by liji HP News | May 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: കോഴിക്കോട്ട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് പരിക്കേറ്റത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. രാവിലെ 7 മണിയോടെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. സാരമായി പൊള്ളലേറ്റ ഇയാൾ ചികിത്സയിൽ തുടരുകയാണ്.

by liji HP News | May 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി. അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറും. നാളെയോടെ ഇത് ‘മോക്ക’ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽകടന്ന് ബംഗ്ലാദേശ്-മ്യാന്മാർ തീരത്തേക്ക് നീങ്ങും. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമാകും.
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
by liji HP News | May 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: താനൂർ ബോട്ട് അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജില്ലാ കളക്ടർ ഈ മാസം 12ന് റിപ്പോർട്ട് നൽകണമെന്ന് നിർദേശം. പോർട്ട് ഓഫീസറോടും വിശദീകരണം തേടി. ഉദ്യോഗസ്ഥർക്കും താനൂർ മുൻസിപ്പാലിറ്റിക്കും കോടതിയുടെ രൂക്ഷ വിമർശനം. ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ്.
ഹൃദയത്തിൽ നിന്നും രക്തം പൊടിയുകയാണെന്ന് പറഞ്ഞ ഹൈക്കോടതി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത താനൂര് കാരെ അഭിനന്ദിച്ചു. 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിൽ കേസെടുക്കാൻ രജിസ്ട്രാർക്ക് ഹൈകോടതി നിർദേശം നൽകി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ലെന്നും കോടതി പറഞ്ഞു. ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് ഈ മാസം 12 നകം നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
by liji HP News | May 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചോറുവച്ചില്ലെന്ന കാരണം ആരോപിച്ച് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ഒഡീഷയിലെ സംബൽപൂരിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. 35 വയസുകാരിയായ പുഷ്പ ധാരുവയെ അടിച്ചുകൊന്ന 40 വയസുകാരൻ സനാതൻ ധരുവയെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതിമാർക്ക് ഒരു മകളും മകനുമുണ്ട്.

സംഭവം നടക്കുന്ന ദിവസം മകൻ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു. മകൾ ഒരു വീട്ടിൽ വീട്ടുജോലിക്കാരിയാണ്. ഭാര്യ മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. സനാതൻ വീട്ടിലെത്തിയപ്പോൾ ഭാര്യ ചോറ് പാകം ചെയ്യാതെ കറി മാത്രം പാകം ചെയ്തതായി കണ്ടെത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. തിരികെയെത്തിയപ്പോൾ അമ്മ മരിച്ചുകിടക്കുന്നതായി കണ്ട മകൻ പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പൊലീസ് ഭർത്താവിനെ പിടികൂടുകയായിരുന്നു.
by liji HP News | May 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് (ഇന്ന്) മെയ് 9. വർക്കല എസ് എൻ കോളേജിൽ മന്ത്രിമാർ നേരിട്ട് എത്തി പരാതികൾ സ്വീകരിക്കും.
Recent Comments