by liji HP News | Mar 27, 2024 | Latest News, കേരളം
അമ്പമ്പോ! ചൂടു കൊണ്ട് അകത്തും പുറത്തുമിരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ചൂടും വിയർപ്പും കാരണം പലതരത്തിലുള്ള ത്വക്ക് രോഗങ്ങളും ഒപ്പം പിടിമുറുക്കിയിട്ടുണ്ട്. സൂര്യാഘാതമാണ് അതിൽ പ്രധാനം. ചൂട് എത്ര കഠിനമാണെങ്കിലും ആവശ്യങ്ങൾക്ക് പുറത്തിറങ്ങാതെ കഴിയില്ലല്ലോ. വെയിൽ അധിക നേരം കൊണ്ടാൽ സൂര്യാഘതമേൽക്കാം. ചർമത്തിൽ ചുവന്ന് പൊള്ളലേറ്റതിന് സമാനമാണിത്. പുകച്ചിലും നീറ്റലും അനുഭവപ്പെടാം. ഉയർന്ന തോതിൽ സൂര്യാഘാതമേൽക്കുന്നത് ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാം.
വെയിലില്‍ നിന്നും സംരക്ഷണം
ശരീരം മുഴുവനും മറയുന്ന തരത്തില്‍ അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് ഈ സമയം തെരഞ്ഞെടുത്താന്‍ ശ്രദ്ധിക്കണം. കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്.
പകല്‍ 10 മുതല്‍ മൂന്ന് മണി വരെയുള്ള വെയില്‍ കൊള്ളാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ഈ സമയത്ത് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും കുട, തൊപ്പി, സ്‌കാര്‍ഫ്, സണ്‍സ്‌ക്രീം എന്നിവ കരുതണം.
വെയിലത്ത് പുറത്തിറങ്ങുന്നതിന് 20 മിനിറ്റ് മുന്‍പ് സൂര്യപ്രകാശം തട്ടാന്‍ സാധ്യതയുള്ള എല്ലാ ശരീരഭാഗത്തും സണ്‍സ്‌ക്രീം പുരട്ടണം. കടുത്ത സണ്‍ബേണ്‍ ഉണ്ടാകുന്നതില്‍ നിന്നും സണ്‍സ്‌ക്രീമിന്റെ ഉപയോഗം ഒരുപരിധി വരെ ഗുണം ചെയ്യും.
മൂന്ന് മുതല്‍ നാല് മണിക്കൂര്‍ ഇടവിട്ട് മുശം കഴുകിയ ശേഷം സണ്‍സ്‌ക്രീം വീണ്ടും പുരട്ടാം.
മറ്റൊന്ന് വിയർപ്പ് ആണ്. വിയർപ്പ് കാരണം ശരീരത്തിൽ ചൂടുകുരുവും ഫംഗൽ ഇൻഫെക്ഷനും ഉണ്ടാവാൻ സാധ്യതയുണ്ട്. ചുവന്ന നിറത്തില്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ കുരുക്കള്‍ കാരണം വലിയ രീതിയില്‍ ചൊറിച്ചിലും നീറ്റലും അസ്വസ്ഥതകളും ഉണ്ടാകാം. കൂടാതെ ചൂടുകുരു കാരണം ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ ഇടയ്ക്കിടെ വെള്ളം ഒഴിച്ച് ശരീരം തണുപ്പിക്കുന്നത് ഒരു പരിധിവരെ ചൂടുകുരുവിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.
ശരീരത്തിന്റെ മടക്കുകളിൽ കൂടുതൽ നേരം വിയർപ്പ് തങ്ങിയിരിക്കുമ്പോൾ അത് ഫംഗല്‍ ഇന്‍ഫെക്ഷന് കാരണമാകും. കക്ഷം, കാലിന്റെ തുടയിലെ ഇടുക്ക്, സ്ത്രീകളുടെ മാറിനു താഴെ, വണ്ണമുള്ളവരുടെ വയറിന്റെ മടക്കുകളിൽ, കാലിൽ ഒക്കെയാണ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലായുള്ളത്.
by liji HP News | Mar 27, 2024 | Latest News, കേരളം
മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കാനൊരുങ്ങി കലാമണ്ഡലം. ബുധനാഴ്ച ചേരുന്ന ഭരണസമിതി യോഗം വിഷയം ചർച്ച ചെയ്യുമെന്ന് വൈസ് ചാൻസലർ ഡോ. അനന്തകൃഷ്ണൻ അറിയിച്ചു. ലിംഗസമത്വം എന്നത് കലാമണ്ഡലം എക്കാലത്തും ഉയർത്തിപ്പിടിക്കുന്ന ആശയമാണെന്നും വിസി പറഞ്ഞു
ഭരണസമിതിയിലെ എല്ലാ അംഗങ്ങളുടെയും നിലപാടുകൾ കേട്ട ശേഷമാകും അനുകൂലമായ തീരുമാനത്തിലെത്തുക. അംഗങ്ങളിൽ ഭൂരിഭാഗം പേർക്കും ആൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടാണുള്ളതെന്നും വിസി പറഞ്ഞു. അതേസമയം ഡോ. നീന പ്രസാദ് അടക്കമുള്ള നാല് സർക്കാർ നോമിനികൾ ബുധനാഴ്ച ഭരണസമിതിയിൽ ചുമതലയേൽക്കും. ഇതിന് ശേഷമാകും ഭരണസമിതി യോഗം നടക്കുക.
