by liji HP News | May 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ചെങ്കിക്കുന്ന് കുറിയിടത്തുകോണം ചരുവിള പുത്തന്‍വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പുഷ്‌കരന്‍(45) ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദനമേറ്റ് മരിച്ച കേസില്‍ 3 പേര്‍ അറസ്റ്റില്‍. നഗരൂര്‍ രാമനല്ലൂര്‍ക്കോണം ചരുവിള വീട്ടില്‍ എസ്.സുജിത്ത് (31), കിളിമാനൂര്‍ കണ്ണയംകോട് പ്രസന്നമന്ദിരത്തില്‍ പി. വിഷ്ണു (30), കിളിമാനൂര്‍ കണ്ണയംകോട് ചരുവിള വീട്ടില്‍ ജി. അഭിലാഷ് (25) എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ചത് ചോദ്യം ചെയ്തതും കുറിയിടത്തുകോണം അപ്പൂപ്പന്‍കാവ് ക്ഷേത്രം കമ്മിറ്റിയില്‍ ഉണ്ടായ തര്‍ക്കവും ആണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അടിപിടിയെ തുടര്‍ന്നു ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ നിരീക്ഷണമെന്ന് പൊലീസ് പറഞ്ഞു.
ഞായര്‍ രാത്രി 8.30 മണിയോടെ കുറിയിടത്തുകോണം മേലെ മഠത്തിനു സമീപമാണ് സംഭവം. പുഷ്‌കരനും മകന്‍ ശിവയും ബൈക്കില്‍ ബന്ധു വീട്ടില്‍ പോയി രാത്രി തിരികെ എത്തി. ബന്ധുവായ വേണുവുമായി സംസാരിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ മൂന്നംഗ സംഘം ഇവരുടെ മുന്നിലേക്ക് ഗ്ലാസ് എറിഞ്ഞു ഉടച്ചു. ഇതു ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്ത സംഘം കാരണം കൂടാതെ ആദ്യം വേണുവിനെ മര്‍ദിച്ചു. പിന്നീട് പുഷ്‌കരനെ വളഞ്ഞിട്ട് ആക്രമിക്കുകയും ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.

പരുക്കേറ്റ പുഷ്‌കരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം കിളിമാനൂര്‍ വാലഞ്ചേരിയിലെ കുടുംബ വീട്ടില്‍ നടന്നു. ഭാര്യ: സുനിത. മകന്‍: ശിവ. ആറ്റിങ്ങല്‍ എസ്എച്ച്ഒ തന്‍സീം അബ്ദുല്‍ സമദ്, നഗരൂര്‍ എസ്‌ഐ അമ്യത് സിങ് നായകവും സംഘവും അറസ്റ്റ് ചെയ്ത പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
by liji HP News | May 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 160 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 45360 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലായിരുന്നു ഈ മാസം ആദ്യ ആഴ്ചയിൽ സ്വർണവില. അന്തരാഷ്ട്ര വിലയിലെ ഏറ്റക്കുറച്ചിലുകളാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. അതേസമയം വാരാന്ത്യത്തിൽ അന്തരാഷ്ട്ര സ്വർണവില 2000 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെയും 10 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഇതോടെ വിപണിയിൽ വില 5670 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ ഉയർന്നു. വിപണി വില 4705 രൂപയായി.
by liji HP News | May 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് നോർത്ത് സാന്റ്വിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്. തീ പൂർണമായും അണക്കാൻ കഴിഞ്ഞതായും ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഓഫീസിലുള്ളത് ഇ-ഫയലുകളാണ്. ക്യാമറ വിവാദമായി ബന്ധപ്പെട്ട ഫയലുകൾ ഒന്നും ഓഫീസിലെത്തിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

ക്യാമറാ വിവാദം അന്വേഷിക്കുന്ന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ സ്ഥലം മാറ്റിയതിൽ മന്ത്രി വിശദീകരണം നൽകി. ക്യാമറ വിവാദം സംബന്ധിച്ചുള്ള അന്വേഷണം പൂർത്തീകരിച്ചതിന് ശേഷമായിരിക്കും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ചുമതലയൊഴിയുകയെന്ന് മന്ത്രി അറിയിച്ചു. ഉടൻ റിപ്പോർട്ട് കിട്ടുമെന്നാണ് കരുതുന്നത്. കെൽട്രോണിലെ ആദായ നികുതി വകുപ്പ് പരിശോധനയെ കുറിച്ച് അവർ പറയട്ടേയെന്നായിരുന്നു മന്ത്രിയുടെ മറുപടി.
by liji HP News | May 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയതായി പൊലീസുകാരനെതിരെ പരാതി. കഴക്കൂട്ടം അസി. കമ്മീഷണറുടെയും പോത്തൻകോട് ഇൻസ്പെക്ടറുടെയും പേരിൽ കടയിൽ നിന്നും മാങ്ങ വാങ്ങി പണം നൽകാതെ മുങ്ങിയ പൊലീസുകാരനെതിരെയാണ് അന്വേഷണം നടക്കുന്നത്. പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം മുരളീധരന്റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നാണ് ഒരു മാസം മുൻപ് 5 കിലോ പഴുത്ത മാങ്ങ വാങ്ങി പൊലീസുകാരൻ കടന്നു കളഞ്ഞത്.
കഴക്കൂട്ടം അസി. കമ്മീഷണർക്കും പോത്തൻകോട് സിഐക്കുമാണ് മാങ്ങ വാങ്ങിയത് എന്ന് പൊലീസുകാരൻ കടക്കാരനെ ധരിപ്പിച്ചു. പണം അവർ നൽകുമെന്നും അറിയിച്ചു. എന്നാൽ പിന്നീട് പൊലീസ് ഉദ്യാഗസ്ഥരെ കണ്ട് കടക്കാരൻ കാര്യം തിരക്കിയപ്പോഴാണ് താൻ കബളിക്കപ്പെട്ടു എന്ന് മനസ്സിലായത്. തുടർന്ന് പോത്തൻകോട് ഇൻസ്പെക്ടർ ഡി. മിഥുൻ സ്ഥലത്തെത്തി അന്വേഷണം നടത്തി.

പരാതിയുടെ അടിസ്ഥാനത്തിൽ മാങ്ങ വാങ്ങിയ പൊലീസുകാരനെതിരെ അന്വേഷണം ആരംഭിച്ചു. മാങ്ങ വാങ്ങിയ പൊലീസുകാരനെ തിരിച്ചറിഞ്ഞതായാണ് സൂചന. സംസ്ഥാനത്ത് മാങ്ങ മോഷണത്തിന്റെ പേരിൽ ഒരു പൊലീസുകാരനെ സർവീസിൽ നിന്നും നീക്കം ചെയ്ത് ദിവസങ്ങൾ കഴിയുന്നതിനു മുമ്പാണ് ഈ സംഭവം നടന്നത്. സംഭവത്തിൽ രഹസ്യ അന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
by liji HP News | May 9, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ജമ്മു കാശ്മീരിലും തമിഴ്നാട്ടിലുമായി എൻഐഎ റെയ്ഡ്. തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ജമ്മുകാശ്മീരിൽ ആറിടത്താണ് റെയ്ഡ്. ഒരാളെ കസ്റ്റഡിയിലെടുത്തു. മധുര, ഡിണ്ടിഗൽ, തേനി അടക്കം പത്തിടങ്ങളിലാണ് തമിഴ്നാട്ടിൽ റെയ്ഡ്. എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്.
Recent Comments