by liji HP News | Jun 1, 2022 | Latest News, ജില്ലാ വാർത്ത
കൊല്ലം: വൃദ്ധയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർന്ന കേസിൽ ചെറുമകനായ അനിമോൻ ആണ് അറസ്റ്റിലായത്. കല്ലുവാതുക്കൽ സ്വദേശി 86 കാരിയായ ത്രേസ്യാമ്മ മേരിയുടെ മാലയാണ് അനിമോൻ കവർന്നത്. ത്രേസ്യാമയുമായി പിടിവലിയുണ്ടാകുകയും അവരെ ഉപദ്രവിക്കുകയും ചെയ്താണ് ഇയാൾ മാല കവർന്നത്.
മെയ് 27ന് ഉച്ചയോടെയാണ് സംഭവം നടന്നത്. രണ്ട് പവന്റെ സ്വർണ്ണമാലയാണ് ത്രേസ്യാമ്മയിൽ നിന്ന് ഇയാൾ പിടിച്ചുപറിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ വയോധികയെ കൊട്ടാരക്കര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഇൻസ്പെക്ടർ ജോസഫ് ലിയോൺ, എസ്ഐ കെ.എസ് ദീപു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

by liji HP News | Jun 1, 2022 | കേരളം, ജില്ലാ വാർത്ത
കൊച്ചി: നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി. നഗരമേഖലയില്‍ ഹോണടിക്കുന്നത് തടയണം. ഓവര്‍ടേക്കിങ് കര്‍ശനമായി നിരോധിക്കണം. സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നും കോടതി നിര്‍ദേശിച്ചു.പോലീസിനും മോട്ടോര്‍വാഹന വകുപ്പിനുമാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓട്ടോറിക്ഷകള്‍ക്കും ഈ നിയന്ത്രണം ബാധകമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

by liji HP News | May 2, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ബസ് ചാർജ് വർധന പൂർണ തോതിൽ നടപ്പിലാകാൻ മൂന്നു ദിവസം കൂടി എടുക്കും. ഭൂരിഭാഗം ഓർഡിനറി ബസുകളിലും ഇന്നലെ മുതൽ നിരക്കു വർധന നടപ്പിലായെങ്കിലും ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിൽ ഫെയർ സ്റ്റേജിന്റെ പുനഃക്രമീകരണം നടക്കുന്നതിനാൽ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിൽ വിവരങ്ങൾ നൽകുന്നത് പൂർത്തിയായില്ല.

by liji HP News | May 2, 2022 | Latest News, ജില്ലാ വാർത്ത
തൃശൂർ: യുവതിയുടെ നഗ്ന ചിത്രം കാട്ടി ഭീഷണിപ്പെടുത്തിയതിന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഗൺമാനെതിരെ കേസ്. വെള്ളിക്കുളങ്ങര സ്വദേശിയായ സിവിൽ പൊലീസ് ഓഫിസർ സുജിത്തിനെതിരെയാണു വലപ്പാട് പൊലീസ് കേസെടുത്തത്. വെള്ളിക്കുളങ്ങര പൊലീസിനാണ് അന്വേഷണ ചുമതല. യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: പ്രതിയുടെ വീടിനു സമീപത്താണു പരാതിക്കാരിയുടെ ബന്ധുവീട്. ഇവിടെ താമസിക്കാനെത്തിയ സമയത്ത് യുവതി സുഹൃത്തുമായി നടത്തിയ വിഡിയോ ചാറ്റിന്റെ ദൃശ്യങ്ങൾ അടുപ്പമുള്ള ചിലരിൽനിന്നു ചോർന്നിരുന്നു. ഈ ദൃശ്യങ്ങൾ കാട്ടി സുജിത്ത് യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി.

by liji HP News | May 2, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനള്‍ക്കെല്ലാം നാളെ അവധി ആയിരിക്കും.
കലണ്ടര്‍പ്രകാരം നേരത്തെ പ്രഖ്യാപിച്ച അവധി തിങ്കളാഴ്ച ആയിരുന്നു. എന്നാല്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാള്‍.

അതേസമയം, തിങ്കളാഴ്ച നേരത്തെ പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ചെറിയ പെരുന്നാള്‍ ദിനമായ ചൊവ്വാഴ്ച കൂടി അവധി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.
Recent Comments