ഇതാ പത്ത് കോടിയുടെ ഭാഗ്യശാലി; സമ്മര്‍ ബമ്പര്‍ ഫലം എത്തി

ഇതാ പത്ത് കോടിയുടെ ഭാഗ്യശാലി; സമ്മര്‍ ബമ്പര്‍ ഫലം എത്തി

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മര്‍ ബമ്പര്‍ BR 96 ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. പത്ത് കോടിയാണ് സമ്മര്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ല്‍ ഫലം ലഭ്യമാകും.

50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നല്‍കുന്നു. കൂടാതെ 5000, 2000, 1000, 500 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം 10 കോടി

SC 308797

സമാശ്വാസ സമ്മാനം (1,00,000/)

SA 308797

SB 308797

SD 308797

SE 308797

SG 308797

രണ്ടാം സമ്മാനം 50 ലക്ഷം

SG 177547

മൂന്നാം സമ്മാനം 5 ലക്ഷം

SA 656810

SB 374874

SC 352024

ടD 344531

SE 430966

SG 375079

SA 120172

SB 328267

SC 375651

SD 385690

SE 408436

SG 372711

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാലാം സമ്മാനം (1,00,000/)

23016

അഞ്ചാം സമ്മാനം (5,000/)

ആറാം സമ്മാനം (2,000/)

ഏഴാം സമ്മാനം (1,000/ )

എട്ടാം സമ്മാനം (500/)

കാസര്‍കോട് പട്ടാപ്പകല്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള അരക്കോടി രൂപ കവര്‍ന്നു; അന്വേഷണം

കാസര്‍കോട് പട്ടാപ്പകല്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള അരക്കോടി രൂപ കവര്‍ന്നു; അന്വേഷണം

കാസര്‍കോട്: കാസര്‍കോട് ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണം പട്ടാപ്പകല്‍ കവര്‍ന്നു. നഷ്ടപ്പെട്ടത് അരക്കോടി രൂപയെന്നാണ് പ്രാഥമികവിവരം. വാഹനത്തിന്റെ ചില്ല് തകര്‍ത്താണ് മോഷ്ടാക്കാള്‍ പണപ്പെട്ടി കൈക്കലാക്കിയത്.

ഇന്ന് ഉച്ചയ്ക്ക് ആണ് ഉപ്പളനഗരത്തില്‍ നിന്ന് അന്‍പത് ലക്ഷം രൂപ മോഷ്ടിച്ചത്. നഗരത്തിലെ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണമാണ് നഷ്ടമായത്. വാഹനത്തില്‍ ഡ്രൈവറും ഉദ്യോഗസ്ഥനും മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ ഒരു എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനിടെയാണ് വണ്ടിയിലുണ്ടായിരുന്നു പണം അടങ്ങിയ ബോക്‌സ് ചില്ല് തകര്‍ത്ത് മോഷ്ടാക്കള്‍ കൈക്കലാക്കിയത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് ഡിവൈഎസ്പി ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനത്തില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനുണ്ടായിരുന്നില്ലെന്നാണ് വിവരം.

ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് അജ്ഞാത സന്ദേശം; ഫോണ്‍കോള്‍ ഉറവിടം തേടി പൊലീസ്

ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന് അജ്ഞാത സന്ദേശം; ഫോണ്‍കോള്‍ ഉറവിടം തേടി പൊലീസ്

കോട്ടയം: കാഞ്ഞിരപ്പിള്ളിയില്‍ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയെന്ന് അജ്ഞാത സന്ദേശം. കാത്തിരപ്പിള്ളി എകെജെഎം സ്‌കൂളില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ചൈല്‍ഡ് ലൈനില്‍ ഫോണ്‍ കോള്‍ എത്തുകയായിരുന്നു. സംഭവത്തില്‍ കാഞ്ഞിരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കാഞ്ഞിരപ്പിള്ളി എകെജെഎം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയെന്ന് ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കാണ് ഫോണ്‍ കോള്‍ എത്തിയത്. കെഎല്‍ 05 ല്‍ തുടങ്ങുന്ന വെള്ളക്കാറില്‍ ആറുവയസ്സുകാരനായ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു സന്ദേശം.

