ചിറയിൻകീഴ് ആർ എസ് എസ് പ്രവ൪ത്തകന്റെ വീടിനു നേരെ അക്രമം; നാല് വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

ചിറയിൻകീഴ് ആർ എസ് എസ് പ്രവ൪ത്തകന്റെ വീടിനു നേരെ അക്രമം; നാല് വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

ആനത്തലവട്ടം കൃഷ്ണാലയത്തിൽ ബിജെപി പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ ബാബുവിന്‍റെ (56) വീടിന്‍റെ കാർ ഷെഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്കൂട്ടിയുമാണ് കത്തിനശിച്ചത്. ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും വാഹനങ്ങൾ പൂർണമായും കത്തി നശിച്ചിരുന്നു. ദിവസങ്ങൾക്കു മുമ്പ് ബാബുവിന്‍റെ വീടിനു മുന്നിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തിയ അജ്ഞാതൻ ബാബുവിന്‍റെ വീട് ഇതാണോ എന്നും ഫോൺ നമ്പറും അന്വേഷിച്ചിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.

ചിറയിൻകീഴ് 17-ാം വാർഡ് പണ്ടകശാലയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബാബുവിന്‍റെ സഹോദരീപുത്രിയായ റ്റിൻ്റുവിൻ്റെ വീട് ദിവസങ്ങൾക്ക് മുമ്പ് കത്തി നശിച്ചിരുന്നു. ആ സംഭവത്തിലും ഇതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല എന്ന ആരോപണവും ഉണ്ട്.

രോഹിത് ശർമ്മയ്ക്ക് പുതിയ ലോക റെക്കോർഡ്

രോഹിത് ശർമ്മയ്ക്ക് പുതിയ ലോക റെക്കോർഡ്

റാഞ്ചി: ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ലോക റെക്കോർഡ് ഇനി ഇന്ത്യൻ ഇതിഹാസ താരം രോഹിത് ശർമ്മയ്ക്ക് സ്വന്തം. റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ഏകദിനത്തിലാണ് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ ദീർഘകാല റെക്കോർഡ് രോഹിത് പഴങ്കഥയാക്കിയത്.

​ഷാഹിദ് അഫ്രീദിയുടെ 351 സിക്സറുകൾ എന്ന റെക്കോർഡാണ് രോഹിത് ശർമ്മ തിരുത്തിക്കുറിച്ചത്. റാഞ്ചിയിലെ ജെഎസ്‌സിഎ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 57 റൺസ് നേടിയ രോഹിത്, ഇന്നിംഗ്‌സിൽ മൂന്ന് സിക്സറുകൾ പറത്തി. ഇതോടെ രോഹിത്തിന്റെ ആകെ ഏകദിന സിക്സറുകളുടെ എണ്ണം 352 ആയി ഉയർന്നു.
കൂടുതൽ കണ്ടെത്തുക. മത്സരത്തിന് ഇറങ്ങുമ്പോൾ അഫ്രീദിയുടെ റെക്കോർഡിനൊപ്പമെത്താൻ രോഹിത്തിന് രണ്ട് സിക്സറുകൾ കൂടി മതിയായിരുന്നു. ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കെതിരെ അനായാസം ബാറ്റ് വീശിയ ഹിറ്റ്മാൻ, 15-ാം ഓവറിൽ പ്രെനലൻ സുബ്രയനെതിരെ തുടർച്ചയായി രണ്ട് സിക്സറുകൾ നേടി റെക്കോർഡിനൊപ്പമെത്തി. പിന്നീട് മാർക്കോ യാൻസനെതിരെ ഒരു സിക്സർ കൂടി നേടി ചരിത്രനേട്ടം സ്വന്തം പേരിലാക്കി.

​ക്രിസ് ഗെയ്ൽ (331), സനത് ജയസൂര്യ (270), എം.എസ്. ധോണി (229) എന്നിവരാണ് ഈ പട്ടികയിൽ രോഹിത്തിനും അഫ്രീദിക്കും പിന്നിലുള്ളത്. രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ സിക്സറുകൾ (600-ൽ കൂടുതൽ) നേടിയ താരമെന്ന റെക്കോർഡും രോഹിത് ശർമ്മയുടെ പേരിലാണ്.

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; ആറ്റിങ്ങലിൽ ഗതാഗത നിയന്ത്രണം

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; ആറ്റിങ്ങലിൽ ഗതാഗത നിയന്ത്രണം

ആറ്റിങ്ങൽ: റവന്യൂ ജില്ലാ കേരള സ്കൂൾ കലോൽസവം ആറ്റിങ്ങൽ നടക്കുന്നതിന്റെ ഭാഗമായി കലോത്സവ ദിവസങ്ങളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഡിസംബർ 1 മുതൽ 5 വരെ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ മുഖ്യ വേദിയായി ആറ്റിങ്ങൽ നഗരത്തിലെ 7 സ്കൂളുകളിലും ആറ്റിങ്ങൽ ഗവ.കോളേജ് ഗ്രൗണ്ട് ഉൾപ്പെടെ 14 വേദികളിലായാണ് കലോത്സവം നടക്കുന്നത്.

