by liji HP News | Apr 27, 2024 | Latest News, മരണം
വർക്കല ചിലയ്ക്കൂർ സ്വദേശി ഉണ്ണികൃഷ്ണൻ.എസ് ആണ് മരിച്ചത് .കാണപ്പെട്ടത് ഇന്നലെ രാത്രി അടച്ചിട്ടിരുന്ന വീട്ടിനുളളിൽ നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലീസിൽ അറിയിക്കുകയും പൊലീസെത്തി വീട് തുറന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കാണുകയായിരുന്നു. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുളളതായി പൊലീസ് പറഞ്ഞു. ഭാര്യ ധന്യയും മക്കളായ ധനുഷും ദിവ്യയും ധന്യയുടെ വീട്ടിലായിരുന്നതിനാൽ രണ്ടുമാസമായി ഉണ്ണികൃഷ്ണൻ ഒറ്റക്കായിരുന്നു താമസം. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വർക്കല പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
by liji HP News | Apr 27, 2024 | Latest News, മരണം
ആറ്റിങ്ങൽ: വിരുന്തിയോട് വടക്കേക്കര വീട്ടിൽ ശാരദ അമ്മ (75) അന്തരിച്ചു. രവീന്ദ്രൻ നായരുടെ ഭാര്യയാണ്.
മക്കൾ: സീമ, സബിത, ശോഭ.
മരുമക്കൾ: വിജയബാലകൃഷ്ണൻ, ബാബുകുമാർ, പ്രവീൺ.
by liji HP News | Apr 26, 2024 | Latest News, മരണം
ആറ്റിങ്ങൽ: അട്ടക്കുളത്തിന് സമീപം സമീപം ഗോപാലകൃഷ്ണ സദനത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ലീലാവതി അമ്മ (89) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ നടക്കും.
മക്കൾ: ഗോപാലകൃഷ്ണൻ നായർ, ലതാകുമാരി, വിജയകുമാരി(പരേത), വിലാസിനി, സുരേഷ് ബാബു, അജിതകുമാരി(പരേത), സുനിൽകുമാർ.
മരുമക്കൾ: ജ്യോതിഷ്മതി, ഈശ്വരപ്രസാദ്, സുകുമാരൻ നായർ, രാമചന്ദ്രൻ നായർ, സതി, വിജയകുമാർ, ശാന്തി.
by liji HP News | Apr 26, 2024 | Latest News, കേരളം
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന സിപിഎം പ്രവര്‍ത്തകനായ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.
മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.
പരപ്പനങ്ങാടിയില്‍ വോട്ടു ചെയ്യാന്‍ ബൈക്കില്‍ പോയ ആള്‍ വാഹനമിടിച്ച് മരിച്ചതാണ് രണ്ടാമത്തെ സംഭവം. ബിഎം സ്‌കൂളിനു സമീപമുണ്ടായ അപകടത്തില്‍ നെടുവാന്‍ സ്വദേശി ചതുവന്‍ വീട്ടില്‍ സൈദു ഹാജി (75) ആണു മരിച്ചത്. ലോറി തട്ടി ബൈക്കില്‍നിന്നു വീഴുകയായിരുന്നു.
ആലപ്പുഴ കാക്കാഴം എസ്എന്‍ വി ടിടിഐ സ്‌ക്കൂളില്‍ വോട്ട് ചെയ്തിറങ്ങിയ കാക്കാഴം വെളിപറമ്പ് സോമരാജന്‍ (82) ആണ് കുഴഞ്ഞു വീണ് മരിച്ചത്. 138-ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ്.
by liji HP News | Apr 26, 2024 | Latest News, കേരളം
ലോക്സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ വോട്ടിങ് സംസ്ഥാനത്ത് പുരോഗമിക്കുന്നു. പലയിടങ്ങളിലും ചൂട് ശക്തമാണെങ്കിലും ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ എത്തിക്കൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പോളിങ് ഉച്ചയ്ക്ക് 02.15 വരെ 46.02 ശതമാനം ആണ്. മിക്ക ബൂത്തുകളിലും ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരം.
സംസ്ഥാനത്ത് പോളിങ് ശതമാനം 46.02
മണ്ഡലം തിരിച്ചുള്ള കണക്ക്
1. തിരുവനന്തപുരം-44.66
2. ആറ്റിങ്ങല്‍-47.23
3. കൊല്ലം-44.72
4. പത്തനംതിട്ട-44.96
5. മാവേലിക്കര-45.20
6. ആലപ്പുഴ-48.34
7. കോട്ടയം-45.42
8. ഇടുക്കി-45.17
9. എറണാകുളം-45.18
10. ചാലക്കുടി-47.93
11. തൃശൂര്‍-46.88
12. പാലക്കാട്-47.88
13. ആലത്തൂര്‍-46.43
14. പൊന്നാനി-41.53
15. മലപ്പുറം-44.29
16. കോഴിക്കോട്-45.92
17. വയനാട്-4728
18. വടകര-45.73
19. കണ്ണൂര്‍-48.35
20. കാസര്‍ഗോഡ്-47.39
വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30നാണ് പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്.കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.
Recent Comments