by liji HP News | Jun 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഉയർന്ന് ഗ്രാമിന് 5435 രൂപയിലും പവന് 43,480 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസസം ഗ്രാമിന് 5,425 രൂപയിലും പവന് 43,400 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്.
by liji HP News | Jun 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിലും സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരമില്ല. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യപകര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ, ഉച്ചഭക്ഷണം നല്‍കാനായി സ്വന്തം കൈയില്‍ നിന്നും പണം മുടക്കി കടക്കെണിയിലായിരിക്കുകയാണ് പ്രധാനാധ്യാപകര്‍.
വിദ്യാഭ്യാസ മന്ത്രി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നിവേദനം നൽകിയിട്ടും, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് നല്‍കേണ്ട തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ നല്കുന്ന തുക വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് ഈ ആഴ്ച പരിഗണിച്ചേക്കും.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് നല്‍കേണ്ട തുക 2016 ലാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഉച്ചഭക്ഷണവിതരണത്തിന്‍റെ മുഴുവന്‍ ചുമതലയും പ്രധാനാധ്യാപകർക്കും. 150 കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഒരു കുട്ടിക്ക് എട്ടു രൂപയാണ് അനുവദിച്ചിരിക്കുന്നത്. 500 കുട്ടികള്‍ പഠിക്കുന്ന സ്കൂളിലാണെങ്കില്‍ ഒരു കുട്ടിക്ക് ഏഴു രൂപ. അതിനു മുകളില്‍ കുട്ടികളുണ്ടെങ്കില്‍ ആറു രൂപയും. ഈ തുക കൊണ്ട് ഉച്ചഭക്ഷണം മാത്രമല്ല ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും നല്‍കണം. വില വര്‍ധന രൂക്ഷമായ സാഹചര്യത്തില്‍ ഇതെങ്ങനെ സാധ്യമാകുമെന്നാണ് പ്രധാനാധ്യാപകര്‍ ചോദിക്കുന്നത്. പ്രധാനാധ്യാപകര്‍ ചോദിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചില സ്കൂളുകള്‍ മുട്ടയും പാലും വിതരണം ചെയ്യുന്നത് നിര്‍ത്തിയിട്ടുണ്ട്. ഉച്ചഭക്ഷണ വിതരണത്തിന്‍റെ ചുമതലയില്‍ നിന്നും മാറ്റണമെന്ന ആവശ്യവും പ്രധാനാധ്യാപകര്‍ ഉയർത്തുന്നു. അക്കാദിക് കാര്യങ്ങള്‍ക്ക് സമയം കിട്ടുന്നില്ലെന്നാണ് ആക്ഷേപം.
by liji HP News | Jun 26, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേരള ബാങ്ക് വെഞ്ഞാറമൂട് സോണിന്റെ വായ്പമേള പോത്തൻകോട് എസ്എൻഡിപി ഹാളിൽ നടന്നു.ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ അഡ്വ. എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് റീജിയണൽ മാനേജർ ജി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ മായ.വി ഏരിയ മാനേജർ റഹീന ബീവി എന്നിവർ സംസാരിച്ചു. വായ്പമേളയിൽ 200ലധികം വ്യത്യസ്ത വായ്പകളിലായി 14 കോടി രൂപ വിതരണം ചെയ്തു. മേളയിൽ ഏറ്റവും അധികം രൂപ വായ്പ നൽകിയ മംഗലാപുരം ശാഖയ്ക്ക് പ്രത്യേക ഉപഹാരവും നൽകി. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം വെമ്പായം ശാഖയും കാരേറ്റ് ശാഖയും നേടി.

by liji HP News | Jun 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൈക്കാട് വലിയശാല സ്വദേശി ക്രിസ്റ്റഫറിനെയാണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
by liji HP News | Jun 24, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ കൊളാബൊറേറ്റീവ് ലേർണിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക് രണ്ട് മണിയ്ക്ക് കോളേജ് ആഡിറ്റോറിയത്തിലാണ് പരിപാടി. ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്
ഉദ്ഘാടനം നിർവഹിയ്ക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
Recent Comments