സജു സുകുമാരൻ (40) അന്തരിച്ചു

സജു സുകുമാരൻ (40) അന്തരിച്ചു

കുടവൂർ മഹാദേവക്ഷേത്രത്തിനു സമീപം സ്മൃതി (ചെക്കാലയിൽ) സജുസുകുമാർ (40) അന്തരിച്ചു.

പിതാവ്: സുകുമാരപിള്ള.
മാതാവ്: സതികുമാരി.
ഭാര്യ: സ്വാതി.
മക്കൾ: നീരജ്, നിരഞ്ജന.

മലയാളവേദി അനുസ്മരണം സംഘടിപ്പിച്ചു

മലയാളവേദി അനുസ്മരണം സംഘടിപ്പിച്ചു

മലയാളവേദി അന്തരിച്ച പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രനെ മലയാളവേദി അനുസ്മരിച്ചു. നാവായിക്കുളം ഗ്രാമ പഞ്ചായത്ത്‌ ഗ്രന്ഥശാലയിൽ നടന്ന അനുസ്മരണ ചടങ്ങിൽ കവി ഓരനെലൂർബാബു അധ്യക്ഷനായി. ചിത്രകല അദ്ധ്യാപകൻ കോളാഷ് സുരേഷ് ആറ്റിങ്ങൽ അനുസ്മരണപ്രഭാഷണം നടത്തി.

രാമചന്ദ്രൻ കരവാരം, ദീപക് പ്രഭാകരൻ, വിജയ രത്നകുറുപ്പ്, ശ്രീനിവാസൻ, ശ്രീകണ്ഠൻ കല്ലമ്പലം, രാജദേവൻ, പ്രസന്നൻ വടശ്ശേരിക്കോണം, സീതൾ നാവായിക്കുളം, ഷീന രാജീവ്‌, D പ്രിയദർശനൻ, രാജുകൃഷ്ണൻ, രാജൻ മടക്കൽ, ബീന ഹരി, സുഗുതൻ കല്ലമ്പലം തുടങ്ങിയവർ പങ്കെടുത്തു.

‘കുടുംബ വിശേഷം’ കേൾക്കാൻ മക്കളെത്തി; കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിച്ച് ബൈജുവും ജഗദീഷും

‘കുടുംബ വിശേഷം’ കേൾക്കാൻ മക്കളെത്തി; കവിയൂര്‍ പൊന്നമ്മയെ സന്ദര്‍ശിച്ച് ബൈജുവും ജഗദീഷും

നടി കവിയൂര്‍ പൊന്നമ്മയെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബൈജുവും ജഗദീഷും. നിരവധി അമ്മ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച താരം ഇപ്പോള്‍ വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വീട്ടില്‍ വിശ്രമ ജീവതത്തിലാണ്.

‘പൊന്നമ്മ ചേച്ചിയോടൊപ്പം’ എന്ന അടിക്കുറുപ്പോടെയാണ് നടന്‍ ബൈജു ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. മൂന്ന് പേരെയും ഒരുമിച്ച് കാണുമ്പോള്‍ കുടുംബ വിശേഷം എന്ന ചിത്രമാണ് ഓര്‍മവരുന്നതെന്നായിരുന്നു പലരും കമന്‍റ് ചെയ്തത്.

ആറ് പതിറ്റാണ്ട് കാലം മലയാള സിനിമയില്‍ സജീവമായിരുന്ന താരത്തിന് നാല് തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2021ല്‍ റിലീസ് ചെയ്ത ആണും പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മ അഭിനയിച്ച അവസാനം ചിത്രം.

മൂർഖനെ തോളിലിട്ട് അതിസാഹസികത; ​ഗുരുവായൂർ ക്ഷേത്രനടയിൽ യുവാവിന് കടിയേറ്റു

മൂർഖനെ തോളിലിട്ട് അതിസാഹസികത; ​ഗുരുവായൂർ ക്ഷേത്രനടയിൽ യുവാവിന് കടിയേറ്റു

തൃശൂർ: മൂര്‍ഖനെ തോളിലിട്ട് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ അതിസാഹസികത കാട്ടിയ ആൾക്ക് പാമ്പിന്റെ കടിയേറ്റു. കൊല്ലം പാരിപ്പിള്ളി സ്വദേശി സുനില്‍കുമാറിനാണ് പാമ്പുകടിയേറ്റത്. ഇയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിനടുത്ത് വെച്ച് രാത്രി 11 മണിയോടെയാണ് പാമ്പിനെ കണ്ടത്. സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചുവിട്ടു. നാരായണാലയം ഭാഗത്തേക്കു പോയ പാമ്പിനെ അനില്‍കുമാര്‍ പിടികൂടി സുരക്ഷാ ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവന്നു.

പാമ്പിനെ കളയാന്‍ സുരക്ഷാ ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. അരമണിക്കൂറോളം പാമ്പുമായി സാഹസം തുടർന്നു. ഇതിനിടെ ഇയാൾക്ക് പാമ്പിന്റെ കടിയേല്‍ക്കുകയായിരുന്നു. കടിയേറ്റതോടെ പാമ്പിനെ സെക്യൂരിറ്റി ക്യാബിന് നേരെ വലിച്ചെറിഞ്ഞു. തളര്‍ന്നുവീണ അനില്‍കുമാറിനെ ദേവസ്വം ജീവനക്കാർ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു.

സര്‍ക്കാരിന് തിരിച്ചടി; ക്ഷീര സഹകരണ സംഘം ബില്‍ രാഷ്ട്രപതി തള്ളി

സര്‍ക്കാരിന് തിരിച്ചടി; ക്ഷീര സഹകരണ സംഘം ബില്‍ രാഷ്ട്രപതി തള്ളി

ഡല്‍ഹി: ക്ഷീരസഹകരണ സംഘം ബില്‍ രാഷ്ട്രപതി തള്ളി. മില്‍മ ഭരണം പിടിക്കാനുള്ള ബില്ലിന് രാഷ്ട്രപതി അനുമതി നിഷേധിച്ചത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണ്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ബില്ലുകളില്‍ മൂന്നു ബില്ലുകള്‍ക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

മില്‍മ ഭരണം പിടിക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ ക്ഷീര സഹകരണസംഘം ബില്‍ നിയമസഭ പാസ്സാക്കിയിരുന്നു. പ്രാദേശിക ക്ഷീര സംഘങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കോ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കോ സമിതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അവകാശം നല്‍കുന്നതാണ് ബില്‍.

അതുവഴി 58 അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങള്‍ വോട്ടു ചെയ്തിരുന്നു. ക്ഷീരസംഘങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള വ്യവസ്ഥ രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചതോടെ ഇല്ലാതാകും. മില്‍മ ബില്ലിന് അനുമതി തേടി മന്ത്രി ചിഞ്ചുറാണി ഗവര്‍ണറെ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു.