ലൈനാ സുധാകരൻ (81) നിര്യാതയായി

ലൈനാ സുധാകരൻ (81) നിര്യാതയായി

വർക്കല: റെയിൽവേ സ്റ്റേഷന് സമീപം ബിജിലി മന്ദിരത്തിൽ(എം.ആർ.എ :108) ലൈനാ സ്റ്റുഡിയോ സ്ഥാപകൻ ആർ വേലപ്പന്റെ മകളും പരേതനായ വി. സുധാകരന്റെ (റിട്ടയേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ) സഹധർമ്മിണിയുമായ ലൈനാ സുധാകരൻ (81) നിര്യാതയായി.

മക്കൾ: എൽ ബിജിലി (റിട്ടയേർഡ് അധ്യാപിക,എൽ.വി.യു. പി.എസ്, വെൺകുളം), എസ് ഓമനക്കുട്ടൻ, മിനി എൽ(യു.എ.ഇ).

മരുമക്കൾ: അംബി രാജ് ബി, ബി അനിത, വി.എസ് വേണു (യു.എ.ഇ).
മരണാനന്തര ചടങ്ങുകൾ ജൂൺ 5 ബുധനാഴ്ച രാവിലെ 11 മണിക്ക്.

കെ. നന്ദജൻ പിള്ള (ഗോപി പിള്ള) (82) അന്തരിച്ചു

കെ. നന്ദജൻ പിള്ള (ഗോപി പിള്ള) (82) അന്തരിച്ചു

ആറ്റിങ്ങൽ: എം.ജി.റോഡിൽ കാട്ടുവിള വീട്ടിൽ(വി.ആർ.എ: 97) കെ. നന്ദജൻ പിള്ള (ഗോപി പിള്ള)(82) അന്തരിച്ചു.

ഭാര്യ: പി കുമാരി അമ്മ.
മക്കൾ: എൻ ശിവകുമാർ, കെ മോളി(ഭാരത് പ്രസ്), കെ അമ്പിളി.
മരുമക്കൾ: സുജിത ശിവകുമാർ, ബാബു ശിവൻ, ജി ഗുണശേഖർ.
സഞ്ചയനം: ബുധനാഴ്ച രാവിലെ 8 ന്.

ലോട്ടറി വിൽപ്പനക്കാരന്റെ മരണം കൊലപാതകം: മൃതദേഹം പുതപ്പിച്ചു കിടത്തി, ഭിത്തിയിൽ പേര് എഴുതി: യുവാവ് അറസ്റ്റിൽ

ലോട്ടറി വിൽപ്പനക്കാരന്റെ മരണം കൊലപാതകം: മൃതദേഹം പുതപ്പിച്ചു കിടത്തി, ഭിത്തിയിൽ പേര് എഴുതി: യുവാവ് അറസ്റ്റിൽ

കോട്ടയം: എരുമേലി മുക്കൂട്ടുതറയിലെ വ്യാപാര സമുച്ചയത്തിലെ കടത്തിണ്ണയിൽ ലോട്ടറിവിൽപനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മുട്ടപ്പള്ളി വിളയിൽ ഗോപിയെ (72) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചാത്തൻതറ ഇടത്തിക്കാവ് താഴത്തുവീട്ടിൽ മനോജിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു.

വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിലേക്കു കുത്തിക്കയറി ഉണ്ടായ രക്തസ്രാവം മരണകാരണമായെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുൻ വൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നു പൊലീസ് പറഞ്ഞു. കൊലപാതകശേഷം മനോജ് തന്നെയാണു ഗോപിയുടെ മൃതദേഹം പുതപ്പിച്ചു കിടത്തിയതെന്നും സ്വന്തം പേരും സ്ഥലവും മൃതദേഹം കിടന്നതിനു സമീപം ഭിത്തിയിൽ ഇഷ്ടിക കൊണ്ട് അവ്യക്തമായി എഴുതിയതെന്നും പൊലീസ് കണ്ടെത്തി. മനോജിന്റെ കയ്യക്ഷരം പരിശോധിച്ചാണ് പൊലീസ് ഇത് ഉറപ്പുവരുത്തിയത്.

കേൾവി, സംസാര വെല്ലുവിളി നേരിടുന്നയാളാണ് പ്രതി. അതിനാൽ തിരുവല്ലയിലെ ഭിന്നശേഷി വിദ്യാലയത്തിലെ അധ്യാപകരുടെ സഹായത്തോടെയാണു മനോജിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. എസ്എച്ച്ഒ ഇ.ഡി.ബിജുവിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

ഫീസെന്ന പേരിൽ ലക്ഷങ്ങൾ തട്ടി മുങ്ങും; കെഎസ്ഇബി ജോലി വാ​ഗ്ദാനം വ്യാജമെന്നു മുന്നറിയിപ്പ്

ഫീസെന്ന പേരിൽ ലക്ഷങ്ങൾ തട്ടി മുങ്ങും; കെഎസ്ഇബി ജോലി വാ​ഗ്ദാനം വ്യാജമെന്നു മുന്നറിയിപ്പ്

തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്നു വാ​ഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണെന്നു മുന്നറിയിപ്പ്. രജിസ്ട്രേഷൻ ഫീസെന്ന പേരിൽ വൻ തുക ഈടാക്കി മുങ്ങുന്നതാണ് രീതി. നിരവധി പേർ കെണിയിൽ വീണതായി വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കെഎസ്ഇബിയാണ് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്.

ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുത്. കെഎസ്ഇബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ്‍സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെൻ്റ് എക്ചേഞ്ച് വഴിയാണെന്നും ബോർഡ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കുറിപ്പ്

കെ എസ് ഇ ബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പുനടത്തുന്ന വ്യാജ സംഘങ്ങൾ നവമാധ്യമങ്ങളിൽ സജീവം. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേർ ഈ കെണിയിൽ വീണതായായി അറിയുന്നു.

ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരക്കാർ വ്യാജപ്രചാരണം നടത്തുന്നത്. State holding, Electricity council board തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇവർ വ്യാജപരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഇവരുടെ നവമാധ്യമ പേജുകളിൽ കെ എസ് ഇ ബി ലോഗോ ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുത്. ജാഗ്രത. കെ എസ് ഇ ബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിരം നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെൻ്റ് എക്ചേഞ്ച് വഴിയും.

സംസ്ഥാനത്തിനു 18,253 കോടി രൂപ കടമെടുക്കാം; കേന്ദ്രത്തിന്റെ അനുമതി

സംസ്ഥാനത്തിനു 18,253 കോടി രൂപ കടമെടുക്കാം; കേന്ദ്രത്തിന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു ഈ വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഈ വർഷം സംസ്ഥാനം 3,000 കോടിയാണ് കടമെടുത്തിരിക്കുന്നത്. അതിനു പുറമെയാണിത്.

അതേസമയം ഈ വർഷം 37,512 കോടി രൂപയാണ് കേരളത്തിനു കടമെടുക്കാൻ അനുമതിയുള്ളതെന്നു ഏപ്രിലിൽ കേന്ദ്രം അറിയിച്ചിരുന്നു. ഇപ്പോൾ അനുവദിച്ച തുകയും സംസ്ഥാനം നേരത്തെയെടുത്ത 3,000 കോടിയുമടക്കം കടമെടുപ്പിനു അനുമതി ലഭിച്ച ആകെ തുക 21,253 കോടി രൂപയായി. 16,253 കോടിയുടെ കുറവ് സംബന്ധിച്ച് വ്യക്തത തേടി സംസ്ഥാനം കേന്ദ്രത്തെ സമീപിക്കും.

ഡിസംബർ വരെ നിശ്ചിത തുക അനുവദിച്ച ശേഷം അവസാന മൂന്ന് മാസത്തേക്ക് ബാക്കിയുള്ള തുക വെട്ടിക്കുറവുകൾക്കു ശേഷം അനുവദിക്കാറുണ്ട്. 21,253 കോടി രൂപ കടമെടുക്കാൻ സാധിക്കുക ഡിസംബർ വരെയോ, മാർച്ചു വരെയോ എന്നതിലാണ് സംസ്ഥാനം വ്യക്തത തേടാൻ ഒരുങ്ങുന്നത്.

കടമെടുപ്പിനു അനുമതി തേടി സംസ്ഥാന സർക്കാർ രണ്ട് വട്ടം കത്തയച്ചിരുന്നു. പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ചത്. ഈ മാസം 28നു 3,500 കോടി രൂപ റിസർവ് ബാങ്ക് വഴി കടപ്പത്രമിറക്കി സമാഹരിക്കാൻ സർക്കാർ തീരുമാനിച്ചു. 12 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി രൂപയും 31 വർഷത്തേക്ക് 1,500 കോടി രൂപയുമാണ് കടമെടുക്കുക.

കടമെടുപ്പിന് അനുമതി തേടി 2 വട്ടം സംസ്ഥാന സർക്കാർ കത്തയച്ചതിനു പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ അറിയിപ്പു വന്നത്. ഇതിനു പിന്നാലെ ഈ മാസം 28ന് 3,500 കോടി രൂപ റിസർവ് ബാങ്ക് വഴി കടപ്പത്രമിറക്കി സമാഹരിക്കാൻ സർക്കാർ തീരുമാനിച്ചു.
12 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി രൂപയും 31 വർഷത്തേക്ക് 1,500 കോടി രൂപയുമാണു കടമെടുക്കുക. ഓരോ പാദത്തിലും കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയാൽ മാത്രമേ റിസർവ് ബാങ്ക് വഴിയുള്ള കടമെടുപ്പ് സാധ്യമാകു.

ഈ മാസം 28നു 3,500 കോടി രൂപ റിസർവ് ബാങ്ക് വഴി കടപ്പത്രമിറക്കി സമാഹരിക്കാൻ സർക്കാർ തീരുമാനിച്ചു. 12 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി രൂപയും 31 വർഷത്തേക്ക് 1,500 കോടി രൂപയുമാണ് കടമെടുക്കുക.

കടമെടുപ്പിന് അനുമതി തേടി 2 വട്ടം സംസ്ഥാന സർക്കാർ കത്തയച്ചതിനു പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ അറിയിപ്പു വന്നത്. ഇതിനു പിന്നാലെ ഈ മാസം 28ന് 3,500 കോടി രൂപ റിസർവ് ബാങ്ക് വഴി കടപ്പത്രമിറക്കി സമാഹരിക്കാൻ സർക്കാർ തീരുമാനിച്ചു.

12 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 2,000 കോടി രൂപയും 31 വർഷത്തേക്ക് 1,500 കോടി രൂപയുമാണു കടമെടുക്കുക. ഓരോ പാദത്തിലും കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയാൽ മാത്രമേ റിസർവ് ബാങ്ക് വഴിയുള്ള കടമെടുപ്പ് സാധ്യമാകു.