by liji HP News | Jul 22, 2022 | Uncategorized
മലയാളം തിളങ്ങി 2020ലെ ദേശീയ ചലച്ചിത്ര പുരസ്കാരം. മലയാളിയായ അപര്‍ണ ബാലമുരളിയാണ് മികച്ച നടി. സുരറൈ പോട്ര് എന്ന തമിഴ് സിനിമയിലെ പ്രകടനത്തിന് ആണ് നേട്ടം. മികച്ച സംവിധായകന്‍: സച്ചി, ചിത്രം: അയ്യപ്പനും കോശിയും. മികച്ച നടന്‍മാര്‍: അജയ് ദേവ്ഗണ്‍, സൂര്യ. മികച്ച സഹനടന്‍ ബിജു മേനോന്‍, ചിത്രം: അയ്യപ്പനും കോശിയും. ‘തിങ്കളാഴ്ച നിശ്ചയം’ ആണ് മികച്ച മലയാളചിത്രം, സംവിധാനം: സെന്ന ഹെഗ്‍ഡെ. മികച്ച ആക്ഷന്‍: മാഫിയ ശശി, ചിത്രം: ‘അയ്യപ്പനും കോശിയും’. ശബ്ദലേഖനം: വിഷ്ണു ഗോവിന്ദ്, ചിത്രം: മാലിക്. മികച്ച ചലച്ചിത്രഗ്രന്ഥം: എം.ടി.അനുഭവങ്ങളുടെ പുസ്തകം’, രചയിതാവ്: അനൂപ് രാമകൃഷ്ണന്‍. ഛായാഗ്രഹണം( നോണ്‍ ഫീച്ചര്‍): നിഖില്‍ എസ്. പ്രവീണ്‍, ചിത്രം: ശബ്ദിക്കുന്ന കലപ്പ. സംവിധാനം ( നോണ്‍ ഫീച്ചര്‍): ആര്‍.വി.രമണി, ചിത്രം ‘ഓ ദാറ്റ്സ് ഭാനു’.

by liji HP News | Jul 22, 2022 | Uncategorized
IMPACT:
ആറ്റിങ്ങൽ: ആലംകോഡിൽ നിന്നും മോഷണം പോയ വാഹനം പൂവൻപാറയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. KL16N 6080
ഡിയോ ടു വീലർ ആണ് മോഷണം പോയത്. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പ്രതി വാഹനം ഉപേക്ഷിച്ചതാകാം എന്ന് പോലീസിന്റെ നിഗമനം.
by liji HP News | Jul 22, 2022 | Uncategorized
തിരുവനന്തപുരം; സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി (35) മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയിലാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഈ മാസം 6ന് യുഎ.ഇയില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. 13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ 3 പേര്‍ക്കാണ് സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

by liji HP News | Jul 22, 2022 | Latest News, Uncategorized, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്ന് വീണ്ടും ക്രിക്കറ്റ് ആരവം ഉയരും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി 20 മത്സരത്തിന് സ്റ്റേഡിയം വേദിയാകും. സെപ്റ്റംബര്‍ 28ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ട്വന്റി 20 മത്സരം കാര്യവട്ടത്ത് നടത്താന്‍ ബിസിസിഐ തീരുമാനിച്ചു. കാര്യവട്ടത്തെ നാലാമത്തെ അന്താരാഷ്ട്ര മത്സരമാണിത്.

by liji HP News | Jul 21, 2022 | Uncategorized
നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ (Sonia Gandhi) ഇഡി ചോദ്യംചെയ്യുന്നു. ചോദ്യം ചെയ്യല്ലിൽ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ അറസ്റ്റ് വരിച്ചു. ദില്ലിയിലും തിരുവനന്തപുരത്തും ട്രെയിൻ തടഞ്ഞും പ്രതിഷേധമുണ്ടായി.

ഇന്ന് 12 മണിയോടെയാണ് നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 75 കാരിയായ സോണിയാ ഗാന്ധിയെ ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ചോദ്യം ചെയ്യല്ലിനായി ഹാജരായത്. മൂന്ന് മണിയോടെ ഇന്നത്തെ ചോദ്യംചെയ്യൽ പൂര്‍ത്തിയാക്കി സോണിയ മടങ്ങി. സോണിയക്കൊപ്പം മകൾ പ്രിയങ്ക ഗാന്ധിയും ഇഡി ഓഫീസിൽ എത്തിയിരുന്നു.
by liji HP News | Jul 21, 2022 | Uncategorized
ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന് പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ തുടങ്ങി. പാർലമെൻറിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പിസി മോദി ഫലം പ്രഖ്യാപിക്കും.

ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം ഉറപ്പാണ്. ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമാണ്.
Recent Comments