് പുതിയ ഇന്റര്‍ഫെയ്‌സ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.
ആന്‍ഡ്രോയിഡിന്റെ ബീറ്റ വേര്‍ഷനില്‍ (2.23.16.14) പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്. ബട്ടണ്‍ ഡിസൈനില്‍ മാറ്റം വരുത്തി ഐക്കണോട് കൂടിയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.
ഇന്‍കമിങ് കോളുകള്‍ മനസിലാക്കി അതിനനുസരിച്ച് എളുപ്പം ആശയവിനിമയം നടത്താന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇന്‍കമിങ് കോളുമായി ബന്ധപ്പെട്ടാണ് പുതിയ ഫീച്ചര്‍.
നിലവില്‍ കോള്‍ സ്വീകരിക്കാനും നിരാകരിക്കാനും ബട്ടണ്‍ അനുവദിച്ചിട്ടുണ്ട്. ഇനിമുതല്‍ ഇന്‍കമിങ് കോളുകള്‍ മനസിലാക്കി എളുപ്പം ആശയവിനിമയം നടത്താന്‍ കഴിയും വിധമാണ് ക്രമീകരണം.
കോളുകള്‍ തിരിച്ചറിഞ്ഞ് എളുപ്പം ആശയവിനിമയം നടത്താന്‍ കഴിയുംവിധം പുതിയ ഐക്കണുകളുടെ സഹായത്തോടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഉടന്‍ തന്നെ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
by Midhun HP News | Aug 4, 2023 | Latest News, Uncategorized
ഡി.ജയറാം മെമ്മോറിയൽ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന ഉണ്ണി ആറ്റിങ്ങൽ എഴുതിയ ‘ആരംഭം’ എന്ന നോവലിന്റെ പ്രകാശനം മുൻ സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വിളയിൽ റസിഡന്റ്‌സ് വെൽഫെയർ സഹകരണ സംഘം ഹാളിൽ ആഗസ്റ് 8 വൈകുന്നേരം
4മണിയോടെ പ്രകാശന ചടങ്ങ് ആരംഭിക്കും.
by Midhun HP News | Aug 3, 2023 | Latest News, Uncategorized
കേരള എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ പാവപെട്ടവർക്കായി വീടുകൾ നിർമ്മിച്ചു നൽകുന്നു. യൂണിയന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംസ്ഥാനത്താകെ 60 വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ, പുത്തൻനട വാർഡിലെ ഓടുതയിൽ വീട്ടിൽ സുധ – പ്രസാദ് ദമ്പതികൾക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. നിർമ്മാണത്തിന്റെ ഭാഗമായുള്ള ശിലാസ്ഥാപനം സിപിഐഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ അഡ്വ:വി.ജോയി നിർവ്വഹിച്ചു.
ജില്ലാ പ്രസിഡന്റ് കെ.എം സക്കീർ അദ്ധ്യക്ഷനായ യോഗത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി സുനിൽകുമാർ, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാബോസ്, സിഐടിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര, ജില്ലാ സെക്രട്ടറി കെ.എ ബിജുരാജ്, ജില്ലാ സെക്രട്ടറിയേറ്റംഗം എം.രാജേഷ് എന്നിവർ പങ്കെടുത്തു.
by Midhun HP News | Aug 3, 2023 | Uncategorized
കൊച്ചി: ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ ബംഗളൂരു പൊലീസിലെ സിഐ അടക്കം നാലുപേരെ കസ്റ്റഡിയിലെടുത്ത് കളമശേരി പൊലീസ്. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടതായുള്ള പരാതിയിലാണ് കളമശേരി പൊലീസിന്റെ നടപടി. വൈറ്റ്ഫീല്‍ഡ് സൈബര്‍ പൊലീസ് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ നാലംഗ പൊലീസ് സംഘത്തെയാണ് കസ്റ്റഡിയിലെടുത്തത്.
ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ ബംഗളൂരു പൊലീസ് കുമ്പളങ്ങി സ്വദേശികളായ രണ്ട് യുവാക്കളെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
കേസില്‍ നിന്നൊഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടതായി യുവാക്കളുടെ കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. നാല് ലക്ഷം രൂപ കൈമാറിയെങ്കിലും മോചനത്തിന് കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് കുടുംബം ഡിസിപിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഗരത്തില്‍ നിന്നാണ് സിഐ അടക്കമുള്ളവരെ പിടികൂടിയത്.
ഇവരുടെ വാഹനത്തില്‍ നിന്ന് പണവും കണ്ടെത്തി. തുടര്‍ന്നാണ് കളമശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബംഗളൂരുവില്‍ കാല്‍ കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിന്റെ അന്വേഷണത്തിനാണ് ബംഗളൂരു പൊലീസ് കേരളത്തിലെത്തിയത്. മലപ്പുറത്ത് നിന്ന് രണ്ട് പേരെയും സംഘം പിടികൂടിയിട്ടുണ്ട്.
by Midhun HP News | Aug 2, 2023 | Uncategorized
വാമനപുരം പരപ്പാറമുകൾ എസ്കെവി എൽപിഎസ്സിൽ കഥോൽസവം സംഘടിപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പ്രീ പ്രൈമറി കുട്ടികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യo. സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് കുമാർ അധ്യക്ഷനായ യോഗത്തിൽ ഇടയ്ക്കോട് ഗവ.എൽപിഎസ് ഹെഡ് മാസ്റ്റർ ശ്രീ ബി. ജയകുമാർ കുട്ടികൾക്ക് കഥകളും ഉപദേശങ്ങളും പകർന്നു നൽകി, തുടർന്ന് പ്രീ പ്രൈമറി കുട്ടികൾ കഥകൾ അവതരിപ്പിച്ചു, അധ്യാപകനായ രാജേഷ് കുമാർ പിടിഎ പ്രസിഡന്റ് റീന, മറ്റ് പിടിഎ അംഗങ്ങൾ, അധ്യാപകർ രക്ഷകർത്താക്കൾ എന്നിവർ സംബന്ധിച്ചു.
Recent Comments