by liji HP News | Jun 11, 2024 | Latest News, കേരളം
തൃശൂർ: തൃശൂർ ഡിസിസി സെക്രട്ടറിയും കെ മുരളീധരന്റെ അനുയായിയുമായ സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. ഡിസിസി ഓഫീസ് സംഘർഷത്തിൽ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ തന്നെ ആക്രമിച്ചതായി സജീവൻ കുരിയച്ചിറ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.
രാത്രി ഒമ്പത് മണിയോടെയാണ് വീടിന് നേരെ അക്രമമുണ്ടായത്. രാത്രിയിൽ വലിയ ബഹളം കേട്ടപ്പോഴാണ് സംഭവം അറിയുന്നതെന്ന് സജീവന്റെ അമ്മ പറഞ്ഞു. ജനൽ ചില്ലകളും ചെടിച്ചട്ടികളും തകർത്ത നിലയിലാണ്. കഴിഞ്ഞ ദിവസം തൃശൂർ ഡിസിസി ഓഫിസിലെ സംഘർഷത്തിൽ പ്രസിഡന്റ് ജോസ് വള്ളൂർ അടക്കം 20 പേർക്കെതിരെ കേസെടുത്തിരുന്നു.
by liji HP News | Jun 11, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാളെയും ഒരു ജില്ലയിലും തീവ്രമഴ മുന്നറിയിപ്പ് ഇല്ല. നേരത്തെ കണ്ണൂരിലും കാസര്‍കോടും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇത് പിന്‍വലിച്ച് ഈ രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ മാത്രമാണ് അടുത്ത അഞ്ചുദിവസത്തെ കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ ഉള്‍പ്പെടുന്നത്.
മറാത്താവാഡയ്ക്ക് മുകളില്‍ നില്‍ക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴയെ സ്വാധീനിക്കുന്നത്. ഇന്ന് കണ്ണൂരിനും കാസര്‍കോടിനും പുറമേ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച വടക്കന്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തുടര്‍ന്നുള്ള മൂന്ന് ദിവസം മഴ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
by liji HP News | Jun 11, 2024 | Latest News, കേരളം
ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. പരീക്ഷയുടെ പരിശുദ്ധിയെ ആക്ഷേപം ബാധിച്ചുവെന്ന് സുപ്രീംകോടതി പറഞ്ഞു. മറുപടി നൽകണമെന്ന് ചൂണ്ടിക്കാട്ടി ദേശീയ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നിർദേശം. നീറ്റ് പരീക്ഷാഫലം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കൗൺസിലിംഗ് നടപടികളുമായി എൻടിഎക്ക് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. അടുത്ത മാസം 8-ന് ഹർജി വീണ്ടും പരിഗണിക്കും.

കഴിഞ്ഞ തവണ നീറ്റ് പരീക്ഷ എഴുതിയവരില്‍ രണ്ടുപേര്‍ മാത്രം മുഴുവന്‍ മാര്‍ക്ക് നേടിയപ്പോള്‍ ഇത്തവണ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് കിട്ടിയത്. ഇതില്‍ ഏഴു പേര്‍ ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവരായിരുന്നു. ഈ അസ്വാഭാവികതയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചോദ്യം ചെയ്തത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദൂരീകരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. 23 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ കേരളത്തില്‍ നിന്ന് മാത്രം യോഗ്യത നേടിയത് 86,681 കുട്ടികളാണ്. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലായി ആകെ ലഭ്യമായ സീറ്റ് ഒരു ലക്ഷത്തിന് അടുത്താണ്.
സംസ്ഥാനത്ത് ഇത് 1500ല്‍ താഴെ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ പരീക്ഷ പാസായിട്ടും ഉപരിപഠനം ഇവര്‍ക്ക് മുന്നില്‍ വലിയ ചോദ്യ ചിഹ്നമാണ്.ചോദ്യങ്ങളുടെ നിലവാരം കുറയുന്നതും പരീക്ഷ നടത്തിപ്പിലെ വീഴ്ചകളും അനര്‍ഹര്‍ക്ക് അവസരം ഒരുക്കുന്നതായി ആരോപണമുയർന്നിരുന്നു. പുനര്‍ മൂല്യനിര്‍ണയം അല്ലെങ്കില്‍ വീണ്ടും പരീക്ഷ നടത്തണം എന്നുള്ളതായിരുന്നു ഇവരുടെ ആവശ്യം. ഗ്രേസ് മാര്‍ക്കിന് മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിലേക്ക് ഉറ്റുനോക്കിയ ജൂണ്‍ നാലിനാണ് നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്.
2023-ലെ നീറ്റ് പരീക്ഷയില്‍ 3 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് 716 മാര്‍ക്ക് ലഭിച്ചത്, ഇത്തവണ 72 പേര്‍ക്ക് 716 മാര്‍ക്ക് കിട്ടി. 706 മാര്‍ക്കുള്ള 88 വിദ്യാര്‍ഥികളാണ് 2023ലുണ്ടായിരുന്നത്. ഇത്തവണ 812 ആയി പത്തുമടങ്ങ് വര്‍ധിച്ചു, 650 മാര്‍ക്കുള്ള 7228 കുട്ടികള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നത്, ഇത്തവണ 650 മാര്‍ക്കു വാങ്ങിയവരുടെ എണ്ണത്തില്‍ 3 ഇരട്ടി വര്‍ധനയുണ്ടായി, ഇതോടെ 650ല്‍ താഴെ മാര്‍ക്കുവാങ്ങിയവര്‍ റാങ്ക് ലിസ്റ്റില്‍ പിന്നിലായി. പരീക്ഷയെഴുതാന്‍ നിശ്ചിത സമയം ലഭിക്കാതിരുന്ന സെന്ററുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. എന്നാല്‍ നീറ്റ് പരീക്ഷയില്‍ ഈ രീതിയില്‍ മാര്‍ക്ക് നല്‍കാന്‍ വ്യവസ്ഥയില്ല.
by liji HP News | Jun 11, 2024 | Latest News, കേരളം
പുതുച്ചേരിയിൽ വിഷവായു ശ്വസിച്ച് മൂന്ന് മരണം. ബാത്ത്‌റൂമിനുള്ളിൽ വിഷവായു ശ്വസിച്ചാണ് മൂന്ന് മരണം നടന്നത്. അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്ന പുതുച്ചേരി റെഡ്ഡിപാളയത്താണ് സംഭവം. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവായു പുറത്തേക്ക് വന്നത്. രണ്ട് സ്‌ത്രീകളും 15 വയസുള്ള പെൺകുട്ടിയുമാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച രണ്ടുപേർ ഇപ്പോൾ ചികിത്സയിലാണ്. ഇന്ന് രാവിലെ 72 വയസുള്ള സ്‌ത്രീ കുഴഞ്ഞുവീണു. പിന്നാലെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ അവരുടെ മകൾ കാമാക്ഷിയും വിഷബാധ ശ്വസിച്ച് അബോധാവസ്ഥയിലായി.
by liji HP News | Jun 11, 2024 | Latest News, കേരളം
വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം 85 ശതമാനം പൂർത്തിയായെന്ന് മന്ത്രി വിഎൻ വാസവൻ. അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചർച്ച നടക്കുമെന്നും മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിര്മ്മാണ കമ്പനിക്ക് പണം അനുവദിക്കാൻ ഹഡ്കോ മുന്നോട്ട് വച്ച നിബന്ധനകൾ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

വിസിൽ എടുക്കുന്ന വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നൽകാനാണ് തീരുമാനം. ജൂൺ അവസാനം ട്രയൽ നടത്താനാകും. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി. ഡ്രജിങ്ങ് 98%, പുലിമുട്ട് 81% ബെർത്ത് 92%, യാർഡ് 74% പൂർത്തിയായി. തുറമുഖ വകുപ്പും ഫിഷിംഗ് വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളുമായി മൂന്ന് റൗണ്ട് ചർച്ച നടന്നു.
Recent Comments