by liji HP News | Jul 29, 2023 | Latest News, മരണം
ആലുവ: ആലുവയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 5 വയസുകാരി ചാന്ദിനിയുടേതാണ് മൃതദേഹമെന്നു പോലീസ് തിരിച്ചറിഞ്ഞു. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് പൊലീസിനെ അറിയിച്ചത്. ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് കുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നത്, ആരാണ് കൊണ്ടുവന്നത് എന്നടക്കമുള്ള കാര്യങ്ങൾ അറിയേണ്ടതുണ്ട്. ഫൊറൻസിക് സംഘം പരിശോധനക്ക് എത്തിയിട്ടുണ്ട്.
by liji HP News | Jul 29, 2023 | Latest News, ദേശീയ വാർത്ത
കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പടക്കക്കടയ്ക്കു തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴയപേട്ട മുരുകന്‍ ക്ഷേത്രത്തിനു സമീപമാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കക്കടയ്ക്കു സമീപമുള്ള വീടുകള്‍ക്കും കടകള്‍ക്കും കേടുപാടു സംഭവിച്ചു.
by liji HP News | Jul 29, 2023 | Latest News, കേരളം
കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപിയില്‍ ആലോചന. ശബരിമല അയ്യപ്പനെ പ്രമേയമാക്കിയ മാളികപ്പുറം സിനിമയില്‍ മുഖ്യവേഷം ചെയ്ത ഉണ്ണി മുകുന്ദനെ സ്ഥാനാര്‍ഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ തവണ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പത്തനംതിട്ടയില്‍ മത്സരിച്ചത്. ഇത്തവണ മത്സര രംഗത്തുനിന്നു മാറിനില്‍ക്കാനാണ് സുരേന്ദ്രന്റെ തീരുമാനം. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെയും ഉണ്ണി മുകുന്ദനെയുമാണ് പകരം പരിഗണിക്കുന്നത്. കുമ്മനത്തിന്റെ പേരിനു മുന്‍തൂക്കമുണ്ടെങ്കിലും ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയാവുന്നതോടെ ചിത്രം മാറുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ കരുതുതുന്നത്. കഴിഞ്ഞ തവണ മികച്ച മുന്നേറ്റമുണ്ടാക്കാനായ മണ്ഡലത്തില്‍ 50,000 വോട്ടുകള്‍ അധികമായി നേടിയാല്‍ ജയിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
കഴിഞ്ഞ തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയപ്പോള്‍ ഉണ്ണി മുകുന്ദന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാര്‍ഥിത്വം ഉള്‍പ്പെടെ പ്രധാനമന്ത്രി നിര്‍ദേശിക്കുന്നതിന് അനുസരിച്ചു പ്രവര്‍ത്തിക്കാം എന്ന ഉറപ്പ് നടന്‍ നല്‍കിയതായാണ് സൂചന.
തിരുവനന്തപുരത്ത് മത്സരിക്കാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരനും തൃശൂരില്‍ നടന്‍ സുരേഷ് ഗോപിയും സ്ഥാനാര്‍ഥികള്‍ ആയേക്കും.
by liji HP News | Jul 29, 2023 | Latest News, മരണം
ആറ്റിങ്ങൽ സ്മശാനത്തിന് സമീപം തെങ്ങ് വിളാകത്ത് വീട്ടിൽ (വി.ആർ.എ :45) ജി ഉദയകുമാറിന്റെ സഹധർമ്മിണി വി. പ്രസന്ന (54) (ഗവ: സിദ്ധാഡിസ്പൻസറി, അവനവഞ്ചേരി) അന്തരിച്ചു.
മക്കൾ: യു.പി വിദ്യാ, യു.പി വിപിൻ (ബ്രഹ്മോസ്)
സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക്
by liji HP News | Jul 29, 2023 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാവീഴ്ച. ഗവര്‍ണര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലേക്ക് രണ്ടുതവണ സ്‌കോര്‍പ്പിയോ ഇടിച്ചു കയറ്റാന്‍ ശ്രമിച്ചു. ഇന്നലെ രാത്രി നോയിഡയില്‍ വച്ചാണ് സംഭവം. രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. നോയിഡയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്നതിനിടെ രാത്രി പത്തുമണിയോടെയാണ് സംഭവം ഉണ്ടായത്.
ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള കറുത്ത സ്‌കോര്‍പ്പിയോ ആണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറാന്‍ രണ്ടുതവണ ശ്രമിച്ചത്. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കാനായത്. വാഹനം ഓവര്‍ടേക്ക് ചെയ്തപ്പോള്‍ രണ്ടുതവണയും വാഹനം വലതുഭാഗത്തേക്ക് വെട്ടിച്ചുമാറ്റുകയായിരുന്നു. സംഭവസമയത്ത് യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്ന് സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Recent Comments