by liji HP News | Oct 2, 2024 | Latest News, ദേശീയ വാർത്ത
ഫ്രാങ്ക്ഫർട്ട്: ഇറാൻ- ഇസ്രയേൽ ആക്രമണം ശക്തമായതോടെ വിമാന സർവീസുകൾ പ്രതിസന്ധിയിൽ. ജര്‍മ്മനിയില്‍ നിന്ന് പുറപ്പെട്ട് പശ്ചിമേഷ്യന്‍ മേഖലയുടെ ആകാശത്ത് കൂടെ സഞ്ചരിച്ച് ഇന്ത്യയില്‍ എത്തേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ പാതിവഴിയില്‍ തിരികെ ജര്‍മ്മനിയിലേക്ക് മടങ്ങി.
ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട LH 756, ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട LH 752 എന്നീ വിമാനങ്ങള്‍ തുര്‍ക്കിയ്ക്ക് മുകളിലെത്തിയപ്പോഴാണ് ഇറാന്‍ ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് അടിയന്തരമായി വിമാനങ്ങള്‍ തിരികെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവിട്ടു. പിന്നാലെ ഇന്ത്യയില്‍ നിന്ന് ജര്‍മ്മനിയിലേക്കുള്ള മടക്ക വിമാനങ്ങള്‍ ലുഫ്താന്‍സ റദ്ദാക്കി. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇറാഖ്, ഇറാന്‍, ജോര്‍ദാൻ എന്നീ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ ഇനി സര്‍വീസ് ഉണ്ടാകില്ലെന്ന് ലുഫ്താന്‍സ അറിയിച്ചു.
സ്വിറ്റ്‌സര്‍ലാന്‍ഡിന്‍റെ സ്വിസ് എയർലൈന്‍സും ഈ രാജ്യങ്ങളുടെ മുകളിലൂടെ സര്‍വീസ് ഉണ്ടാകില്ല എന്ന് വ്യക്തമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ 15 മിനിറ്റ് അധിക സമയമെടുക്കും. ഇസ്രയേല്‍, ലൈബനന്‍ എന്നീ രാജ്യങ്ങളുടെ വ്യോമപാതയും തങ്ങള്‍ ഒഴിവാക്കുന്നതായി സ്വിസ് അറിയിച്ചു.
by liji HP News | Oct 2, 2024 | Latest News, ജില്ലാ വാർത്ത
ഗാന്ധി ജയന്തി ദിനത്തിൽ കടയ്ക്കാവൂർ പഞ്ചായത്ത് മേലാറ്റിങ്ങൽ ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വാർഡ് മെമ്പർ പെരുംകുളം അൻസർ ഉദ്ഘാടനം ചെയ്തു. മാറ്റുമാരായ പ്രമീള, സിജി, മറ്റു തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു, തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങളും നടത്തി.
by liji HP News | Oct 2, 2024 | Latest News, ജില്ലാ വാർത്ത
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിഴുവിലം മണ്ഡലം ബൂത്ത് നമ്പർ 71(കാട്ടുമ്പുറം) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജി അനുസ്മരണം നടത്തി. ബൂത്ത് പ്രസിഡന്റ് പി. ജി. പ്രദീപ് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന ചെയ്ത് ഗാന്ധി അനുസ്മരണം നടത്തി. കോൺഗ്രസ് നേതാക്കളായ ജതീഷ്. ജെ, അജിത് കുമാർ. ഡി. ജെ, ശശിധരൻ, രാജേഷ് സൗപർണ്ണിക, ജിഷ്ണു ഇടയാവണം, രാജേഷ് ചന്ദ്രൻ, സുനിൽ കടമ്പാട്ട് എന്നിവർ പങ്കെടുത്തു.
by liji HP News | Oct 2, 2024 | Latest News, ജില്ലാ വാർത്ത
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പത്തി അഞ്ചാം ജന്മവാർഷികവും, എ.ഐ സി.സി പ്രസിഡൻ്റായി ഗാന്ധിജി സ്ഥാനമേറ്റതിൻ്റെ നൂറാം വാർഷികവും വിപുലമായ പരിപാടികളോടെ ആചരിച്ചു.
മണ്ഡലത്തിലെ പന്ത്രണ്ട് കേന്ദ്രങ്ങളിൽ ഗാന്ധിജി അസ്മരണ സമ്മേളനവും പതാക ഉയർത്തലും നടന്നു. പെരുങ്ങുഴി ജംഗ്ഷനിൽ നടന്ന മണ്ഡലം തല അനുസ്മരണ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ബി. മനോഹരൻ പതാക ഉയർത്തി. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് നേതാക്കളായ കെ. ഓമന, മാടൻവിള നൗഷാദ്, എ.കെ ശോഭനദേവൻ, എം.കെ ഷാജഹാൻ, എം.ഷാബുജാൻ, എസ്. സുരേന്ദ്രൻ, ജനകലത, ബോസ്, എസ്.ജി അനിൽ കുമാർ, രാജൻ കൃഷ്ണപുരം, തുടങ്ങിയവർ പങ്കെടുത്തു.
by liji HP News | Oct 2, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വൃദ്ധയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെണ്‍പകല്‍ സ്വദേശി സരസ്വതി (80) യാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇന്നു രാവിലെയാണ് വൃദ്ധയുടെ മൃതദേഹം നാട്ടുകാര്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. വൃദ്ധ വീട്ടില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബന്ധുക്കളുമായി വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു.
നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ, ആത്മഹത്യയാണോ, മരണത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
Recent Comments