by liji HP News | Apr 22, 2024 | Latest News, കേരളം
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള ബൂത്ത് സ്ലിപ്പിനായി ഇനി ബിഎല്‍ഒമാരെ കാത്തിരിക്കേണ്ട. വോട്ടറുടെ സീരിയല്‍ നമ്പറടക്കമുള്ളവ രേഖപ്പെടുത്തിയ ബൂത്ത് സ്ലിപ്പ് വോട്ടര്‍മാരുടെ ഫോണിലെത്തും.
ആദ്യ കാലത്ത് ബൂത്ത് സ്ലിപ്പ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വീടുകളില്‍ എത്തി വിതരണം ചെയ്തിരുന്നത്. പിന്നീട് ഇത് ബിഎല്‍ഒമാര്‍ നേരിട്ട് വീട്ടിലെത്തിച്ചു നല്‍കിയിരുന്നു. വോട്ടര്‍ക്ക് ബൂത്ത് സ്ലിപ്പ് മൊബൈല്‍ ഫോണില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. 1950 എന്ന നമ്പറിലേക്ക് ECIവോട്ടര്‍ ഐഡി നമ്പര്‍ എന്ന് എസ്എംഎസ്. അയക്കണം. 15 സെക്കന്‍ഡിനുള്ളില്‍ വോട്ടറുടെ പേരും പാര്‍ട്ട് നമ്പറും സീരിയല്‍ നമ്പറും ഫോണില്‍ സന്ദേശമായെത്തും.
by liji HP News | Apr 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊൻപതുകാരൻ മരിച്ചു. പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം നടന്നത്. അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മെഡി. കോളേജിലെത്തിച്ചെങ്കിലും മരണപെട്ടു. മംഗലപുരം പോലീസ് അപകടത്തിൽ കേസെടുത്തു.
by liji HP News | Apr 22, 2024 | Latest News, കേരളം
തിരുവനന്തപുരം: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തി ജില്ലകളിൽ ജാഗ്രത ശക്തമാക്കി. വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചു. ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ആലപ്പുഴയിൽ കൂടുതൽ മേഖലകളിൽ പക്ഷിപ്പനി ബാധിച്ചതായി സംശയിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ചെറുതന, ഇടത്വ മേഖലകളിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കും. പക്ഷിപ്പനി നേരിടാന്‍ ജാഗ്രതയോടെയുള്ള നടപടി തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ തമിഴ്നാടും അതിർത്തികളിൽ നിരീക്ഷണം കർക്കശമാക്കി. കേരളത്തോടുചേർന്നുള്ള കോയമ്പത്തൂരിലെ ആനക്കട്ടി, ഗോപാലപുരം, വാളയാർ ഉൾപ്പെടെ 12 ചെക്പോസ്റ്റുകളിലും കന്യാകുമാരി, തേനി ജില്ലകളിലെ വിവിധ ഇടങ്ങളിലുമാണ് പൊതുജനാരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും നിരീക്ഷണം ശക്തമാക്കിയത്. വാഹനങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്.
കേരളത്തിൽ നിന്നുള്ള കോഴി, കോഴിവളം, കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങൾ, താറാവ്, താറാവ് മുട്ട എന്നിവയുമായി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കാനാണ് നിർദേശം. ഫാമുകളിൽ കോഴികൾ പെട്ടെന്ന് ചാകുകയോ പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ കാണുകയോ ചെയ്താൽ ഉടൻ വെറ്ററിനറി വകുപ്പിനെ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്.
by liji HP News | Apr 22, 2024 | Latest News, കേരളം
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. എങ്കിലും 54000ന് മുകളില്‍ തന്നെയാണ് സ്വര്‍ണവില. 54,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 6755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഈ മാസം മൂന്നാംതീയതി മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തുടര്‍ന്ന് രണ്ടുദിവസത്തിനിടെ ഏകദേശം 500 രൂപയാണ് ഇടിഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
by liji HP News | Apr 20, 2024 | Latest News, മരണം
ആറ്റിങ്ങൽ: തോട്ടവാരം കുരുവിള വീട്ടിൽ (വി.എസ്.ആർ.എ:156) പരേതനായ വി സദാനന്ദന്റെ സഹധർമ്മിണി കെ രാധ(78) അന്തരിച്ചു.
മക്കൾ: എസ് അശോകൻ, ആർ ജയ, എസ് ശ്രീകുമാർ, എസ് അനിൽ കുമാർ പരേതയായ ആർ ലതിക.
മരുമക്കൾ: ആർ ലീന, എസ് ശശാങ്കൻ, ആർ രജിത, എൻ വിജയകുമാർ, എ കല
സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക്
Recent Comments