തിരുവല്ലയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

തിരുവല്ലയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു. തുകലശേരി സ്വദേശികളായ റിജോയും ലൈജുവുമാണ് മരിച്ചത്. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പട്രോളിങിന് എത്തിയ പൊലിസാണ് തീ കത്തുന്ന നിലയില്‍ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു.

ചവറിന് തീപിടിച്ചതാണെന്നാണ് കരുതിയതെന്നും അടുത്തെത്തിയപ്പോഴാണ് കാറിനാണ് തീപിടിച്ചതെന്ന്് മനസിലാക്കിയതെന്നും പൊലീസ് പറഞ്ഞു. ആദ്യം കാറിനകത്ത് ഒരാള്‍ മാത്രമാണ് ഉണ്ടായതെന്നാണ് കരുതിയത്. തീയണച്ചോഴാണ് മറ്റൊരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.ഇവരുടെ മകന്‍ കുറെ ദിവസമായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാണോ എന്നും സംശയുമുണ്ട്. തുകലശേരി സ്വദേശി തോമസ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറാണ് കത്തിയത്. എങ്ങനെയാണ് വാഹനത്തിന് തീപിടിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മറ്റെന്തങ്കിലും കാരണത്താല്‍ കാറിന് തീപിടിച്ചതോണോയെന്നും പൊലീസ് അന്വേഷിക്കുന്നു.

സേനയെ കൂടുതൽ കരുത്തുറ്റതാകും: അഗ്നിപഥ് പദ്ധതി പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി

സേനയെ കൂടുതൽ കരുത്തുറ്റതാകും: അഗ്നിപഥ് പദ്ധതി പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി

പ്രതിപക്ഷം വിമർശനം ശക്തമാകുന്നതിനിടെയും അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്നോട്ടേക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ സേനയെ കൂടുതൽ കരുത്തുറ്റതും യുവത്വമുള്ളതുമാക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചത്. അനിശ്ചിതത്വം നിറഞ്ഞ പദ്ധതിയാണിതെന്നും എത്രയും വേഗം പിൻവലിക്കണമെന്നും പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചു

കാർഗിൽ വിജയ ദിവസമാണ് അഗ്നിവീർ പദ്ധതി മുന്നോട്ടു കൊണ്ടുപോകുമെന്ന് മോദി പറഞ്ഞത്. പദ്ധതിക്കെതിരെ വലിയ നുണപ്രചാരണം നടക്കുന്നതായും മോദി ആരോപിച്ചു. പെൻഷൻ കൊടുക്കാതിരിക്കാനുള്ള തട്ടിപ്പെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാൽ ഇപ്പോൾ ജോലിക്ക് കയറിയവരുടെ പെൻഷനെ കുറിച്ച് 30 വർഷം കഴിഞ്ഞ് ചിന്തിച്ചാൽ മതിയെന്നും പ്രധാനമന്ത്രി പറഞ്ഞു

എന്നാൽ യുവാക്കളെ നിരാലംബരാക്കുന്ന പദ്ധതിയാണ് അഗ്നിപഥ് എന്ന് പ്രതിപക്ഷം വിമർശിച്ചു. തുഗ്ലക്ക് പരിഷ്‌കാരം പിൻവലിക്കണമെന്ന ആവശ്യം പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരുന്നു.

ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരും; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വെള്ളിയാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.കണ്ണൂര്‍, കാസര്‍കോട്, മാഹി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, 2.4 മുതല്‍ 3.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.

ശ്രീധരൻ പിള്ള (73) അന്തരിച്ചു

ശ്രീധരൻ പിള്ള (73) അന്തരിച്ചു

ആറ്റിങ്ങൽ കടുവയിൽ വെള്ളൂർ കോണം ശ്രീവത്സത്തിൽ ശ്രീധരൻ പിള്ള (73) അന്തരിച്ചു.

