by liji HP News | May 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ ചാണ്ടി ഉമ്മനാണ് ഫെയ്‌സ്ബുക്കിലൂടെ വിവരം പുറത്തു വിട്ടത്. ഉമ്മന്‍ചാണ്ടിയെ കാണുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരുടേയും പ്രാര്‍ത്ഥന ഉണ്ടാകണമെന്നും ചാണ്ടി ഉമ്മന്‍ കുറിപ്പില്‍ ആവശ്യപ്പെട്ടു. അര്‍ബുദബാധിതനായ ഉമ്മന്‍ചാണ്ടി ബംഗലൂരുവിലെ ചികിത്സയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു.

by liji HP News | May 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള വേദികളുടെ ചുരുക്കപ്പട്ടികയിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 13 വേദികളാണ് ചുരുക്കപ്പട്ടികയിലുള്ളത്. അതിൽ ഏഴ് സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ടുകൾ പ്രകാരം നാഗ്പൂർ, ബെംഗളൂരു, തിരുവനന്തപുരം, മുംബൈ, ഡൽഹി, ലക്നൗ, ഹൈദരാബാദ്, ഗുവാഹത്തി. കൊൽക്കത്ത, രാജ്കോട്ട്, ബെംഗളൂരു, ഇൻഡോർ ധർമശാല തുടങ്ങിയ സ്റ്റേഡിയങ്ങൾ ചുരുക്കപ്പട്ടികയിലുണ്ട്. ഒക്ടോബർ 5ന് ലോകകപ്പ് ആരംഭിക്കുമെന്നാണ് വിവരം.

സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് പാകിസ്താൻ ബെംഗളൂരുവിലും ചെന്നൈയിലുമാവും അധികം മത്സരങ്ങളും കളിക്കുക. കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലാവും ബംഗ്ലാദേശിൻ്റെ മത്സരങ്ങൾ. ബംഗ്ലാ ആരാധകർക്ക് വേഗം എത്താനാണ് ഈ തീരുമാനം.
by liji HP News | May 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: സിവിവി ഫ്രീ ഓണ്‍ലൈന്‍ ഇടപാട് നടത്താനുള്ള സൗകര്യം ഒരുക്കി പേയ്‌മെന്റ് നെറ്റ് വര്‍ക്ക് സ്ഥാപനമായ വിസ. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി ഇടപാടുകള്‍ നടത്താന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കിയതെന്ന് വിസ അറിയിച്ചു.
റിസര്‍വ് ബാങ്ക് നടപ്പാക്കിയ ടോക്കണൈസേഷന്‍ മാര്‍ഗനിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണ് നടപടി. ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പാക്കാനാണ് റിസര്‍വ് ബാങ്ക് ടോക്കണൈസേഷന്‍ നടപ്പാക്കിയത്. വിസ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ടോക്കണൈസേഷനെയാണ് വ്യാപാരികള്‍ ആശ്രയിക്കുന്നത്. അതിനാല്‍ ഒരേ ഉപഭോക്താവ് തന്നെ വീണ്ടും ഓണ്‍ലൈന്‍ ഇടപാട് നടത്തുമ്പോള്‍ ഒരിക്കല്‍ കൂടി സിവിവി ചോദിയ്‌ക്കേണ്ടതില്ലെന്നാണ് വിസ പറയുന്നത്.
കാര്‍ഡ് ആദ്യം ടോക്കണസൈഷേന്‍ ചെയ്യുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതുകൊണ്ട് പിന്നീടുള്ള ഓണ്‍ലൈന്‍ ഇടപാടുകളില്‍ സിവിവി നല്‍കാതെ തന്നെ സുഗമമായി നടത്താന്‍ കഴിയുന്ന സംവിധാനമാണ് വിസ ഒരുക്കിയത്.
കാര്‍ഡിന്റെ പിന്നില്‍ കാണുന്ന മൂന്നക്ക നമ്പര്‍ ആണ് സിവിവി. ടോക്കണൈസേഷന്റെ തുടക്കത്തില്‍ സിവിവി നിര്‍ബന്ധമായി വാങ്ങേണ്ടതുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള ഇടപാടുകളില്‍ സിവിവി വാങ്ങാതെ തന്നെ വ്യാപാരികള്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും വിസി അറിയിച്ചു.
by liji HP News | May 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്രവർത്തി ദിവസങ്ങളിൽ സ്കൂൾ ഓഫീസുകൾ വൈകിട്ട് അഞ്ചു മണി വരെ പ്രവർത്തിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ആവശ്യപ്പെട്ടു. സാധ്യമായ ദിവസങ്ങളിൽ ശനിയാഴ്ച ഉൾപ്പെടെ പ്രിൻസിപ്പൽ അല്ലെങ്കിൽ ചുമതലയുള്ള അധ്യാപകൻ, സ്റ്റാഫുകൾ എന്നിവർ ഓഫീസുകളിലുണ്ടാകണം. അധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കരുത്.
ഇക്കാര്യത്തിന് അധ്യാപകരിൽ നിന്ന് സത്യവാങ്മൂലം വാങ്ങുന്ന കാര്യം ആലോചിക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് മന്ത്രി നിർദേശം നല്‍കിയത്. എസ്എസ്എൽസി ഫലം 20നും ഹയർസെക്കൻഡറി ഫലം 25നും പ്രസിദ്ധീകരിക്കും. വർഷം 220 അധ്യയന ദിവസം ഉറപ്പാക്കണം.
ഇതിന് വേണ്ട ക്രമീകരണം നടത്തും. എസ്എസ്എല്‍സി മൂല്യനിർണയത്തിൽ 2200 പേർ ഒരു കാരണവും കാണിക്കാതെ ഹാജരായില്ല. 1508 പേർ ഹയർ സെക്കന്‍ററിയിലും ഹാജരായില്ല. ഈ 3708 പേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി അറിയിച്ചു.
by liji HP News | May 5, 2023 | മരണം
കല്ലമ്പലം റഫീഖ് മനസ്സിലിൽ മുഹമ്മദ് കാസിം മകൻ ബദറുദ്ദീൻ ഹാജി വാർദ്ധക്യസഹജമായ അസുഖം മൂലം കെ ടി സി ടി ആശുപത്രിയിൽ നിര്യാതനായി.
ഭാര്യ:ലൈലാ ബീവി
മക്കൾ: ബി.മുഹമ്മദ് റാഫി(ഫിദാ സിക്സ് ആൻഡ് വെഡിങ് സെൻറർ ചാത്തൻപാറ, ആർ. കെ. ഫാബ്രിക്സ് കല്ലമ്പലം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് പ്രസിഡൻറ്, ചിറയിൻകീഴ് മേഖലാ ട്രഷറർ), ബി. അബ്ദുൽ റഹീം, ബി. മുഹമ്മദ് റഫീഖ്
മരുമക്കൾ: ഫാസില, അസുമ, ഷംന
Recent Comments