ഇതേതുടര്‍ന്ന് സ്‌കൂളിലെത്തിയ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങളടക്കം പരിശോധന നടത്തിയെങ്കിലും അസ്വഭാവികമയി ഒന്നും കണ്ടെത്താനായില്ല. ഫോണ്‍ കോളിന്റെ വിശ്വാസ്യത പരിശോധിക്കാനും ഉറവിടം കണ്ടെത്താനും പൊലീസ് സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.

മാസപ്പടി കേസില്‍ ഇഡി അന്വേഷണം; എക്‌സാലോജിക് അടക്കം അന്വേഷണ പരിധിയില്‍

മാസപ്പടി കേസില്‍ ഇഡി അന്വേഷണം; എക്‌സാലോജിക് അടക്കം അന്വേഷണ പരിധിയില്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി ആരോപണത്തില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇഡി കൊച്ചി യൂണിറ്റാണ് കേസെടുത്തത്. വീണയുടെ കമ്പനിയായ എക്‌സാലോജിക് അടക്കം അന്വേഷണ പരിധിയില്‍ വരും. ആദായ നികുതി വകുപ്പിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) അന്വേഷണം നടക്കുന്നതിനിടെയാണ് ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എസ്എഫ്‌ഐഒ അന്വേഷണം നേരിടുന്നവരെല്ലാം ഇഡി കേസിന്റെയും അന്വേഷണ പരിധിയില്‍ വരും. ഇഡി ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

തുടര്‍ന്നാണ് ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പ്രാഥമിക നടപടികള്‍ ആരംഭിച്ച ഇഡി ആരോപണ വിധേയര്‍ക്ക് ഉടന്‍ നോട്ടിസ് നല്‍കിയേക്കും. കരിമണല്‍ ഖനനത്തിന് സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എല്‍ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് ആരോപണം.

നല്‍കാത്ത സേവനത്തിന് ലക്ഷങ്ങള്‍ കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം. വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ ഇടപാടുകള്‍ എസ്എഫ്‌ഐഒ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും എസ്എഫ്‌ഐഒ നോട്ടീസ് അയച്ചിട്ടുണ്ട്. 2016-17 മുതലാണ് എക്‌സാലോജികിന് കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറുന്നത്.

ടൈറ്റാനിക്കിൽ ‘റോസിനെ രക്ഷിച്ച തടിക്കഷണം’; ലേലം ചെയ്തത് 5 കോടിക്ക്

ടൈറ്റാനിക്കിൽ ‘റോസിനെ രക്ഷിച്ച തടിക്കഷണം’; ലേലം ചെയ്തത് 5 കോടിക്ക്

ലോസ് ആഞ്ജലീസ്: ലോകസിനിമ ചരിത്രത്തിൽ ഏക്കാലത്തെയും ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ടൈറ്റാനിക്. 1997ൽ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക്കിലെ ഓരോ രം​ഗങ്ങളും ഇന്നും ചർച്ചാവിഷയമാണ്. ലിയോനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്ലെറ്റും ജാക്കും റോസുമായി നിറഞ്ഞാടിയ ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗങ്ങൾ ഓർമയില്ലാത്തവർ ഉണ്ടാവില്ല.

അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗത്തിൽ റോസിനെ രക്ഷിച്ചത് ഒരു ‘വാതിൽപ്പലക’യുടെ കഷണമാണ്. പലകയിൽ രണ്ടുപേർക്കിടമില്ലാത്തതിനാൽ ജാക്ക് വെള്ളത്തിൽ തണുത്തുറഞ്ഞ്‌ മരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ പലക കഷ്ണം ലേലത്തിൽ വിറ്റു പോയെന്ന വാർത്തയാണ് പുറത്തു വരുന്നത്. 7,18,750 ഡോളറിന് (5.99 കോടി രൂപ) ആണ് തടിക്കഷണം ലേലത്തിൽ പോയത്.