by liji HP News | Jul 26, 2024 | Latest News, ദേശീയ വാർത്ത
സ്വീഡൻ: മീൻ പിടുത്ത കപ്പലിന്റെ അവശിഷ്ടം തിരഞ്ഞാണ് അവർ പോയത്. എന്നാൽ കണ്ടെത്തിയതോ 19ാം നൂറ്റാണ്ടിലെ മദ്യനിധിയും. വിലകൂടിയ മദ്യ ശേഖരം അടങ്ങിയ കപ്പൽ കണ്ടെത്തിയിരിക്കുകയാണ് പോളണ്ടിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരുടെ സംഘമായ ബാൾടിടെക്ക്. സ്വീഡന് സമീപം ബാൾട്ടിക് സമുദ്രത്തിൽ നിന്നാണ് കപ്പൽ കണ്ടെത്തിയത്. സോണാർ യന്ത്രത്തിൽ പതിഞ്ഞത് മീൻപിടുത്തകപ്പലാണ് എന്ന് കരുതിയാണ് സംഘം തിരഞ്ഞുപോയത്. എന്നാൽ മുങ്ങൽ വിദഗ്ധർക്ക് ലഭിച്ചത് വിലകൂടിയ മദ്യകുപ്പികളും കുപ്പിയിലാക്കിയ വെള്ളവും ചീനപാത്രങ്ങളും നിറഞ്ഞ 19ാം നൂറ്റാണ്ടിലെ കപ്പലായിരുന്നു. 100ൽ അധികം ഷാംപെയ്നും വൈൻ കുപ്പികളുമാണ് കപ്പലിലുണ്ടായിരുന്നത്. കൂടാതെ ജർമൻ കമ്പനിയായ സെൽട്ടേഴ്സിന്റെ മുദ്രയുള്ള മിനറൽ വാട്ടറിന്റെ കുപ്പികളും ചീനപാത്രങ്ങളും കണ്ടെത്തി.
1850 നും 1867നും ഇടയിൽ റഷ്യൻ ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് പുറപ്പെട്ട കപ്പലുകളിലൊന്നാണ് ഇത് എന്നാണ് വിലയിരുത്തുന്നത്. രാജകീയ തീൻമേശയിൽ മാത്രം കാണാൻ കഴിഞ്ഞിട്ടുള്ള വെള്ളക്കുപ്പികളാണ് കപ്പലിലുള്ളത്. കണ്ടെത്തിയ മദ്യവും ജലവും ഇപ്പോഴും സുരക്ഷിതമായി കുടിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.
by liji HP News | Jul 26, 2024 | Latest News, കേരളം
ന്യൂഡൽഹി: കാർഗിൽ യുദ്ധ വിജയത്തിൻ്റെ സ്മരണയ്ക്കിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഗിലിലേത് കേവലം യുദ്ധവിജയം മാത്രമല്ല, പാകിസ്ഥാന്‍ ചതിക്കെതിരായ ജയമാണെന്ന് പറഞ്ഞ മോദി ഭീകരവാദം ഉപയോഗിച്ച് നിങ്ങള്‍ വിജയിക്കില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. ഭീകരവാദത്തെ തുടച്ച് നീക്കുമെന്നും നിങ്ങളുടെ പദ്ധതികള്‍ നടപ്പാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായികുന്നു അദ്ദേഹം.
കാർഗിൽ വീരമൃതു വരിച്ച സൈനികർ അമരത്വം നേടിയവരാണെന്ന് മോദി പറഞ്ഞു. ഓരോ സൈനിൻ്റെയും ത്യാഗം രാജ്യം സ്മരിക്കുന്നു. കേവലം യുദ്ധവിജയം മാത്രമല്ല കാർഗിലേതെന്നും പാകിസ്ഥാൻ്റെ ചതിക്കെതിരായ, ഭീകരവാദത്തിനെതിരെയായ വിജയമാണ് അതെന്ന് മോദി കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാൻ ഭീകരവാദത്തിൻ്റെ സഹായത്തോടെ പ്രവർത്തിക്കുകയാണ്. ഭീകരവാദം ഉപയോഗിച്ച് നിങ്ങൾ വിജയിക്കില്ലെന്ന് പാകിസ്ഥാന് മോദി മുന്നിറിയിപ്പ് നല്‍കി.
പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നത്. അഗ്നിപഥ് പദ്ധതി സേനയെ യുവത്വവൽക്കരിക്കാനാണ്. എന്നാൽ ചിലർ ഇതിനെ തങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചു. സൈനികരെ കാവൽ ജോലിക്കായി മാത്രം കണ്ടവരാണ് ഇത് ചെയ്തത്. എനിക്ക് രാജ്യമാണ് വലുത്. രാഷ്ട്രീയത്തിനല്ല, രാഷ്ട്രത്തിനായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. രാജ്യത്തെ യുവാക്കളെ കളിപ്പാവകൾ ആക്കുകയാണ് ചിലർ. ദേശീയ സുരക്ഷയെ രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്നും പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി പറഞ്ഞു.
by liji HP News | Jul 26, 2024 | Latest News, കേരളം
തൃശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 19.94 കോടി രൂപയുമായി യുവതി മുങ്ങിയെന്ന് പരാതി. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന കൊല്ലം സ്വദേശിനി ധന്യമോഹൻ തട്ടിപ്പ് നടത്തി എന്നാണ് പരാതി. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.
2020 മെയ് മുതൽ സ്ഥാപനത്തിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോണ്‍ അക്കൗണ്ടിൽ നിന്നും ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങി. പിടിയിലാവും എന്ന് മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസിൽ നിന്നും മുങ്ങിയെന്നും പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണമാരംഭിച്ചതോടെ യുവതിയും ബന്ധുക്കളും ഒളിവിലാണ്.
by liji HP News | Jul 26, 2024 | Latest News, കേരളം
ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, പി.എഫ്.ആർ.ഡി.എ നിയമം റദ്ദാക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, പെൻഷൻ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നാളെ നടത്തുന്ന സെക്രട്ടേറിയേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം ആറ്റിങ്ങൽ സബ് ജില്ല നടത്തിയ വാഹന റാലി ആറ്റിങ്ങൽ മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ നജീം ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് എൽ.സി അംഗം എസ് സതീഷ് കുമാർ, കെ.എസ്.ടി.എ ജില്ലാ ട്രഷറർ ബി.എസ് ഹരിലാൽ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എച്ച് അരുൺ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം മഹേഷ്,റ്റി.പി രഞ്ജുഷ, സബ് ജില്ലാ പ്രസിഡന്റ് ദിലിത്ത്, സെക്രട്ടറി നിഹാസ് എന്നിവർ സംസാരിച്ചു.
by liji HP News | Jul 26, 2024 | Latest News, ജില്ലാ വാർത്ത, മരണം
കരവാരം സ്കൂളിന് സമീപം പൂമല്ലിയിൽ വീട്ടിൽ ശ്രീധരൻ മകൻ ജയ്സ് ബാബുവിനെ (39) വീട്ടിൽ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഫയർഫോഴ്സും പോലീസും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിൽ മൃതദേഹം കിണറിനുള്ളിൽ നിന്നും പുറത്തെടുത്തു. യുവാവിനെ നാലു ദിവസത്തോളമായി കാണ്മാനില്ലായിരുന്നു. കിണറ്റിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് കിണറ്റിനുള്ളിലേക്ക് നടത്തിയത്.
പ്രവാസിയായിരുന്ന യുവാവ് നാട്ടിലെത്തി പെയിൻറിംഗ് തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു. ഭാര്യയുമായി നേരത്തെ വിവാഹ ബന്ധം വേർപെടുത്തിയ ഇയാൾ ഒറ്റയ്ക്കായിരുന്നു താമസം.
Recent Comments