നൂറുൽഹഖ് (61) നിര്യാതനായി
പെരുമാതുറ: പെരുമാതുറ മണമേൽ ബംഗ്ലാവിൽ നൂറുൽ ഹഖ് (61) നിര്യാതനായി.
ഭാര്യ – ആമിന
മകൻ – അനസ്
മരുമകൾ – ശാമിയ (ചിക്കു)
പെരുമാതുറ: പെരുമാതുറ മണമേൽ ബംഗ്ലാവിൽ നൂറുൽ ഹഖ് (61) നിര്യാതനായി.
ഭാര്യ – ആമിന
മകൻ – അനസ്
മരുമകൾ – ശാമിയ (ചിക്കു)
കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ കേരള സർവകലാശാല സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാല രജിസ്ട്രാർക്ക് നിവേദനം നൽകി. കേരള സർവകലാശാല കലോത്സവത്തിൽ വിജയികളായവരുടെ സർട്ടിഫിക്കറ്റുകൾ വിതരണം ഉടനടി പൂർത്തിയാക്കുക, ബി എഡ് അഡ്മിഷൻ നേടിയ പി ജി വിദ്യാർഥികൾക്ക് ടി സി സമർപ്പിക്കാൻ ആവശ്യമായ സമയ ക്രമീകരണം നൽകുക,
ജൂണിൽ ആരംഭിച്ച പിജി അവസാന വർഷ വിദ്യാർത്ഥികളുടെ പാഠഭാഗങ്ങൾ പൂർത്തിയാക്കുന്നതിന് മതിയായ സമയം നൽകിയ ശേഷം മാത്രം പരീക്ഷകൾ നടത്തുവാൻ തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സബ് കമ്മിറ്റി രജിസ്ട്രാർക്ക് നിർവേദനം നൽകിയത്.
അടിയന്തരമായി ഈ വിഷയങ്ങൾ പരിഹരിക്കണമെന്ന് എസ്എഫ്ഐ സർവകലാശാല കമ്മിറ്റി യൂണിവേഴ്സിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. എസ് എഫ് ഐ
കേന്ദ്ര കമ്മിറ്റി അംഗം ടി ജി അഞ്ചു കൃഷ്ണ, എസ്എഫ് ഐ ജില്ലാ സെക്രട്ടറി എസ് കെ ആദർശ്, പ്രസിഡന്റ് എം എസ് നന്ദൻ, വിജയ് വിമൽ എന്നിവർ പങ്കെടുത്തു.
കണ്ണൂര്‍: ഒരു നിമിഷത്തിന്റെ ഭാഗ്യം എന്നത് അക്ഷരാര്‍ഥത്തില്‍ ശരിയായിരിക്കുകയാണ് കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍. ഒരു നിമിഷം വൈകിയത് കൊണ്ട് മൂന്ന് മദ്രസാ വിദ്യാര്‍ത്ഥികളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വിദ്യാര്‍ഥികള്‍ നടന്നുപോകുമ്പോള്‍ കൂറ്റന്‍ മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. മതില്‍ തകര്‍ന്നു വീഴുന്നത് കണ്ട് വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെട്ടു. ഒരു നിമിഷം വൈകിയതു കാരണമാണ് മൂന്ന് ജീവനുകള്‍ രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ എട്ടേകാലിനാണ് സംഭവം. അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ കൂറ്റന്‍ ചുറ്റുമതിലാണ് തകര്‍ന്നു വീണത്. ശബ്ദം കേട്ടെത്തിയ നാട്ടുകള്‍ റോഡില്‍ വീണ ചെങ്കല്ലും കോണ്‍ക്രീറ്റും നീക്കി ഗതാഗത തടസം ഒഴിവാക്കി.
ആറ്റിങ്ങൽ അട്ടക്കുളത്തിന് സമീപം മായാ ഭവനിൽ( PRA 67) പരേതനായ കുമാരപിള്ളയുടെ ഭാര്യ എസ് രാധമ്മ (75)(മണി നിവാസ്, കോട്ടറ വിള) നിര്യാതയായി.
മക്കൾ: പരേതനായ കെ. ബൈജു, കെ. ബിജു,ആർ ബിന്ദു.
മരുമക്കൾ: മിനി, മഞ്ജു(എ ഡി എസ് ചെയർപേഴ്സൺ, വാർഡ് 18, ആറ്റിങ്ങൽ), ബാബു. സഞ്ചയനം ഞായർ രാവിലെ 8.30ന്
റീല്‍ ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരിച്ചു. മഹാരാഷ്ട്രയിലെ റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടം ഉണ്ടായത്. മുംബൈ സ്വദേശിയായ ആന്‍വി കാംദാറാണ് (27) മരിച്ചത്.
യുവതി ഈ മാസം 16നാണ് പ്രശസ്തമായ കുംഭെ വെള്ളച്ചാട്ടം കാണുന്നതിനായി യാത്ര തിരിച്ചത്. സുഹൃത്തുക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. പ്രദേശത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവതി വെള്ളച്ചാട്ടത്തിന് സമീപമുള്ള മലയിടുക്കിലേക്ക് വഴുതി വീഴുകയായിരുന്നുവെന്ന് മാങ്കോണ്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
300 അടിയിലധികം താഴ്ചയിലേക്കാണ് യുവതി വീണത്. കോസ്റ്റ്ഗാർഡ് ഉൾപ്പെടയുള്ള രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും കനത്ത മഴ രക്ഷാദൗത്യം ദുഷ്കരമാക്കി. ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവതിയെ പുറത്തെത്തിക്കാനായത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ മനഗാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Recent Comments