by liji HP News | Mar 25, 2024 | Latest News, കേരളം
വ്യാജ വിവാഹ പരസ്യങ്ങള്‍ നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ സജീവമായതോടെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്.
വൈവാഹിക പരസ്യങ്ങള്‍ നല്കുന്ന സൈറ്റുകളിലും മറ്റും ഉള്ള പരസ്യങ്ങളുടെ സത്യാവസ്ഥ നേരിട്ട് അന്വേഷിച്ചറിഞ്ഞതിനു ശേഷം മാത്രമേ മുന്നോട്ടു പോകാവൂവെന്നാണ് പോലീസ് മുന്നറിയിപ്പിലുളളത്. തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങളോട് പ്രതികരിച്ച് വഞ്ചിതരാകരുതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാൻ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.
by liji HP News | Mar 25, 2024 | Latest News, കേരളം
അട്ടപ്പാടിയിലെ 7 വിദൂര ആദിവാസി ഊരുകളിൽ വൈദ്യുതിയെത്തിച്ചു. സോളാർ ലൈറ്റിനെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾക്ക് ആശ്വാസം. വൈദ്യുതി എത്തിച്ചത് 92 വീടുകളിലാണ്. 6.2 കോടി മുടക്കിയാണ് പദ്ധതി ആരംഭിച്ചത്.
തടികുണ്ട്, മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ്, മേലെ ആനവായ്, കടുകുമണ്ണ ഊരുകാരുടെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. ചിണ്ടക്കിയിൽ നിന്ന് 15 കിലോമീറ്റർ മണ്ണിനടിയിൽ കൂടി കേബിളിലൂടെയാണ് 11 കെ.വി വൈദ്യുതി ഊരുകളിലേക്ക് എത്തിച്ചിരിക്കുന്നത്.
വൈദ്യുതി കണക്ഷൻ നൽകി സ്വിച്ചിട്ടപ്പോൾ വെളിച്ചം തെളിഞ്ഞത് ഊരു വാസികളുടെ മുഖത്ത്. നാല് ട്രാൻസ്ഫോർമറുകൾ, 8547 മീറ്റർ ലോ ടെൻഷൻ എബിസി എന്നിവയാണ് വിതരണ ശൃംഖലയിൽ ഉള്ളത്. 6.2 കോടിയുടെ പദ്ധതിയാണ് അട്ടപ്പാടിയിലെ ഊരുകളിലേക്ക് വൈദ്യുതി എത്തിക്കാനായി നടപ്പാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
92 വീടുകൾക്ക് കണക്ഷണ നൽകിയതോടെ കഴിഞ്ഞ മാസം കേരളത്തിൽ ഏറ്റവും അധികം വൈദ്യുതി കണക്ഷൻ നൽകിയ ഇലക്ട്രിക്കൽ സെക്ഷൻ എന്ന ബഹുമതി അഗളിക്ക് സ്വന്തമായി.
by liji HP News | Mar 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. 2019 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിക്കപ്പെട്ട വാഹനങ്ങള്‍ക്കാണ് ഇത് ബാധകമാകുക. രാജ്യത്താകമാനം അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു.
വാഹന നിര്‍മാതാക്കള്‍ നിബന്ധനകള്‍ അനുസരിച്ചുള്ള നമ്പര്‍പ്ലേറ്റുകള്‍ നിര്‍മിച്ചുനല്‍കും. ഇത്തരം പ്ലേറ്റ് ഘടിപ്പിച്ചവയുടെ വിവരങ്ങള്‍ ഡാറ്റവാഹന്‍ സോഫ്റ്റ് വെയറില്‍ അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ ആര്‍ടി ഓഫീസില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാനാകൂ. ഇത്തരം നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കാതെ വാഹനമോടിച്ചാല്‍ 2,000 രൂപ മുതല്‍ 5,000 വരെ പിഴ അടക്കേണ്ടി വരുമെന്നും മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്.
നിബന്ധനകള്‍
നമ്പര്‍പ്ലേറ്റ് ഒരുമില്ലീമീറ്റര്‍ കനമുള്ള അലുമിനിയം ഷീറ്റുകൊണ്ടുണ്ടാക്കിയതും ടെസ്റ്റിങ് ഏജന്‍സി പാസാക്കിയതുമാവണം. പ്ലേറ്റിന്റെ നാല് അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്.
