വന്ദേഭാരതില്‍ സൂപ്പര്‍ കേരളത്തിലേത്; യാത്രക്കാരുടെ എണ്ണത്തില്‍ നമ്പര്‍ വണ്‍

വന്ദേഭാരതില്‍ സൂപ്പര്‍ കേരളത്തിലേത്; യാത്രക്കാരുടെ എണ്ണത്തില്‍ നമ്പര്‍ വണ്‍

ഡല്‍ഹി: രാജ്യത്തെ 23 ജോഡി വന്ദേഭാരത് ട്രെയിനുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാസര്‍കോട് – തിരുവനന്തപുരം എകസ്പ്രസാണെന്ന് റെയില്‍വേ. ആകെയുളള 46 വന്ദേഭാരത് ട്രെയിനുകളില്‍ ശരാശരി റിസര്‍വ് ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 176 ശതമാനമാണ്. ഇതില്‍ ഒന്നാമതാണ് കേരളം. രണ്ടാം സ്ഥാനത്ത് ഗാന്ധിനഗര്‍ – മുംബൈ സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസാണ്. റിസര്‍വ് ചെയ്യുന്നവരുടെ എണ്ണം 134 ശതമാനമാണ്.

2019 ഫെബ്രുവരിയിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചത്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ശരാശരി ഒരു മണിക്കൂര്‍ നേരത്തെ എത്താന്‍ കഴിയുമെന്നതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ട്. ന്യൂഡല്‍ഹി-ശ്രീ മാതാ വൈഷ്‌ണോ ദേവി കത്രയാണ് ഏറ്റവും വേഗമേറിയ ട്രെയിന്‍. 665 കിലോമീറ്റര്‍ ദൂരം ഈ ട്രെയിന്‍ പിന്നിടുന്നത് എട്ട് മണിക്കൂര്‍ സമയംകൊണ്ടാണ്. ഈ ട്രെയിന്റെ ശരാശരി വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്.

മുംബൈ സെന്‍ട്രല്‍-ഗാന്ധിനഗര്‍ വന്ദേ ഭാരത് എക്സ്പ്രസിലെ റിസര്‍വ് ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 129 ശതമാനമാണ്, വാരണാസി-ന്യൂ ഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ് (128 ശതമാനം), ന്യൂഡല്‍ഹി-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് (124 ശതമാനം), ഡെറാഡൂണ്‍-അമൃത്സര്‍ വന്ദേ എന്നിവയാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ള ട്രെയിനുകള്‍. ഭാരത് എക്‌സ്പ്രസ് (105 ശതമാനം), മുംബൈ-ഷോലാപൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് (111 ശതമാനം), ഷോലാപൂര്‍-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് (104 ശതമാനം). കിഴക്കന്‍ മേഖലയില്‍, ഹൗറ-ജല്‍പായ്ഗുരി വന്ദേ ഭാരത് എക്സ്പ്രസിന് ശരാശരി 108 ശതമാനവും മടക്കയാത്രയില്‍ 103 ശതമാനവുമാണ്. പട്ന-റാഞ്ചി വന്ദേ ഭാരത് എക്സ്പ്രസിന് 125 ശതമാനവും മടക്കയാത്രയില്‍ 127 ശതമാനവുമാണ്.

ട്രെയിന്‍ ഇതുവരെ 2,140 ട്രിപ്പുകള്‍ നടത്തി, 25,20,370 യാത്രക്കാര്‍ 2022 ഏപ്രില്‍ 1 മുതല്‍ 2023 ജൂണ്‍ 21 വരെ വന്ദേ ഭാരത് എക്സ്പ്രസില്‍ കയറിയതായാണ് റെയില്‍വേയുടെ കണക്കുകള്‍.

ഞായറാഴ്ച മുതല്‍ കനത്ത മഴ; രണ്ടുദിവസങ്ങളില്‍ എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ചയോടെ മഴ ശക്തി പ്രപിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ കേരളത്തിലാണ് തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. തീവ്ര മഴ കണക്കിലെടുത്ത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച ശക്തമായ മഴ കണക്കിലെടുത്ത് കോഴിക്കോട്, കണ്ണുര്‍, കാസര്‍കോട് ജില്ലകൡ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിലൊഴികെ മറ്റ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 2.5 മുതല്‍ 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. വേഗത സെക്കന്‍ഡില്‍ 46cmനും 66cmനും ഇടയില്‍ മാറി വരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയ്കും വിദ്യാർത്ഥിനിയുമായ യുവതിയ്ക്ക് ഗുരുതര പരിക്ക്

പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയ്കും വിദ്യാർത്ഥിനിയുമായ യുവതിയ്ക്ക് ഗുരുതര പരിക്ക്

കൊല്ലം: കൊല്ലം കടയ്ക്കലിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയ്കും ടി ടി സി വിദ്യാർത്ഥിനിയുമായ യുവതിയ്കും ഗുരുതര പരിക്ക്. 35 വയസുള്ള രാജിയുടെ ഇടത് കൈപ്പത്തി ചിതറിത്തെറിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. കാൽപ്പത്തിയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുടി കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് രാവിലെ എട്ടേകാലോടെയാണ് വീട്ടുമുറ്റത്ത് നിന്ന് പന്നിപ്പടക്കം കിട്ടിയത്. ചേനയോ മറ്റോ ആണെന്ന് കരുത് വാക്കത്തികൊണ്ട് വെട്ടിപ്പൊളിച്ചപ്പോഴാണ് ഉഗ്രസ്ഫോടനത്തോടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ചത് . ഉടൻ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്കും മാറ്റുകയായിരുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 43,160 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ട് ദിവസം സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. ഇതിനുശേഷമാണ് ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,395 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5 രൂപ ഉയർന്ന് 4,473 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

പുസ്തക ക്വിസ് മത്സരം നടന്നു

പുസ്തക ക്വിസ് മത്സരം നടന്നു

ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിൽ വായന മാസാചരണത്തോടനുബന്ധിച്ച് ഉപജില്ലാടിസ്ഥാനത്തിൽ പുസ്തക ക്വിസ് മത്സരം നടന്നു. ഇതിൽ ഡയറ്റ് സ്കൂളിലെ അഭിനവ് ശേഖർ ഒന്നാം സ്ഥാനവും, ആറ്റിങ്ങൽ ടൗൺ യു.പി.എസ് ലെ കൃപ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ചിറയിൻകീഴ് താലൂക്ക് ഗ്രന്ഥശാലാ സംഘം പ്രസിഡന്റ് വേണുഗോപാൽ സമ്മാന വിതരണം നടത്തി. ഹെഡ്മാസ്റ്റർ മധു ജി.ആർ, മാനേജ്മെന്റ് കമ്മിറ്റി അംഗം നാരായണൻ നമ്പി, ഷീജു ടീച്ചർ എന്നിവർ സംസാരിച്ചു.