by liji HP News | Mar 27, 2024 | Latest News, കേരളം
പാലക്കാട്: ബീഡി വാങ്ങാന്‍ കടയില്‍ പോയ വയോധികനെ കാണാനില്ലെന്ന് പരാതി. കിണാശ്ശേരി സ്വദേശിയായ വേലായുധനെ(70) അഞ്ച് ദിവസമായി കാണാനില്ലെന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. ശനിയാഴ്ച വൈകീട്ടാണ് വേലായുധന്‍ വീട്ടില്‍ നിന്ന് ബീഡി വാങ്ങാനായി അടുത്തുള്ള കടയിലേക്കായി പോയത്.
തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും ആളെ കാണാതായതോടെയാണ് ഭാര്യ ലീലയും മകള്‍ ലൈജുവും പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണോ, വാച്ചോ എടുത്തിരുന്നില്ലെന്നും കുടുംബം പറയുന്നു. കടയില്‍ പോകുന്നതിന് മുമ്പ് ബീഡി വാങ്ങാന്‍ കാശ് ചോദിച്ചപ്പോള്‍ ലീലയുമായി ചെറിയ തര്‍ക്കമുണ്ടായി. വീടിന്റെ പടിക്കലെത്തിയപ്പോള്‍ ഏറെ നേരം തിരിഞ്ഞുനോക്കി നിന്നു, അപ്പോള്‍ എന്തുപറ്റിയെന്ന് താന്‍ ചോദിച്ചതായും ലീല പറയുന്നു.
by liji HP News | Mar 27, 2024 | Latest News, കായികം
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഔവര്‍നിരക്കിന്റെ പേരില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് 12 ലക്ഷം രൂപ പിഴ. ഈ സീസണില്‍ ഓവര്‍ നിരക്കിന്റെ പേരില്‍ ആദ്യം പിഴ നേരിടുന്ന ടീമാണ് ടൈറ്റന്‍സ്.
‘ഇന്നലെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്‍ മത്സരത്തിനിടെ ടീമിന്റെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പിഴ ചുമത്തി. മിനിമം ഓവര്‍ റേറ്റ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണിലെ ആദ്യത്തെ നടപടിയായി ഗില്ലിന് 12 ലക്ഷം രൂപ പിഴ ചുമത്തി,’ ഐപിഎല്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
by liji HP News | Mar 27, 2024 | Latest News, കേരളം
കാസര്‍കോട്: കാസർകോട് പാലായിയിലെ ഊരുവിലക്കിൽ പറമ്പില്‍നിന്ന് തേങ്ങയിടുന്നത് തടഞ്ഞ സംഭവത്തില്‍ മൂന്ന് പരാതികളില്‍ ഒമ്പത് പേര്‍ക്കെതിരെ കേസ്. രണ്ട് സിപിഎം ബ്രാഞ്ച് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസ് എടുത്തിരിക്കുന്നത്.
സ്ഥലം ഉടമ എം കെ രാധയുടെ കൊച്ചുമകള്‍ അനന്യ, തെങ്ങു കയറ്റ തൊഴിലാളി ഷാജി എന്നിവര്‍ നല്‍കിയ പരാതികളില്‍ 8 പേര്‍ക്കെതിരെയും അയല്‍വാസി ലളിത നല്‍കിയ പരാതിയില്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് എതിരെയുമാണ് കേസ്.
അനന്യയുടെ പരാതിയില്‍ സിപിഎം പാലായി തായല്‍ ബ്രാഞ്ച് അംഗം വി വി ഉദയന്‍, പാലായി സെന്‍ട്രല്‍ ബ്രാഞ്ച് അംഗം പത്മനാഭന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തെങ്ങുകയറ്റ തൊഴിലാളി പടന്നക്കാട് കുറുന്തൂരിലെ കെ ഷാജിയുടെ പരാതിയില്‍ വി വി ഉദയന്‍, കുഞ്ഞമ്പു എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ക്കെതിരെയും ആണ് കേസ്.
പറമ്പില്‍ നിന്ന് തേങ്ങയിടുന്നത് സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്നാണ് രാതിയില്‍ പറയുന്നത്. ശനിയാഴ്ച തെങ്ങില്‍ കയറാനെത്തിയ തൊഴിലാളിയെ തൊഴിലാളികള്‍ തടഞ്ഞതായും പറയുന്നു. പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണവുമായി ബന്ധപ്പെട്ട് 2016 മുതല്‍ പ്രദേശം സംഘര്‍ഷാവസ്ഥയിലാണ്. സമീപത്തെ റോഡ് നിര്‍മ്മാണത്തിന് സ്ഥലം വിട്ടുനല്‍കാത്തതിനാല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
Recent Comments