by Midhun HP News | Jul 22, 2023 | Uncategorized
2023 സാമ്പത്തിക വർഷത്തിൽ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിൽ എൻ ആർ എ ജി വർക്കേഴ്സ് യൂണിയൻ ചിറയിൻകീഴ് പഞ്ചായത്ത് സമ്മേളനം പ്രതിഷേധിച്ചു. അറുപതിനായിരം കോടി രൂപ മാത്രമാണ് ഈ വർഷത്തെ ബഡ്ജറ്റിൽ ഈ മേഖലയ്ക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. നൂറു ദിവസം പോലും പണി നൽകാൻ പറ്റാത്ത സാഹചര്യമാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്. തുക വെട്ടി കുറച്ച നടപടി പിൻവലിക്കണമെന്ന് സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് അഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം യൂണിയൻ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. സിപിഐ (എം)ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ്, ആർ.സരിത, സജിത്ത് ഉമ്മർ, വി വിജയകുമാർ, ജി. വ്യാസൻ, പി മണികണ്ഠൻ, രവീന്ദ്രൻ, ഡീന, ഹീസാ മോൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ സൗമ്യ( പ്രസിഡന്റ്), സജിത്ത് ഉമ്മർ (സെക്രട്ടറി), അനീഷ്
(ട്രഷറർ) എന്നിവരെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
by Midhun HP News | Jul 21, 2023 | Uncategorized
കേരള എൻജീനീയറിംഗ് ഓപ്ഷൻ രജിസ്ട്രേഷൻ സെന്ററിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. വ്യന്ദ. വി.നായർ നിർവഹിച്ചു. അട്ടക്കുളo വാർഡ് കൗൺസിലർ ശങ്കർ ആശംസ പ്രസംഗം നടത്തി. ശ്രീ ശങ്കറുടെ മകൾ കുമാരി സീതാലക്ഷ്മി. ജി യ്ക്ക് ഓപ്ഷൻ പ്രിൻ്റ് ഔട്ട് കൈമാറി കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.
by Midhun HP News | Jul 20, 2023 | Uncategorized
ഹൗസ് പ്ലോട്ടുകൾ വില്പനയ്ക്ക്. ആറ്റിങ്ങൽ ടൗണിൽ നിന്നും രണ്ടര കിലോമീറ്റർ മാറി കീഴാറ്റിങ്ങൽ ബാങ്ക് ജംഗ്ഷന് സമീപമാണ് വാഹന സൗകര്യമുള്ള സ്ഥലത്ത് ഹൗസ് പ്ലോട്ടുകൾവില്പനയ്ക്ക്. പ്രകൃതി രമണീയമായ ഈ സ്ഥലം പുതിയ ആറ്റിങ്ങൽ ബൈ പാസിൽ നിന്നും ഒരു കിലോമീറ്റര് മാത്രം ദൂരത്തിലാണ്. ഈ സ്ഥലത്തിന്റെ 500 മീറ്റർ ചുറ്റളവിനുള്ളിൽ ഗവണ്മെന്റ് ആശുപത്രി, സ്കൂളുകൾ, വില്ലജ് ഓഫീസ്, ബാങ്ക്, എടിഎം കൗണ്ടറുകൾ, പോസ്റ്റ് ഓഫീസ്, അക്ഷയ സെന്റർ, റേഷൻ കട, മൃഗാശുപത്രി, വിവി
ധ ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നു. ഇവിടെ 5 സെന്റ് മുതൽ 20 സെന്റ് വരെയുള്ള പ്ലോട്ടുകൾ ന്യായമായ വിലയിൽ ലഭ്യമാണ്.
താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ
9995995606 , 8547298906
by Midhun HP News | Jul 17, 2023 | Uncategorized
തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും കെഎസ്ആർടിസി സിഎംഡിയുടെ രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നതോടെ കരുതലോടെ ട്രേഡ് യൂണിയനുകൾ. പ്രത്യേക ലക്ഷ്യം വച്ചാണ് ബിജു പ്രഭാകറിന്റെ നീക്കമെന്നും കാര്യങ്ങൾ സസൂഷ്മം നിരീക്ഷിച്ച ശേഷം മാത്രം പ്രതികരിച്ചാൽ മതിയെന്നുമാണ് യൂണിയനുകളുടെ തീരുമാനം. അതേസമയം ട്രേഡ് യൂണിയനുകൾക്കെതിരെയുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിഎംഡി ബിജു പ്രഭാകർ.