വ്യാജപ്ലേറ്റുകള്‍ ഉണ്ടാക്കുന്നത് തടയാനായി 20*20 മില്ലീമീറ്റര്‍ ആകൃതിയിലുള്ള ഒരു ക്രോമിയം ഹോളോഗ്രാം പ്ലേറ്റിന്റെ മുകളില്‍ ഇടതുഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഹോളോഗ്രാമില്‍ നീലനിറത്തില്‍ അശോകചക്രമുണ്ട്. ഇടതുഭാഗത്ത് താഴെ പത്തക്ക ലേസര്‍ ബ്രാന്‍ഡ് ഐഡന്റിഫിക്കേഷന്‍ നമ്പറുണ്ട്. വാഹന നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളില്‍ ഇന്ത്യ എന്ന് 45 ഡിഗ്രി ചെരിച്ചെഴുതിയ ഹോട്ട് സ്റ്റാമ്പിങ് ഫിലിം ഉണ്ട്.
പ്ലേറ്റില്‍ ഇടതുഭാഗത്ത് നടുവിലായി ഐഎന്‍ഡി എന്ന് നീലക്കളറില്‍ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഈ പ്ലേറ്റുകള്‍ ഊരിമാറ്റാനാവാത്ത വിധവും ഊരിമാറ്റിയാല്‍ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്‌നാപ് ലോക്കിങ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.
by liji HP News | Mar 25, 2024 | Latest News, കേരളം
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.
സിദ്ധാര്‍ത്ഥനെതിരായ റാഗിങ്ങില്‍ നടപടി നേരിട്ട 33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ സിദ്ധാര്‍ത്ഥന്റെ കുടുംബം രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. സര്‍ക്കാര്‍ വഞ്ചിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചെന്നും സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ജയപ്രകാശ് ആരോപിച്ചു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നീതി കിട്ടുമോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.ആന്റി റാഗിങ് കമ്മിറ്റി നടപടിയെടുത്ത സീനിയര്‍ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 33 പേരെയാണ് കഴിഞ്ഞദിവസം വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരിച്ചെടുത്തത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ച് പ്രതിഷേധത്തിന്റെ വാ മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നീതി കിട്ടുമോയെന്ന് സംശയിക്കുന്നതായും ജയപ്രകാശ് പറഞ്ഞു.
കഴിഞ്ഞ മാസം ഒമ്പതിനാണ് സിദ്ധാര്‍ത്ഥന്‍റെ മരണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അതോടെ സംസ്ഥാന പൊലീസിന്‍റെ അന്വേഷണം നിലച്ചു. സിബിഐ ഇതുവരെ കേസ് ഏറ്റെടുത്തിട്ടുമില്ല. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കേസില്‍ ഒരു പുരോഗതിയും ഇല്ല. തെളിവുകള്‍ പലതും നശിപ്പിക്കുന്നതായും കേസ് തന്നെ തേയ്ച്ചുമായ്ച്ചു കളയാനാണ് ശ്രമമെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍ ജയപ്രകാശ് പറഞ്ഞു.
by liji HP News | Mar 25, 2024 | Latest News, കേരളം
മലപ്പുറം: മലപ്പുറം കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ഫായിസിനെ ചോദ്യം ചെയ്തുവരികയാണെന്ന് കാളികാവ് പൊലീസ് സൂചിപ്പിച്ചു.
ഫായിസിന്റെ മകള്‍ നസ്റീന്‍ ഇന്നലെയാണ് മരിച്ചത്. കുട്ടിയുടെ മരണത്തില്‍ ഫായിസിനെതിരെ, കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തു വന്നിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നാണ് അമ്മൂമ്മ റംലത്ത് ആരോപിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണെന്ന് പറഞ്ഞാണ് പിതാവ് ഫായിസ് കുട്ടിയെ വണ്ടൂരിലെ ആശുപത്രിയില്‍ എത്തിക്കുന്നത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണത്തില്‍ കൂടുതല്‍ വ്യക്തത വരൂവെന്ന് പൊലീസ് സൂചിപ്പിച്ചു.
Recent Comments