by liji HP News | May 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് പ്രവൃത്തികൾ പൂർത്തിയാക്കിയ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാ ബീഗം നിർവ്വഹിച്ചു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ, വാർഡ് മെമ്പർമാരായ പി.പവനചന്ദ്രൻ, എൻ.രഘു, സുരക്ഷാ കോർഡിനേറ്റർ ആർ.കെ.ബാബു, ചന്ദ്ര മോഹൻ, ഹരിദാസ് എന്നിവർ പങ്കെടുത്തു.
by liji HP News | May 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തമിഴ്‌നാട് വനമേഖലയിലേക്ക് നീങ്ങിയ കാട്ടാന അരിക്കൊമ്പന്‍ കേരള വനമേഖലയിലെ പെരിയാര്‍ റേഞ്ചിനുള്ളില്‍ തിരിച്ചെത്തി. ഇന്നലെ രാത്രിയോടെ തമിഴ്‌നാട് വനമേഖലയില്‍ നിന്നും കേരളത്തിലേക്ക് കടന്നു. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാന്‍ തമിഴ്‌നാട് വനംവകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജിപിഎസ് കോളറില്‍ നിന്ന് സിഗ്‌നലുകള്‍ കൃത്യമായി ലഭിക്കുന്നുണ്ട്. നാലുദിവസംകൊണ്ട് 40 കിലോമീറ്റര്‍ ആണ് കൊമ്പന്‍ സഞ്ചരിച്ചത്.
ഇന്നലെ തമിഴ്‌നാട് വനത്തിലെ വട്ടത്തൊട്ടി മേഖല വരെ സഞ്ചരിച്ചു. തിരികെ മേദകാനം ഭാഗത്തെ വനമേഖലയിലേക്ക് എത്തുകയായിരുന്നു. പെരിയാര്‍ വന്യജീവി സങ്കേതത്തിലെ മേദകാനം ഭാഗത്തു നിന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് അരിക്കൊമ്പന്‍ തിമിഴ് നാട്ടിലെ ശ്രീവെല്ലി പുത്തൂര്‍ മേഖല കടുവ സങ്കേതത്തിലേക്ക് കടന്നിരുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനമേഖലയില്‍ നിന്ന് വനംവകുപ്പിന് സിഗ്‌നലുകള്‍ ലഭിച്ചിരുന്നു.

അരിക്കൊമ്പന്റെ ആരോഗ്യനില പൂര്‍ണമായി തൃപ്തികരമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരിക്കൊമ്പന് തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നല്‍കിയിരുന്നു. ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
by liji HP News | May 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൽപ്പറ്റ: ലഹരിമരുന്ന് കേസിലെ പ്രതികളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന് ആരോപണം. വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗർക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. എക്സൈസ് ചെക്പോസ്റ്റ് കടന്നെത്തിയ യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പിടിയിലായതിനു പിന്നാലെയാണ് യുവാക്കൾ ആരോപണം ഉന്നയിച്ചത്. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പുതല അന്വേഷണം തുടങ്ങി.

കർണാടകയിൽ നിന്ന് കാറിൽ വരികയായിരുന്ന മുനീർ, മുഹമ്മദ് ഷഹീർ എന്നിവരാണ് കഞ്ചാവ് ബീഡിയുമായി മുത്തങ്ങ ചെക്പോസ്റ്റിൽ പൊലീസ് പിടികൂടിയത്. മുത്തങ്ങയിലെ തന്നെ എക്സൈസിന്റെ ചെക്പോസ്റ്റ് കടന്നായിരുന്നു യുവാക്കൾ എത്തിയത്. പൊലീസ് ഇവരെ ചോദ്യം ചെയ്തതോടെയാണ് എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കടത്തിവിട്ടതാണെന്ന ആരോപണം പ്രതികൾ ഉന്നയിച്ചത്.
ബംഗളൂരുവിൽ നിന്നും യുവാക്കൾ എംഡിഎംഎ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ് വാങ്ങിയിരുന്നു. ഇത് എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടി. എന്നാൽ കേസിൽ പെടാതിരിക്കണമെങ്കിൽ 10000 രൂപ നൽകണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി യുവാക്കൾ ആരോപിച്ചു. ഒടുവിൽ 8000 രൂപ നൽകിയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇക്കാര്യം പൊലീസ് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തു. തുടർന്ന് എക്സൈസ് വകുപ്പിന് വിവരം കൈമാറി. പിന്നാലെയാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ ഉത്തരവിട്ടത്.
പ്രിവന്റീവ് എക്സൈസ് ഓഫീസർ പ്രഭാകരനും സഹപ്രവർത്തകർക്കുമെതിരെയാണ് ആരോപണം. പരാതിക്കാരായ യുവാക്കളുടെ വാഹനം ഏറെ നേരം പരിശോധിച്ചതിലുള്ള വൈരാഗ്യമാണ് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
by liji HP News | May 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. ഇന്നലെ 45,600 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഇന്നും വീണ്ടും ഉയര്‍ന്നതോടെ സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയിരിക്കുകയാണ്. ഇന്ന് 160 രൂപയാണ് വര്‍ധിച്ചത്. 45,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 5720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 14ന് സ്വര്‍ണവില 45000 കടന്ന് പുതിയ ഉയരത്തില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നുദിവസമായി ആയിരത്തിലധികം രൂപയാണ് ഉയര്‍ന്നത്. അമേരിക്കയിലെ ബാങ്ക് പ്രതിസന്ധി അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
by liji HP News | May 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മണനാക്ക് നിവാസികൾക്ക് പതിറ്റാണ്ടുകളായി തണൽ, ശുദ്ധവായു എന്നിവ നൽകുകയും അനേകായിരം പക്ഷികൾക്ക് കൂടുകൂട്ടുവാൻ തന്റെ ശിഖരങ്ങളിൽ അവസരം നൽകുകയും ചെയ്ത ആൽമരമുത്തശ്ശി റോഡ് വികസനത്തിന്റെ ഭാഗമായി ഇന്ന്
അരങ്ങ് ഒഴിയുകയാണ്. പതിറ്റാണ്ടുകളോളം ലക്ഷോപലക്ഷം ജനങ്ങൾക്ക് തണലും ശുദ്ധവായുവും നൽകിയ ആൽമരത്തെയാണ് മുറിച്ചു മാറ്റുന്നത്.

Recent Comments