കലോത്സവത്തിൽ പങ്കെടുക്കുന്നവരുടെ സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഡിസംബർ 1 മുതൽ 5 വരെ കലോത്സവ വേദികളുടെ പ്രധാന കവാടത്തിന്റെയും സമീപ പ്രദേശങ്ങളിലും വാഹന പാർക്കിംഗ് പൂർണമായും നിരോധിച്ചു. പ്രധാന വേദികളുടെ 500 മീറ്റർ ചുറ്റളവിലുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.

കലോൽസവത്തിൽ പങ്കെടുക്കുന്നവർക്കും കാണികൾക്കുമായി പാർക്കിംഗ് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യുക. ബോയിസ് എച്ച്.എസ്.എസ് ആറ്റിങ്ങൽ, ഡി.ഇ.ഒ ഓഫീസ്, ഗവ.കോളേജ് ആറ്റിങ്ങൽ എന്നിവിടങ്ങളിൽ വരുന്ന വാഹനങ്ങൾ ആറ്റിങ്ങൽ മാമം ഗ്രൗണ്ടിലോ മൂന്നുമുക്ക് വാട്ടർ അതോറിറ്റി റോഡിലോ, അയിലം റോഡിൽ നിന്നും കരിച്ചിലേക്കുള്ള പാതയിലോ പാർക്ക് ചെയ്യണം. ജി.എച്ച്.എസ്.എസ്, ടൗൺ യു.പി.എസ്, ഡയറ്റ് സ്കൂൾ എന്നിവിടങ്ങളിൽ വരുന്ന വാഹനങ്ങൾ കൊല്ലമ്പുഴ, രാമച്ചംവിള ഭാഗത്ത് പുതിയ ബൈപാസിൽ പാർക്ക് ചെയ്യണം. സി.എസ്.ഐ എച്ച്.എസ്.എസ്, എൽ.എം.എസ് എൽ.പി.എസ് എന്നിവിടങ്ങളിൽ വരുന്ന വാഹനങ്ങൾ ഫയർ ഫോഴ്സ് റോഡ്, പൂവൻപാറ ഹോമിയോ ആശുപത്രിക്ക് സമീപത്തെ പഴയ ഹൈവേ എന്നീ സ്ഥലങ്ങളിലോ മാത്രം പാർക്ക് ചെയ്യണം.

അധ്യാപകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

അധ്യാപകർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പും, എൻവയോൺമെൻറ് പ്രോഗ്രാമും സംയുക്തമായി ഏകദിന ശില്പശാലയും കുട്ടികൾക്കായി ശാസ്ത്ര ബോധവൽക്കരണ പരിപാടിയും നടത്തി.

ആറ്റിങ്ങൽ, കിളിമാനൂർ, വർക്കല ഉപജില്ലകളിലെ നേച്ചർ ക്ലബ് ചുമതലയുള്ള അധ്യാപകർക്കായുള്ള ശില്പശാല ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ പ്രൊഫസർ കെ ജി അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ ശ്രീകുമാർ, ഡോ. ഉദയകുമാരി ഡി, എ ഇ ഒ മാരായ ഡോ.സന്തോഷ് കുമാർ, ഹരികൃഷ്ണൻ, ഹെഡ്മാസ്റ്റർ ഷാജി, എ ബൈന എം സുജ കെ എസ് എന്നിവർ സംസാരിച്ചു. സ്കൂളിലെ എസ് പി സി, എക്കോ ക്ലബ് കുട്ടികൾക്കായി ശാസ്ത്രബോധവൽക്കരണ ക്ലാസും നടത്തി.

ആറ്റിങ്ങൽ നഗരം തിരഞ്ഞെടുപ്പിന് സജ്ജം; നഗരത്തിലെ 32 ബൂത്തുകളിൽ ഡിസംബർ 9 ന് വോട്ടിംഗ്

ആറ്റിങ്ങൽ നഗരം തിരഞ്ഞെടുപ്പിന് സജ്ജം; നഗരത്തിലെ 32 ബൂത്തുകളിൽ ഡിസംബർ 9 ന് വോട്ടിംഗ്

ആകെ 8 പെട്ടികളിലായി 80 വോട്ടിംഗ് മെഷീനുകൾ ഇന്ന് വൈകിട്ടോടെ നഗരസഭയിലെ സ്ട്രോങ് റൂമിലെത്തിച്ചു. കുടപ്പനക്കുന്നിലെ സ്പെഷ്യൽ തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ നിന്നും പോലീസ് കാവലോടെ കനത്ത സുരക്ഷയിലാണ് മെഷീനുകൾ ആറ്റിങ്ങലിൽ എത്തിച്ചത്.
നാളെ മുതൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് മാത്രമെ നഗരസഭാങ്കണത്തിൽ പ്രവേശനമുണ്ടായിരിക്കൂ. കൂടാതെ നാളെ മുതൽ ജോലിക്കെത്തുന്ന നഗരസഭാ ജീവനക്കാർ തിരിച്ചറിയൽ ഐഡി കാർഡ് നിർബന്ധമായും അണിഞ്ഞിരിക്കണം എന്നും അധികൃതർ അറിയിച്ചു.