by liji HP News | Jun 6, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് ദിശയിൽ സഞ്ചരിച്ച് മധ്യ-കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
ഇന്നലെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും വ്യാപകമായ മഴ ലഭിച്ചു. നാളെ മുതല്‍ ഒമ്പതാം തീയതി വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, മറ്റന്നാള്‍ ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. അടുത്ത അഞ്ചുദിവസം കേരളത്തില്‍ വ്യാപകമായി മഴയുണ്ടാകും. ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
ജൂണ്‍ 7 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ജൂണ്‍ നാലിന് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മീറ്റര്‍ മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, ആയതിന്റെ വേഗത സെക്കന്‍ഡില്‍ 15cm നും 25cm നും ഇടയില്‍ മാറിവരുവാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
by liji HP News | Jun 5, 2023 | മരണം
ആറ്റിങ്ങൽ: മുദാക്കൽ കുന്നും പുറത്ത് വീട്ടിൽ ശാരദാമ്മ ( 84 ) അന്തരിച്ചു. ഭർത്താവ്: പരേതനായ കരുണാകരൻ നായർ. മക്കൾ : കെ ബേബി രാജം, കെ ചന്ദ്രബാബു .മരുമക്കൾ : ആർ മഹേശ്വരൻ നായർ ( മുൻ മുദാക്കൽ പഞ്ചായത്തംഗം ) , എൽ സരസ്വതി . സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നവകേരളം കൾചറൽ ഫോറത്തിൻ്റെ അഭിമുഖ്യത്തിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. കൾചറൽ ഫോറം പ്രസിഡൻ്റ് എം.ഖുത്തുബ് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ. നിസാമുദീൻ. ഐ.എ.എസ് പരിസ്ഥിതിദിന സന്ദേശം നൽകി. ഭൂമി, വെള്ളം, വായു എന്നിവ മലീനീകരിക്കപ്പെട്ടിരിക്കുന്നു. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും മൂലം അമിതമായ ചൂടും വരൾചയും അനുഭവപ്പെടുന്നു. കേരളത്തിൽ ബ്രഹ്മപുരത്ത് മാലിന്യ ക്കെടുതിമൂലം ശുദ്ധവായു ലഭിക്കുന്നില്ല. ഭാവിയിൽ ശുദ്ധവായുവിന് വേണ്ടി ഓക്സിജൻ പാർലറുകൾ തുറക്കേണ്ടി വരാതിരിക്കണമെങ്കിൽ പരിസ്ഥി സംരക്ഷണത്തിന് പ്രാധാന്യം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മടവൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചിത്രകാരൻ പ്രകാശ്, മനോജ് നാവായിക്കുളം, മുബാറക്ക് റാവുത്തർ, എം.റാബിയ എന്നിവർ സംസാരിച്ചു.
by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അഹമ്മദാബാദ്: ഗുജറാത്തില്‍ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് നിര്‍മ്മിക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാരുമായി ടാറ്റ ഗ്രൂപ്പ് കരാറില്‍ ഒപ്പിട്ടു. 13,000 കോടി രൂപ ചെലവഴിച്ച് പ്ലാന്റ് നിര്‍മ്മിക്കാനാണ് പദ്ധതി. ടാറ്റ ഗ്രൂപ്പിന്റെ ഉപക്കമ്പനിയായ ടാറ്റ അഗരതാസ് എനര്‍ജി സ്റ്റോറേജ് സൊല്യൂഷന്‍സ് എന്ന കമ്പനിയാണ് ഗുജറാത്ത് സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടത്. 20 ജിഗാവാട്ട് ഹവര്‍ ശേഷിയുള്ള പ്ലാന്റ്
നിര്‍മ്മിയ്ക്കാനാണ് പദ്ധതി. ഇതിലൂടെ നേരിട്ടും അല്ലാതെയും 13000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് സര്‍ക്കാര്‍ രേഖ വ്യക്തമാക്കുന്നു. ഇത് യാഥാര്‍ഥ്യമാകുന്നതോടെ, ലിഥിയം ബാറ്ററി നിര്‍മ്മാണ രംഗത്ത് മുന്‍നിര സംസ്ഥാനമായി ഗുജറാത്ത് മാറും. ടാറ്റ ഗ്രൂപ്പിന്റെ യൂണിറ്റായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ബ്രിട്ടനില്‍ ഇവി ബാറ്ററി പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമം ആരംഭിച്ചതിന് പിന്നാലെയാണ് ഗുജറാത്തില്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം വന്നത്.
by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കണ്ണൂര്‍: മാഹി പന്തക്കലിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. പന്തക്കൽ സ്റ്റേഷനിലെ എ എസ് ഐ തലശ്ശേരി പുന്നോൽ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറിൽ എവിമനോജ് കുമാർ (52) മരിച്ചത്. ഇന്ന് രാവിലെ സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ മനോജിനെ സഹപ്രവർത്തകർ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് മാഹി പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി. സംസ്കാരം പുതുച്ചേരി സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ പിന്നീട് നടക്കും.
Recent Comments