by liji HP News | Mar 25, 2024 | Latest News, കേരളം
കൊല്ലം: കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് തടി ലോറി പൊട്ടിച്ച കേബിളിൽ കുരുങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റ് കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ ഡ്രൈവറുടെ പേരു വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ലോറിയുമായി കരുനാഗപ്പള്ളി സിഐയ്ക്ക് മുന്നിൽ എത്തിയാണ് ഡ്രൈവർ കീഴടങ്ങിയത്. ലോറി ഉടമയും സ്റ്റേഷനിലെത്തിയിരുന്നു.
മനുഷ്യ ജീവനു ആപത്തുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാട്ടുകാർ ലോറി തടഞ്ഞു വച്ച് വിവരം അറിയിച്ചിട്ടും മണിക്കൂറുകളോളം കഴിഞ്ഞാണ് പൊലീസ് കേസെടുത്തതെന്ന ആക്ഷേപമുണ്ട്.
തടി കയറ്റി വന്ന ലോറി തട്ടി പൊട്ടിയ കേബിളിൽ കുരുങ്ങി വളാലിൽ മുക്കിൽ സന്ധ്യയ്ക്കാണ് പരിക്കേറ്റത്. സന്ധ്യയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
by liji HP News | Mar 25, 2024 | Latest News, കേരളം
കൽപ്പറ്റ: പന്ത് തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരൻ മരിച്ചു. വയനാട് ചെന്നലോടാണ് ദാരുണ സംഭവം. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്.
കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുരുങ്ങുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആദ്യം രണ്ട് ആശുപത്രിയിലെത്തിച്ചെങ്കലും പന്ത് എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്നു മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ രാത്രിയോടെ സംഭവിച്ചു.
by liji HP News | Mar 25, 2024 | Latest News, കേരളം
തിരുവനന്തപുരം: കഴക്കൂട്ടത്ത് കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് കെഎസ്ഇബി ട്രാൻസ്ഫോർമർ റോഡിലേക്ക് വീണു. രാവിലെ 8.30 നായിരുന്നു സംഭവം. ദേശീയപാത നിർമ്മാണത്തിനായി മാറ്റി സ്ഥാപിച്ച ട്രാൻസ്ഫോർമറാണ് റോഡിലേക്ക് മറിഞ്ഞു വീണത്. കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെ ഗതാഗതം സ്തംഭിച്ചു. സംഭവത്തെ തുടർന്ന് ബസ്സുകളടക്കമുള്ള വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.
by liji HP News | Mar 25, 2024 | Latest News, കേരളം
പത്തനംതിട്ട: ശബരിമല ഉത്സവത്തിനു ഇന്ന് കൊടിയിറങ്ങും. ഇന്ന് ആറാട്ടോടെയാണ് കൊടിയിറക്കം. അയ്യപ്പന് പമ്പയിലാണ് ആറാട്ട്. രാവിലെ ഉഷ പൂജയ്ക്ക് ശേഷം മേൽശാന്തി അയ്യപ്പ ചൈതന്യം ആവാഹിച്ച തിടമ്പ് ആനപ്പുറത്തേറ്റും. വാദ്യാഘോഷങ്ങളോടെ പമ്പയിലേക്ക് പുറപ്പെടും. പ്രത്യേകം തയ്യാറാക്കിയ കടവിലാണ് ആറാട്ട് ചടങ്ങുകൾ.
11.30 മുതലാണ് ആറാട്ട് ചടങ്ങുകൾ ആരംഭിക്കുക. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരും മേൽശാന്തി പിഎൻ മഹേഷ് മ്പൂതിരിയും മുഖ്യ കാർമികത്വം വഹിക്കും.
നാല് മണി വരെ പമ്പ ഗണപതി ക്ഷേത്രത്തിലെ നടപ്പന്തലിൽ ഭക്തർക്കു ഭഗവാനെ കണ്ടു തൊഴാം. പറയും സമർപ്പിക്കാം. അഞ്ച് മണിയോടെ ഘോഷയാത്ര തിരികെ സന്നിധാനത്തേക്ക് മടങ്ങും. തുടർന്നു ഉത്സവം കൊടിയിറങ്ങും. ശ്രീകോവിലിൽ കലശം, ദീപാരാധന എന്നിവയ്ക്കു ശേഷം രാത്രിയോടെ നടയടയ്ക്കും.
by liji HP News | Mar 25, 2024 | Latest News, കേരളം
കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കിനോട് അനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെയാണ് അപകടം.
ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടേയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
Recent Comments