by liji HP News | Jun 15, 2024 | Latest News, കേരളം
നർത്തകൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ സത്യഭാമ നെടുമങ്ങാട് കോടതിയിൽ കീഴടങ്ങി. നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് നെടുമങ്ങാട് എസ് സി, എസ് ടി കോടതിയിൽ കീഴടങ്ങിയത്.
സത്യഭാമ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തു. അഡ്വ. ബി എ ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയിൽ എത്തിയത്. ഒരാഴ്ചക്കുള്ളിൽ കേസ് പരിഗണിക്കുന്ന കോടതിയിൽ ഹാജരാകാനായിരുന്നു ഹൈക്കോടതി നിർദേശം.
by liji HP News | Jun 15, 2024 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് കായിക്കരയിലും മൂലൈത്തോട്ടത്തും വീടുകൾ കുത്തിത്തുറന്ന് മോഷണം. കോവിൽത്തോട്ടം പുത്തൻവീട്ടിൽ മണികണ്ഠന്റെയും മൂലൈതോട്ടം പത്മശ്രീയിൽ പ്രതാപന്റെയും വീടുകളിലാണ് മോഷണം നടന്നത്.
ഇവരുടെ വീടുകളിൽ ആൾ താമസം ഇല്ലാതിരുന്നത് മുതലെടുത്ത് മോഷ്ടാക്കൾ വീട്ടിൻ്റെ ജന്നൽ കുത്തിത്തുറന്ന് വിലപിടിപ്പുള്ള സാധന സാമഗ്രികൾ അപഹരിക്കുകയായിരുന്നു.
പ്രതികളെ എത്രയും വേഗം അറസ്‌റ്റ് ചെയ്യണമെന്ന് കായിക്കര കോൺഗ്രസ് കൂട്ടായ്മ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് മാസ്സ് പെറ്റീഷൻ നൽകി. പ്രതികൾക്കായി അഞ്ചുതെങ്ങ് പോലീസ് അന്വേഷണം ആരംഭിച്ചു.

by liji HP News | Jun 15, 2024 | Latest News, കേരളം
കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ സ്ത്രീയെ പൂട്ടിയിട്ടതായി പരാതി. ലൈഫ് പദ്ധതിയില്‍ വീടിനായി നല്‍കിയ രേഖകള്‍ വാങ്ങാനെത്തിയ സാവിത്രിയെ പൂട്ടിയിട്ടുവെന്നാണ് പരാതി. സാവിത്രിയുടെ പരാതിയില്‍ വിഇഒ അബ്ദുള്‍ നാസറിനെതിരെ പൊലീസ് കേസ് എടുത്തു.
പരാതിക്കടിസ്ഥാനമായ സംഭവം നടന്നത് ഇന്നലെയാണ്. സാവിത്രി വീടിനുവേണ്ടി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. വീട് അനുവദിച്ച് കിട്ടിയതായി പഞ്ചായത്തില്‍ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സാവിത്രി താത്കാലികമായ നിര്‍മിച്ച ഷെഡ് പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ സ്ത്രീക്ക് വീട് നിര്‍മാണത്തിനുള്ള ഫണ്ട് ലഭിച്ചിരുന്നില്ല. പഞ്ചായത്തില്‍ എത്തിയപ്പോഴാണ് മറ്റൊരു സാവിത്രിക്കാണ് വീട് പാസായതെന്ന് അറിയാന്‍ കഴിഞ്ഞത്.
താന്‍ നല്‍കിയ രേഖകള്‍ തിരികെ ആവശ്യപ്പെട്ടാണ് സാവിത്രി ഇന്നലെ പഞ്ചായത്ത് ഓഫിസില്‍ എത്തിയത്. നല്‍കിയ എല്ലാ രേഖകളും നല്‍കാത്തതിനെ തുടര്‍ന്ന് സാവിത്രി അവിടെ കുത്തിയിരിപ്പ് സമരം തുടങ്ങി. അതിനിടെ വിഇഒ അതിനിടെ വാതില്‍ പൂട്ടിപുറത്തേക്ക് പോകുയയായിരന്നു. ഇതിന് പിന്നാലെ സാവിത്രി പൊലീസില്‍ പരാതി നല്‍കിയത് പരാതിയുടെഅടിസ്ഥാനത്തിലാണ് വിഇഒയ്‌ക്കെതിരെ കേസ് എടുത്തത്. ഡിഒ നല്‍കിയ പരാതിയില്‍ സാവിത്രിക്കെതിരെയും പൊലിസ് കേസ് എടുത്തിട്ടുണ്ട്.
