by liji HP News | Jun 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. അനീഷ് മുഹമ്മദ്, നിതിന്‍ എന്നി രണ്ട് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമാണ് ഡിആര്‍ഐ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നാലു ദിവസം മുമ്പു നടന്ന സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഈ ഉദ്യോഗസ്ഥരിലേക്കെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്തു വെച്ച് 4.8 കിലോഗ്രാം സ്വര്‍ണമാണ് ഡിആര്‍ഐ പിടികൂടിയത്.
അന്നേ ദിവസം വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈ ഉദ്യോഗസ്ഥരാണ് സ്വര്‍ണം ക്ലിയര്‍ ചെയ്തു കൊടുത്തതെന്നാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍. വിവിധ റാക്കറ്റുകള്‍ വഴി വരുന്ന സ്വര്‍ണം ഇവരുടെ അറിവോടെയാണ് പുറത്തേക്ക് എത്തിച്ചതെന്നാണ് ഡിആര്‍ഐ വിലയിരുത്തല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പും ഡിആര്‍ഐക്ക് ലഭിച്ചിട്ടുണ്ട്.
അതില്‍ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ 80 കിലോ സ്വര്‍ണം തങ്ങള്‍ വഴി കടത്തിത്തന്നില്ലേ എന്നു ചോദിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഡിആര്‍ഐ നിരീക്ഷണം ശക്തമാക്കിയിരുന്നു.
by liji HP News | Jun 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി:സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് ആശ്വാസം. കേസിലെ തുടര്‍നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹര്‍ജിയിലാണ് നടപടി. പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തത്.
2017ല്‍ സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണു കോട്ടയം സ്വദേശിനിയായ യുവതിയുടെ പരാതി. കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണ പുരോഗമിക്കുന്നതിനിടെയാണു കേസ് റദ്ദാക്കാന്‍ ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നു പരാതിക്കാരി അറിയിച്ചിട്ടുണ്ടെന്നു നടന്റെ അഭിഭാഷകന്‍ വിശദീകരിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി 2021 മേയ് 7നു വിചാരണ നടപടികള്‍ 2 മാസത്തേക്കു സ്റ്റേ ചെയ്തിരുന്നു. പിന്നീട് 2022 ഓഗസ്റ്റ് 22നു കേസ് ഒത്തുതീര്‍പ്പായെന്നു നടന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍നടപടിക്കു കേസ് ഓണം അവധിക്കുശേഷം പരിഗണിക്കുമെന്നു വ്യക്തമാക്കി അന്നു സ്റ്റേ നീട്ടുകയും ചെയ്തു. സ്റ്റേ പിന്നീടു പലതവണ നീട്ടി.
തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും കേസ് വന്നപ്പോള്‍ താന്‍ ഒത്തുതീര്‍പ്പു കരാറില്‍ ഒപ്പിട്ടിട്ടില്ലെന്നും രേഖ വ്യാജമാണെന്നും പരാതിക്കാരി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കണമെന്ന നടന്റെ ഹര്‍ജി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇപ്പോള്‍ വീണ്ടും പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് അറിയിച്ചതോടെ കേസിന്റെ തുടര്‍ നടപടികള്‍ വീണ്ടും സ്റ്റേ ചെയ്തു.
by liji HP News | Jun 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്‌ഡം യൂത്ത് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജില്ലാ എക്സ്പേർട്ട് മീറ്റുകളുടെ ഭാഗമായി തിരുവനന്തപുരം ജില്ലാ എക്സ്പേർട്ട് മീറ്റ് ജൂൺ 18 ഞായറാഴ്ച സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന് സമീപമുള്ള എം.ഇ.എസ് ഹാളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി നടക്കുക. വിസ്‌ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്‌മാൻ ചുങ്കത്തറ, മുഹമ്മദ് ഷബീർ, സിനാജുദ്ദീൻ, അബ്ദുല്ല അൻസാരി, യൂനുസ് പട്ടാമ്പി, ഹാരിസ് ഫാറൂഖി, സുഹൈൽ കൊല്ലം, ഗസ്നഫർ, അജ്മൽ ജവാദ് തുടങ്ങിയവർ സംബന്ധിക്കുമെന്ന് ജില്ലാ ഭാരവാഹികളായ ഹാറൂൺ വള്ളക്കടവ്, നസീം അഴിക്കോട്, താഹ പാലാംകോണം എന്നിവർ അറിയിച്ചു.
by liji HP News | Jun 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വിസ്‌ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷന്റെ തുടർ മതപഠന പദ്ധതിയായ കണ്ടിന്യൂയിംഗ് റിലീജിയസ്സ് എഡ്യൂക്കേഷൻ (സി.ആർ.ഈ) ആറ്റിങ്ങൽ മണ്ഡലം തല ഉദ്ഘാടനം വിസ്ഡം സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് അഷദ് അൽ ഹികമി താനൂർ ഉദ്ഘാടനം ചെയ്തു.
പാലാംകോണം അൽ ഫിത്ര സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ
വിസ്‌ഡം സ്റ്റുഡന്റ്‌സ് ജില്ലാ സമിതിയംഗം അൽ അമീൻ തിരുമല അധ്യക്ഷനായി.
വിസ്‌ഡം യൂത്ത് സംസ്ഥാന സമിതിയംഗം താഹ പാലാംകോണം, അബൂബക്കർ, നാസർ, ഷെയ്ഖ് അൽ അമീൻ, എന്നിവർ സംസാരിച്ചു. വിസ്‌ഡം സ്റ്റുഡന്റ്‌സ് ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ് ഹാഫിസ് കല്ലമ്പലം സ്വാഗതവും, മണ്ഡലം ട്രഷറർ മുഹമ്മദ് പെരുംകുളം നന്ദിയും പറഞ്ഞു.
by liji HP News | Jun 15, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വര്‍ക്കല താലൂക്ക് ആശുപത്രി ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അയിരൂര്‍ സ്വദേശികളായ മനു(19), ശ്രീജിത്ത്(22) എന്നിവരെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയില്‍ എത്തിയ യുവാക്കളാണ് താല്‍ക്കാലിക ജീവനക്കാരെ മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ യുവാക്കള്‍ ചികില്‍സക്ക് ശേഷം ഇഞ്ചക്ഷന്‍ നല്‍കിയ സമയത്ത് നഴ്‌സിംഗ് അസിസ്റ്റന്റിനോട് തട്ടിക്കയറി.
ബഹളം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരനോടും യുവാക്കള്‍ പ്രകോപനപരമായി പെരുമാറി. തുടര്‍ന്ന് യുവാക്കളെ ആശുപത്രിയില്‍ നിന്നും പുറത്താക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. നഴ്‌സിംഗ് അസിസ്റ്റന്റ് അജയ്, സെക്യൂരിറ്റി ജീവനക്കാരന്‍ സാബു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Recent Comments