ഭാര്യ: വത്സല(late)
മകൻ: അഭിലാഷ്
മകൾ: ആശ
മരുമകൻ: കൃഷ്ണകുമാർ

ഒളിംപിക്‌സ് വളയങ്ങളില്‍ തിളങ്ങി ഈഫല്‍ ടവര്‍; പാരീസ് ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്ഭുങ്ങള്‍

ഒളിംപിക്‌സ് വളയങ്ങളില്‍ തിളങ്ങി ഈഫല്‍ ടവര്‍; പാരീസ് ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്ഭുങ്ങള്‍

പാരീസ്: ലോകം മുഴുവന്‍ പാരീസിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിലെ വിസ്മയ കാഴ്ചകള്‍ എന്തൊക്കെയായിരിക്കും എന്ന ആകാംക്ഷയാണ് ഏവര്‍ക്കും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഈഫല്‍ ടവര്‍ ഒളിമ്പിക്‌സിലെ അഞ്ച് വളയങ്ങളാല്‍ അലങ്കരിച്ചു. ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍. ഇന്ത്യയിലും മത്സരങ്ങളുടെ തത്സമയ സ്ട്രീമിങ് ലഭിക്കും. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്റ്റേഡിയത്തില്‍ നിന്ന് മാറി പാരീസിന്റെ ഹൃദയ ഭാഗത്തു കൂടി ഒഴുകുന്ന സെന്‍ സെന്‍ നദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക.

ഒളിംപിക്‌സ് വേദികളില്‍ ഇതുവരെ കാണാത്ത ഫ്‌ളോട്ടിങ് പരേഡാണ് പാരീസ് ഒളിപ്പിച്ചു വെച്ച അത്ഭുതങ്ങളില്‍ ഒന്ന്. പതിനായിരത്തിലധികം ഒളിംപിക്‌ അത്‌ലറ്റുകള്‍ സെന്‍ നദിയിലൂടെ സഞ്ചരിച്ച് പാരീസിലെ ഏറ്റവും പ്രശസ്തമായ നോട്രെ ഡാം, പോണ്ട് ഡെസ് ആര്‍ട്‌സ്, പോണ്ട് ന്യൂഫ് എന്നീ സ്ഥലങ്ങളിലൂടെ നൂറോളം ബോട്ടുകളില്‍ കടന്നുപോകും. ജാര്‍ഡിന്‍ ഡെസ് പാലത്തിന് സമീപത്തുള്ള ഓസ്റ്റര്‍ലിറ്റ്‌സ് പാലത്തില്‍ നിന്ന് പുറപ്പെട്ട് ട്രോകോഡെറോയില്‍ സമാപിക്കും. മൂന്ന് മണിക്കൂറുകളോളം ഉദ്ഘാടന ചടങ്ങുകള്‍ നീണ്ടു നില്‍ക്കും. ഫ്രഞ്ച് നാടക സംവിധായകനും നടനുമായ തോമസ് ജോളിയാണ് ചടങ്ങുകളുടെ മേല്‍നോട്ടം വഹിക്കുന്നത്.

രണ്ട് തവണ ഒളിംപിക്സില്‍ മെഡല്‍ നേടിയ പി വി സിന്ധുവും കോമണ്‍വെല്‍ത്ത്, ഏഷ്യല്‍ മെഡല്‍ ജേതാക്കളായ അചന്ത ശരത് കമാലും ത്രിവര്‍ണ പതാകയുമായി ഇന്ത്യന്‍ സംഘത്തെ മാര്‍ച്ച് പാസ്റ്റില്‍ നയിക്കും. 16 കായിക വിഭാഗങ്ങളില്‍ 69 ഇനങ്ങളിലായി 112 കായിക താരങ്ങളാണ് ഇന്ത്യയില്‍ നിന്ന് മത്സരത്തിനിറങ്ങുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പരുഷ കായിക താരങ്ങള്‍ കുര്‍ത്ത ബുണ്ടി സെറ്റുകള്‍ ധരിക്കും. വനിതാ അത്‌ലറ്റുകള്‍ ഇന്ത്യന്‍ പതാകയിലെ നിറങ്ങള്‍ ഉള്‍പ്പെടുന്ന സാരിയാണ് ധരിക്കുക. അത്‌ലറ്റ്ക്‌സില്‍ നീരജ് ചോപ്ര നേടിയ മെഡലിന്റെ തിളക്കത്തില്‍ 2020 ടോക്യോ ഒളിംപിക്സില്‍ ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. ടോക്യോ ഒളിംപിക്‌സ് മെഡല്‍ നേട്ടം മറികടക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.