ബിജു പ്രഭാകറിന്‍റെ മൂന്നാമത്തെ ഫേസ്ബുക്ക് വീഡിയോ ഇന്ന് വൈകിട്ട് 3 മണിക്ക് പുറത്ത് വരുമെന്നാണ്വി ശദമാക്കിയിട്ടുള്ളത്. ജീവനക്കാരിൽ ഒരു വിഭാഗം മാഹിയിൽ നിന്ന് കെഎസ്ആർടിസി ബസ്സിൽ മദ്യം കടത്തുന്നവരാണ് എന്നും നാഗർകോവിൽ നിന്ന് അരി കടത്തുന്നവരാണ് എന്നും ഇന്നലെ സി എം ഡി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം പ്രതിസന്ധിയിലായ ശമ്പള വിതരണം കാര്യക്ഷമമാക്കാനുള്ള നടപടികൾ എങ്ങും എത്തിയിട്ടില്ല. രണ്ടാം ഗഡു ശമ്പളം നീളുന്നതിനൊപ്പം ഓണം അലവൻസ് ഉൾപ്പെടെ മുടങ്ങും എന്ന സ്ഥിതിയിലാണ് നിലവില്‍ കാര്യങ്ങൾ ഉള്ളത്.
ഒരു വിഭാഗം ജീവനക്കാർ കെഎസ്ആർടിസിയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുവെന്ന് ഇന്നലേയും ആവര്‍ത്തിച്ച ബിജു പ്രഭാകര്‍ സര്‍വ്വീസ് സംഘടനകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. മാനേജ്മെന്‍റിനെതിരെ നിരന്തരം കള്ള വാർത്തകൾ നൽകുന്നു. മന്ത്രിയും എംഡിയും വില്ലന്മാരാണെന്ന് വരുത്തി തീർക്കുന്നു. ഏത് റിപ്പോർട്ട് വന്നാലും സർവീസ് സംഘടനകൾ അറബിക്കടലിൽ എറിയുന്നു.
by Midhun HP News | Jul 12, 2023 | Uncategorized
പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കാഞ്ഞിരംകുളം, നെടുമങ്ങാട് പേരുമല ഗവൺമെന്റ് ഐ.ടി.ഐകളിൽ പ്ലംബർ ട്രേഡിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷമാണ് കോഴ്‌സ് കാലാവധി. താത്പര്യമുള്ള വിദ്യാർത്ഥികൾ ജൂലൈ 27നകം scdditiadmission.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കണം. പ്രവേശനം നേടുന്നവർക്ക് ഉച്ചഭക്ഷണം, മുട്ടയും പാലും, യൂണിഫോം അലവൻസ് , സ്റ്റഡി ടൂർ അലവൻസ്, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് ലംപ്‌സം ഗ്രാന്റ്, സ്‌റ്റൈപ്പന്റ്, എന്നിവ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്
കാഞ്ഞിരംകുളം ഐ.ടി.ഐ 9605235311
നെടുമങ്ങാട് പേരുമല ഐ.ടി.ഐ 0472 2804772, 9497268594, 9562698929
by Midhun HP News | Jul 6, 2023 | Uncategorized
മലപ്പുറം അമരമ്പലം പുഴയില്‍ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കാണാതായ സുശീലയും പേരക്കുട്ടിയുമടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ അമരമ്പലം പുഴക്കടവില്‍ ഇറങ്ങുന്നത്.
ഈ സമയത്ത് എന്തിനാണ് കുടുംബം ഇവിടേയ്ക്ക് വന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അപകടത്തില്‍പ്പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും സുശീലയും പന്ത്രണ്ട് വയസ്സുള്ള പേരക്കുട്ടിയും ഒഴുക്കില്‍പ്പെടുകയായിരുന്നു. എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.
Recent Comments