by liji HP News | Mar 5, 2024 | Latest News, മരണം
ആറ്റിങ്ങൽ: വാളക്കാടു കുന്നുവിളവീട്ടിൽ നിസാർ അഹമ്മദിന്റ ഭാര്യ ഷൈല ബീവി മക്കയിൽ വെച്ച് മരണപെട്ടു. ഉംറ നിർവഹണത്തിനായി ആണ് മക്കയിൽ പോയത്. രണ്ടു ഉംറ കഴിഞ്ഞ് സുഖമില്ലാതെ ആവുകയും ഹോസ്പിറ്റലിൽ വെച്ച് മരണപെടുകയുമായിരുന്നു. കബറടക്കം മക്കയിൽ നടത്തി.
മക്കൾ: കുന്നുവിള ഇർഷാദ്, റംസീന
മരുമക്കൾ: നിസാറുദ്ധീൻ, ഫൗസിയ
ചെറുമക്കൾ: ഫിദ, ഫൈഹ, അജ്മൽ, അഫസൽ, അൻസിൽ.
by liji HP News | Mar 5, 2024 | Latest News, കേരളം
മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് എറണാകുളം എസിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മുൻ കോണ്‍ഗ്രസ് നേതാവ് എബിൻ എബ്രഹാം ആണ് മൂന്നാം പ്രതി. മോണ്‍സണ്‍ മാവുങ്കല്‍ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ സുധാകരൻ ഇത് മറച്ചുവയ്ക്കാൻ ശ്രമിച്ചു, മോണ്‍സന്‍റെ വീട്ടിലുണ്ടായിരുന്ന വ്യാജ പുരാവസ്തുക്കള്‍ യഥാര്‍ത്ഥത്തിലുള്ളതാണെന്ന നിലയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് കൂട്ടുനിന്നു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി 420, 120 ബി പ്രകാരം ഉള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മോൻസന്‍റെ വീട്ടിൽ വച്ച് 25 ലക്ഷം രൂപ പരാതിക്കാരിൽ ഒരാൾ കൈമാറുമ്പോൾ സുധാകരൻ സ്ഥലത്തുണ്ടായിരുന്നുവെന്നും അതിൽ 10 ലക്ഷം രൂപ സുധാകരന് നൽകിയെന്നും ആയിരുന്നു മൊഴി. ഇതും കുറ്റപത്രത്തില്‍ ശരിവയ്ക്കുന്നുണ്ട്.
by liji HP News | Mar 5, 2024 | Latest News, കേരളം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിൻവലിക്കുന്നതിൽ നിയന്ത്രണം ഇന്നും തുടരും. അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ആണ് ഇന്ന് ശമ്പളം ലഭിക്കുന്നത്. ഇന്നലെ പൊലീസ്, എക്സൈസ്, റവന്യു, സെക്രട്ടേറിയറ്റ്, എക്സൈസ് ജീവനക്കാർക്കാണ് ശമ്പളം നൽകിയത്. എന്നാൽ രാത്രി വൈകിയും ഇതിൽ പലർക്കും ശമ്പളം കിട്ടിയിട്ടില്ല എന്നാണ് സർവീസ് സംഘടനകൾ പറയുന്നത്.
ട്രഷറിയിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് ശമ്പളം ലഭിച്ചവർക്ക് പരിധിയില്ലാതെ പിൻവലിക്കാൻ സാധിച്ചിട്ടുണ്ട്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. എല്ലാവർക്കും ശമ്പളം കിട്ടിയ ശേഷമേ സമരം നിർത്തു എന്നാണ് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിൻ്റെ നിലപാട്.
by liji HP News | Mar 5, 2024 | Latest News, കേരളം
ആലപ്പുഴ: കെഎസ്എഫ്ഇ ഓഫിസിൽ കയറി യുവതിയെ വെട്ടികൊല്ലാൻ ശ്രമം. കളക്ഷൻ ഏജന്‍റായ പുന്നപ്ര കാളുതറ സ്വദേശിയായ മായാദേവിയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ മായാദേവിയുടെ അനുജത്തിയുടെ ഭർത്താവ് സുരേഷ് കുമാർ പിടിയിലായി.
ആലപ്പുഴ കളർകോട് കെഎസ്എഫ്ഇ ശാഖയിലാണ് സംഭവമുണ്ടായത്. വൈകിട്ട് ഓഫീസിനുള്ളിൽ കയറി മായാദേവിയെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ പുറത്താണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മായാദേവിയുടെ സഹോദരി നൽകിയ പരാതിയിൽ സുരേഷ് കുമാർ ജയിലിലായിരുന്നു. രണ്ട് ദിവസം മുൻപാണ് ഇയാൾ ജയിൽ മോചിതനായത്. കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജീവനക്കാരുടെ മുന്നിൽ വെച്ചാണ് അക്രമം നടന്നത്. ജീവനക്കാർ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.
by liji HP News | Mar 5, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രണയം നിരസിച്ചതിന്റെ പേരില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കല്ലിയൂര്‍ സ്വദേശിയായ 22കാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രാവച്ചമ്പലം അരിക്കടമുക്ക് സ്വദേശിയായ പ്രതി ആരിഫിനായി പൊലീസ് പരിശോധന ഊര്‍ജിതമാക്കി.
ഇന്നലെ രാത്രി 7 മണിയോടെ പ്രാവച്ചമ്പലം കോണ്‍വന്റ് റോഡിലാണ് സംഭവം. ഡിഗ്രി വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വഴിയില്‍ കാത്തുനിന്ന ആരിഫ് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Recent Comments