by liji HP News | Jun 15, 2024 | Latest News, കേരളം
ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥിരമായൊരു വരുമാനം ലഭിക്കുന്ന ജോലിക്ക് വേണ്ടി ദിവസവും നെട്ടോട്ടമോടുന്ന നിരവധി ആളുകള്‍ നമ്മള്‍ക്കിടയിലുണ്ട്. എന്നാല്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയെ നഷ്ടപ്പെടാതിരിക്കാന്‍ ജോലിക്ക് അപേക്ഷിച്ച ഒരു ചെറുപ്പക്കാരന്‍റെ സത്യസന്ധതയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ മനം കവരുന്നത്.
‘നിയമനവും രസകരമാകാം’ എന്ന ക്യാപ്ഷനോടെ അര്‍വ ഹെല്‍ത്ത് സ്ഥാപക ദിപാലി ബജാജ് എക്‌സിലൂടെ പങ്കുവെച്ച അപേക്ഷയുടെ സ്ക്രീന്‍ഷോട്ടാണ് ലൈക്കുകള്‍ വാരിക്കൂട്ടുന്നത്.
എന്തുകൊണ്ട് നിങ്ങളെ ഈ ജോലിക്കായി തെരഞ്ഞെടുക്കണം എന്നാണ് ചോദ്യം- ‘ഈ ജോലിക്ക് വേണ്ട എല്ലാ ആവശ്യകതയും എന്നിലുണ്ട് കൂടാതെ ഈ ജോലി കിട്ടിയില്ലെങ്കില്‍ എനിക്കെന്റെ കുട്ടിക്കാലം മുതലുള്ള പ്രണയത്തെ നഷ്ടമാകും. കാമുകിയെ വിവാഹം കഴിക്കണമെങ്കില്‍ ജോലി വേണമെന്ന് അവളുടെ അച്ഛന്‍ നിര്‍ബന്ധം പറഞ്ഞുവെന്നും അപേക്ഷയില്‍ യുവാവ് കുറിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് യുവാവിന്‍റെ അപേക്ഷ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. ‘നിങ്ങള്‍ തീര്‍ച്ചയായും അയാളുടെ സത്യസന്ധത കാണാതെ പോകരുത്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘പ്രണയിക്കുന്നവന്റെ മനസ്സ് കാണാതെ പോകരുത്’- എന്നായിരുന്നു മറ്റൊരുടെ കമന്റ്.
by liji HP News | Jun 15, 2024 | Latest News, കേരളം
തൃശൂർ: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച തൃശൂർ ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ (44) കുടുംബത്തിന് വീടുവച്ചു നല്‍കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോട് കേന്ദ്ര മന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കി.
ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താൽക്കാലിക ഷെഡിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിനു പിന്നാലെയാണ് വീടുവച്ചു നൽകാമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയത്. ഒരാഴ്ച മുൻപാണ് ബിനോയ് കുവൈത്തിലേക്ക് പോയത്. ഏറെക്കാലമായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന ബിനോയും കുടുംബവും അടുത്തിടെയാണ് താൽക്കാലിക ഷെഡ് നിർമിച്ച് അങ്ങോട്ടേക്കു മാറിയത്. വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം വീട്ടിലെത്തിക്കുന്നതിനു മുൻപേ തെക്കന്‍ പാലയൂര്‍ കൊച്ചിപ്പാടത്തെ ബിനോയിയുടെ വീട്ടിലും മന്ത്രി എത്തിയിരുന്നു.
Recent Comments