പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിയ്‌ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം ഉപയോഗിക്കുന്നത്. കളക്ടര്‍ ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ചികിത്സാ പിഴവ് മൂലം രോഗികള്‍ തുടര്‍ച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

അടിക്കടി വൈദ്യുതി തടസം: കല്ലമ്പലത്ത് നാളെ കൂട്ട ധർണ്ണ

അടിക്കടി വൈദ്യുതി തടസം: കല്ലമ്പലത്ത് നാളെ കൂട്ട ധർണ്ണ

കല്ലമ്പലം: വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ കല്ലമ്പലം കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ കൂട്ട ധർണ്ണ നടത്തും. കെ.എസ്.ഇ.ബി കല്ലമ്പലം സെക്ഷൻ പരിധിയിൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തകരാർ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചാണ് ജന പങ്കാളിത്തത്തോടെ ധർണ്ണ നടത്തുന്നത്.

വിട്ടുവിട്ടുള്ള കറണ്ട് പോക്കും, മണിക്കൂറുകളോളം കറണ്ടില്ലാതിരിക്കലും വ്യാപാരികളെയും നാട്ടുകാരെയും വലച്ചതോടെ ഇത് സംബന്ധിച്ച് ആറ്റിങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മേയ് 12 ന് പരാതി നൽകി. എന്നാൽ പരാതി നൽകി 52 ദിവസം പിന്നിട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും അനുഭാവമായ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് നാളെ പ്രകടനവും ധർണ്ണയും നടത്തുന്നത്. ഏകോപന സമിതി സംസ്ഥാന,ജില്ലാ,മേഖലാ യൂണിറ്റ് ഭാരവാഹികളും, വിവിധ സന്നദ്ധ സംഘടന നേതാക്കളും പങ്കെടുക്കും.

ബേപ്പൂർ സുൽത്താൻ്റെ ഓർമ്മ ദിനം ആചരിച്ച് അയിലം സ്കൂൾ

ബേപ്പൂർ സുൽത്താൻ്റെ ഓർമ്മ ദിനം ആചരിച്ച് അയിലം സ്കൂൾ

ആറ്റിങ്ങൽ: അയിലം സ്കൂൾ ബേപ്പൂർ സുൽത്താൻ്റെ ഓർമ്മ ദിനം ആചരിച്ചു. ജൂലൈ 5-ബഷീർ ദിനത്തിൽ ബാല്യകാല സഖി, മാന്ത്രിക പൂച്ച, പാത്തുമ്മയുടെ ആട്, ഒരു മനുഷ്യൻ എന്നീ കൃതികളെ ആസ്പദമാക്കി കുട്ടികൾ വിവിധ കഥാപാത്രങ്ങളായി. ബഷീറിൻ്റെ ജീവചരിത്രവും അദ്ദേഹത്തിൻ്റെ കൃതികളെ കുറിച്ചും കുട്ടികൾ സംസാരിച്ചു. പ്രഥമാധ്യാപകൻ ശാന്തകുമാർ.ആർ, ക്ലാസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

എസ്എസ്എൽസി പുനർമൂല്യ നിർണയത്തിൽ ഉജ്വല വിജയ തിളക്കവുമായി ആറ്റിങ്ങൽ ഗേൾസ്

എസ്എസ്എൽസി പുനർമൂല്യ നിർണയത്തിൽ ഉജ്വല വിജയ തിളക്കവുമായി ആറ്റിങ്ങൽ ഗേൾസ്

ആറ്റിങ്ങൽ: എസ്എസ്എൽസി പുനർമൂല്യ നിർണയത്തിൽ ആറ്റിങ്ങൽ ഗവണ്മെമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ 112 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചു. ആറ്റിങ്ങൽ ഉപജില്ലയിലെ ഏറ്റവും ഉയർന്ന വിജയം.

ബ്യൂട്ടി സലൂണിലേക്ക് ആളെ ആവശ്യമുണ്ട്

ബ്യൂട്ടി സലൂണിലേക്ക് ആളെ ആവശ്യമുണ്ട്

ആറ്റിങ്ങൽ: ആറ്റിങ്ങൽ കച്ചേരിജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബ്യൂട്ടിസലൂണിലേക്ക് പരിചയ സമ്പന്നനായ യുവാക്കളെ ആവശ്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:9567039615
9048929338

ഗാന്ധി ചിത്രം നിലത്തിട്ട സംഭവം: പോലീസ് അന്വേഷണം തുടരുന്നു

ഗാന്ധി ചിത്രം നിലത്തിട്ട സംഭവം: പോലീസ് അന്വേഷണം തുടരുന്നു

ആറ്റിങ്ങൽ: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലെ അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്.
വി.ജോയി എം.എല്‍.എ.യുടെ സബ്മിഷന്‍ നോട്ടീസിനുളള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 24.06.2022 ന് വയനാട് എം.പി.യുടെ കല്‍പ്പറ്റയിലുളള ഓഫീസിലേക്ക് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ ഏതാനും പ്രവര്‍ത്തകര്‍ എം.പി.യുടെ ഓഫീസി ലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു.

ഈ സംഭവത്തിന് കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ക്രൈം.നം. 534/22 ആയി ഒരു കേസും എം.പി. ഓഫീസിലെ ജീവനക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈം.നം. 535/22 ആയി മറ്റൊരും കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

ഈ കേസിന്‍റെ അന്വേഷണത്തില്‍ 24.6.2022 ന് വൈകുന്നേരം 3.54 ഓടെ എം.പി.യുടെ ഓഫീസില്‍ അതിക്രമിച്ചു കടന്ന പ്രവര്‍ത്തകരെയെല്ലാം ഓഫീസില്‍ നിന്നും പുറത്താക്കി യിരുന്നു.
അതിനുശേഷം വൈകുന്നേരം 4.04 ഓടെ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഫോട്ടോഗ്രാഫര്‍ സംഭവസ്ഥലത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാന ത്തുതന്നെ ഉണ്ടായിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മാതൃഭൂമി ഉള്‍പ്പെടെയുള്ള മലയാളം ചാനലുകള്‍ ഇതേ സമയത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്ത് ടിവി ചാനലുകള്‍ വഴി ഇക്കാര്യം സംപ്രേഷണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഓഫീസില്‍ നിന്നും പുറത്താക്കിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഓഫിസില്‍ ഉണ്ടായിരുന്നത്.

തുടര്‍ന്ന് വൈകുന്നേരം 4.29 ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോള്‍ എം.പി.യുടെ ഓഫീസ് മുറിക്കകത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെ കിടക്കുന്ന നിലയില്‍ നിലത്ത് വീണും ചില്ലുകള്‍ തകര്‍ന്ന നിലയിലും കിടക്കുന്നതായി കണ്ടുവെന്നും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഫോട്ടോഗ്രാഫര്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.