by liji HP News | Jul 4, 2022 | Latest News, ജില്ലാ വാർത്ത
വക്കത്ത് സിപിഐ (എം) ന്റെ നേതൃത്വത്തിൽ നവ കേരള സദസ്സ് സംഘടിപ്പിച്ചു. വെളിവിളാകം, മുക്കാലുവട്ടം, ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ വക്കം ഫാർമേഴ്‌സ് ബാങ്ക് ഹാളിൽ നടന്ന നവ കേരള സദസ്സിന്റെ ഭാഗമായി സംഘടിപ്പിച്ചചടങ്ങിൽ +2, SSLC, ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ആദരിച്ചു.




വെളിവിളാകം മുക്കാലുവട്ടം ബാലസംഘം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപഹാരങ്ങളും വിതരണം ചെയ്തു,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു. വക്കം എൽ. സി സെക്രട്ടറി ഷാജു, മോഹനൻ, മനോഹരൻ, അഞ്ചുതെങ്ങ് സുരേന്ദ്രൻ ( സിപ്പ് ജില്ലാ ട്രഷർ ), അജയഘോഷ് (വക്കം ബാലസംഘം കൺവീനർ ), ഗീത സുരേഷ് (മഹിളാ അസോസിയേഷൻ ), ജയ, മോഹൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
by liji HP News | Jul 4, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ‘ആലംകോട് മീരാൻ കടവ് റോഡ് പണി വേഗത്തിലാക്കാൻ നടപടികൾ കൈകൊള്ളണമെന്ന ആവിശ്യവുമായി വകുപ്പ് മന്ത്രിയ്ക്ക്കത്തയച്ചു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വക്കം അജിത്താണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്തയച്ചത്. സംസ്ഥാന സർക്കാർ കിഫ് ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡിൻ്റെ പണി മാസങ്ങളോളമായിട്ടും തിരാതെ നിളുകയാണ്. ആലംകോട് മുതലുള്ള റോഡിൻ്റെ ടാർ ഇളക്കി മെറ്റിൽ പാകിയിട്ട് മാസങ്ങൾ പിന്നിടുന്നു. റോഡിനിരുവശത്തുമുള്ള ഓടകളുടെ പണി പോലും ഇതുവരെ പൂർണ്ണമായിട്ടില്ല. റോഡുപണി മൂലം വാഹനങ്ങൾ അധികവും കൊല്ലമ്പുഴ വഴിയാണ് പോകുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് കച്ചവടം ഇല്ലാതായിട്ട് മാസങ്ങളായി, ചെളിയും വെള്ളകെട്ടുമായി ദുരിതയാത്ര തുടങ്ങിയിട്ട്. ഓടയുടെ നിർമ്മാണം പല സ്ഥലങ്ങളിൽ കുറശ്ശേയായി തോണ്ടി സ്ലാബുകൾ സ്ഥാപിച്ചതല്ലാതെ പൂർത്തിയാക്കിയിട്ടില്ലാത്തതു കാരണം മഴയായാൽ വെള്ളം ഒഴുകി പോകാതെയുമായി. എത്രയും വേഗത്തിൽ റോഡിൻ്റെ പണി പൂർത്തിയാക്കുവാൻ വേണ്ട നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് കത്തയച്ചത്.

by liji HP News | Jul 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: കോവിഡ് ബാധിച്ചു പ്രവേശിപ്പിച്ച ഫ്രഞ്ച് സ്വദേശിയായ വിനോദസഞ്ചാരി മരിച്ചു. ഫ്രാൻസ് സ്വദേശി മെർസിയർ പൈവേ ആണ് മരിച്ചത്. കോവിഡ് ബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്നു കളമശേരിയിലെ എറണാകുളം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. അവിടെനിന്നാണ് ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രണ്ടാം തീയതി കോട്ടയത്ത് എത്തിച്ചത്. ഇന്നു പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. കൂട്ടിരിപ്പുകാർ ആരുമില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

by liji HP News | Jul 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മഡ്ഗാവ്: കോഴിക്കോട്ടു ജനിച്ച് ഗോവൻ ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായി മാറിയ മുൻ ഇന്ത്യൻ ഗോൾകീപ്പർ ഇ.എൻ.സുധീർ (76) അന്തരിച്ചു. ഗോവയിലെ മപുസയിലുള്ള വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി 9 മത്സരങ്ങൾ കളിച്ച സുധീർ ഉജ്വലമായ റിഫ്ലക്സുകൾക്കും ഡൈവുകൾക്കും പ്രശസ്തനായിരുന്നു.
കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിലൂടെ കളിച്ചു വളർന്ന സുധീർ യങ് ചാലഞ്ചേഴ്‌സ്, യങ് ജെംസ് ക്ലബ്ബുകൾക്കു വേണ്ടി കളിച്ചു. കേരളത്തിനായി 2 സന്തോഷ് ട്രോഫി ടൂർണമെന്റ് കളിച്ച ശേഷം 1971ലാണ് ഗോവയിലെത്തിയത്. സേസ ഗോവയിലൂടെ തുടങ്ങിയ സുധീർ പിന്നീട് വാസ്കോയിലെത്തി. ഗോവയ്ക്കു വേണ്ടി 3 സന്തോഷ് ട്രോഫിയും മഹാരാഷ്ട്രയ്ക്കു വേണ്ടി ഒരു സന്തോഷ് ട്രോഫിയും കളിച്ചു.
വാസ്‌കോയിൽ ചേർന്ന വർഷം തന്നെ ടോക്കിയോയിൽ നടന്ന ഏഷ്യൻ യൂത്ത് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ജൂനിയർ ടീമിനു വേണ്ടി കളിച്ചു. 1972ൽ റങ്കൂണിൽ നടന്ന പ്രീ ഒളിംപിക് ഫുട്‌ബോൾ ചാംപ്യൻഷിപ്പിലൂടെയായിരുന്നു ഇന്ത്യൻ സീനിയർ ടീമിനു വേണ്ടിയുള്ള അരങ്ങേറ്റം.

1973 മെർദേക്ക കപ്പിലും 1974 ഏഷ്യൻ ഗെയിംസിലും ഇന്ത്യയ്ക്കു വേണ്ടി കളിച്ചു. 1976ൽ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റനുമായി. വിരമിച്ചതിനു ശേഷം സുധീർ മൂന്നു പതിറ്റാണ്ട് ദോഹയിലായിരുന്നു. ഭാര്യ: പരേതയായ ലൂഡ്സ്. മക്കൾ: അനൂപ് (ബ്രിട്ടിഷ് എയർവെയ്സ്), ജോൻക്വിൻ (ഗോവ ഒബ്സർവർ).
by liji HP News | Jul 4, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പർവ്വതിപുരം ഗ്രാമ സമുദായം മഹാഗണപതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ കർമ്മം. 2022 ജൂലൈ 1 മുതൽ 6 വരെയാണ് ചടങ്ങുകൾ നടക്കുന്നത്. മണ്ഡല പൂജ പ്രതിഷ്ഠാ കർമ്മം കഴിഞ്ഞ് അടുത്ത ദിവസം നടക്കും.

Recent Comments