by Midhun HP News | Jan 16, 2026 | Latest News, കേരളം
കടയ്ക്കാവൂർ: തെരുവുനായ കുറുകെ ചാടി നഴ്സറി സ്കൂളിലെ വിദ്യാർത്ഥികളുമായി വന്ന വണ്ടി നിയന്ത്രണം തെറ്റി വൈദ്യുത തൂണിലിടിച്ചു. മണനാക്ക് പാണന്റെ മുക്കിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ആറ്റിങ്ങലിലെ സ്വകാര്യ നഴ്സറി സ്കൂളിലെ വണ്ടിയാണ് അപകടത്തിൽ പെട്ടത്. സ്കൂൾ വിട്ട് കുട്ടികളുമായി മണനാക്കിൽ നിന്നും കടയ്ക്കാവൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന വണ്ടിക്ക് കുറുകെ പാണന്റെ മുക്ക് ജംഗ്ഷന് സമീപത്ത് വച്ച് തെരുവുനായ കുറുകെ ചാടുകയായിരുന്നു. മറ്റ് കുട്ടികളെ വീട്ടിലാക്കിയ ശേഷം നിലയ്ക്കാമുക്കിലുള്ള മൂന്ന് കുട്ടികളെ വീട്ടിലെത്തിക്കുവാൻ വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ വൈദ്യുത തൂണും വണ്ടിയുടെ മുൻഭാഗവും പൂർണമായും തകർന്നു.
by Midhun HP News | Jan 16, 2026 | Latest News, കേരളം
കലോൽസവങ്ങളിൽ
മിന്നുന്ന പ്രകടനവുമായി അക്ഷിത് വീണ്ടും താരമായി. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും എ.ഗ്രേഡ് കരസ്ഥമാക്കി അക്ഷിത്.
കൊടുവഴന്നൂർ സ്വദേശി, സർവ്വകലാശാല ജീവനക്കാരനായ നിതിൻ നാഗേഷിൻ്റെ പരിശീലനത്തിലാണ് ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അക്ഷിത്ത് നേട്ടം കൈവരിച്ചത്.
ഇനിവരുന്ന തലമുറയുടെ ജീവിത ചിത്രങ്ങളാണ് അക്ഷിത്ത് വേദിയിൽ രസകരമായി അവതരിപ്പിച്ചത്. നമ്മുടെ നിത്യ ജീവിതത്തിലെ പാശ്ചാത്യ സംസ്ക്കാരത്തിൻ്റെ കടന്നു വരവും വിവാഹ ചടങ്ങുകളിലെ എ.ഐയുടെ സാനിധ്യവും വേദിയെ ശ്രദ്ധേയമാക്കി.വർഷങ്ങളായി നിതിൻ നാഗേഷിൻ്റെ കീഴിൽ യന്ത്രസംസ്കാരത്തിൻ്റെ വേറിട്ട ആശയങ്ങൾ അവതരിപ്പിച്ച് അക്ഷിത് കലോൽസവ വേദികളിൽ കൈയ്യടി നേടുന്നുണ്ട്.
by Midhun HP News | Jan 16, 2026 | Latest News, കേരളം
ആറ്റിങ്ങൽ: കാർഷിക ടൂറിസത്തിന് പേരുകേട്ട പരിപ്പമൺ കാട് പാടശേഖരത്തിൽ വയൽ നികത്തൽ വ്യാപകം .സംഭവം ശ്രദ്ധയിൽ പെട്ടതോടെ അധികൃതരും ജനപ്രതിനിധികളും എത്തി നടപടി സ്വീകരിക്കുമെന്ന് പാടശേഖരസമിതിയ്ക്ക് ഉറപ്പ് നൽകി.
വയലുകൾ വീണ്ടെടുക്കുന്നതിന് ഒരു നാട് ഒറ്റക്കെട്ടായി നിന്നതു കൊണ്ടാണ് 65 ഏക്കറിൽ നെൽകൃഷിയും,5 ഏക്കറിൽ ഓണത്തിന് ബന്ധി കൃഷിയും വിജയകരമാക്കി നാട് അറിയും വിധം വളർന്നതും സഞ്ചാരികൾ എത്തുന്നതും. പാടശേഖരത്തോട് ചേർന്നു കിടക്കുന്ന വസ്തുക്കൾ
സ്വകാര്യ ആവശ്യങ്ങൾക്കായി ചില വ്യക്തികൾ വയൽ നികത്താൻ നീക്കം തുടങ്ങിയത്. കൃഷിയോഗ്യമായ വയലുകളിൽ മറ്റ് കൃഷികൾ നടത്താനും ഉള്ള ചില ശ്രമങ്ങൾ തുടങ്ങുന്നതിന് ശ്രമങ്ങൾ നടന്നുവരികയാണ്.
സ്വകാര്യ ആവശ്യങ്ങൾക്കായി വയലിനെ കരയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയും ഒരേക്കറിലധികം നിലം ഇതിനകം കരഭൂമിയായി തരം മാറ്റുകയും ചെയ്തു ഇതിൻ്റെ മറവിലാണ് ബാക്കിയുള്ള സ്ഥലങ്ങളിൽ രാത്രിയിൽ മണ്ണിടൽ തുടരുന്നത്. സംഭവം അറിഞ്ഞ് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം നന്ദു രാജ് സ്ഥലത്ത് എത്തുകയും നിലം നികത്തുന്ന വിവരം റെവന്യൂ,കൃഷി വകുപ്പ് അധികാരികളെ വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇടയ്ക്കോട് വില്ലേജ് ഓഫീസ് അധികൃതരും , മുദാക്കൽ കൃഷി ഭവൻ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണിടൽ നടത്തുന്നതിന് സ്റ്റോപ്പ് മെമ്മോ നൽകുകയും
അനധികൃതമായി മണ്ണിട്ട് നികത്തിയ ഏലയിൽ നിന്ന് മണ്ണ് നീക്കം ചെയ്യുമെന്നും അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ഗ്രാമ പഞ്ചായത്ത് ഉപരോധിക്കും
മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ അനധികൃതമായി വയൽ നികത്തൽ നടന്നിട്ടും ഗ്രാമ പഞ്ചായത്ത് മൗനം പാലിക്കുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. ഗ്രാമ പഞ്ചായത്ത് കാര്യാലയം ഉപരോധിക്കും.
വയൽ നികത്തലിന്
ദേശീയപാതയുടെ മണ്ണും
മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ വാളക്കാട് മേഖലയിൽ ദേശീയപാത 66 നു വേണ്ടി കുന്നിടിച്ച് എടുക്കുന്ന മണ്ണ് മേഖലയിലെ വിവിധയിടങ്ങങ്ങളിൽ വയൽ നികത്തലിന് ഉപയോഗിക്കുന്നതായി പരക്കെ ആക്ഷേപം. അധികൃതർ നടപടി സ്വീകരിച്ചില്ലങ്കിൽ മണ്ണ് കടത്തുന്ന വാഹനങ്ങൾ തടയുമെന്നും നാട്ടുകാർ.
അത് എത്ര ചെറുതാണെങ്കിലും , എതിർക്കപ്പെട്ടില്ലെങ്കിൽ മറ്റുള്ളവരിലേക്കും ആ പ്രവണത വളരും. ചുരുങ്ങിയ കാലം കൊണ്ട് ഈ നാട് നേടിയെടുത്ത പെരുമയും കാർഷിക സമൃദ്ധിയും തൊഴിലവസരങ്ങളും എല്ലാ മേഖലകളിലും കൈവരിച്ച പുരോഗതിയും പുറകോട്ടടിക്കപ്പെടും .
by Midhun HP News | Jan 16, 2026 | Latest News, കേരളം
മലപ്പുറം: മലപ്പുറം ജില്ലയില്‍ തൊടിയപുലത്ത് 16 കാരി പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റെയില്‍വേ ട്രാക്കിന് സമീപം കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം. ഇന്നലെ സ്‌കൂളില്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെത്തുടര്‍ന്ന് കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ കുട്ടി സ്‌കൂളിന് മുന്നില്‍ ബസിറങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.
തുടര്‍ന്ന് കുട്ടി എങ്ങോട്ടു പോയെന്ന് കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. പെലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് ഒരു ചെറുപ്പക്കാരനുമായി അടുപ്പമുണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് 16 കാരനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
by Midhun HP News | Jan 16, 2026 | Latest News, കേരളം
ചിറയിൻകീഴ് കുന്തള്ളൂർ പുളിമൂട് ജംഗ്ഷന് സമീപം ദശപുഷ്പം വീട്ടിൽ ശ്യാം (74) അന്തരിച്ചു. ഭാര്യ. ശ്യാമളകുമാരി. മക്കൾ; ഷീജ, ഷീബ. ഷിനി. മരുമക്കൾ അനിൽ കുമാർ വിനയൻ സന്തോഷ് കുമാർ
Recent Comments