by Midhun HP News | Jul 28, 2026 | Latest News, ദേശീയ വാർത്ത
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദും കിഴക്കന്‍ പ്രവിശ്യയിലെ എണ്ണ ശുദ്ധീകരണശാലകളും ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണ്‍ ആക്രമണം. . ഇറാഖിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങളാണ് ആക്രമണം നടത്തിയതെന്നും എല്ലാ ഡ്രോണുകളും വെടിവച്ചിട്ടെന്നും സൗദി സേന അറിയിച്ചു.
കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കിടെ നടന്ന ആക്രമണശ്രമങ്ങള്‍ സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലികി അറിയിച്ചു.
ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന ഇറാന്‍ പിന്തുണയുള്ള മിലീഷ്യകളാണ് ഡ്രോണുകള്‍ വിക്ഷേപിച്ചതെന്നും ഇവ ഭീകരാക്രമണ ശ്രമങ്ങളാണെന്നും തുര്‍ക്കി അല്‍-മാലികി പറഞ്ഞു. രാജ്യസുരക്ഷയും ജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാന്‍ സൗദി അറേബ്യയ്ക്ക് നിയമപരമായ അവകാശമുണ്ടെന്നും ഉചിതമായ സമയത്ത് ഇതിന് മറുപടി നല്‍കുമെന്നും അല്‍-മാലികി വ്യക്തമാക്കി.
സൗദി വിദേശകാര്യ മന്ത്രാലയവും ആക്രമണ ശ്രമത്തെ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാനും ആക്രമണങ്ങളെ ചെറുക്കാനും അതിന്റെ ഉറവിടങ്ങള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

by Midhun HP News | Jul 28, 2026 | Latest News, കേരളം
തൃശൂർ: ചാലക്കുടി അതിരപ്പിള്ളി പഞ്ചായത്തിലെ വെട്ടിക്കുഴിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. വെട്ടിക്കുഴിയിൽ റോയ് ചക്കാലക്കലിൻ്റെ വീട്ടിലെ പറമ്പിലാണ് കൂട് സ്ഥാപിച്ചത്. ജൂണിൽ ഇവിടെ പല തവണ പുലിയെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

by Midhun HP News | Jul 28, 2026 | Latest News, ജില്ലാ വാർത്ത
കണിയാപുരം: നന്മ കരിച്ചാറയുടെ ആഭിമുഖ്യത്തിൽ ഏഴാമത് വാർഷികാഘോഷവും, വിദ്യാഭ്യാസ അവാർഡ് വിതരണവും, പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. മുരുക്കുംപുഴ ചെറുകായൽക്കര ഏഞ്ചൽ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. നന്മ കരിച്ചാറ പ്രസിഡന്റ് എ.ഫൈസലിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
നന്മ കരിച്ചാറ ജനറൽ കൺവീനർ എ.കെ.ഷാജി ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി അഷ്റഫ് റോയൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം മാഹാണി ജസീം, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ്, പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത, മംഗലപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത, അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ, കരിച്ചാറ നാദർഷ എന്നിവർ സംസാരിച്ചു.
താഹിർ ഹാജി, സുൽഫിക്കർ, റസീഫ് ,ഗസ്നഫർ, മനാഫ് മണപ്പുറം, ഷംനാദ് ചെറുകയൽക്കര, നൗഷാദ്, ഷംനാദ് വരിക്കുമുക്ക്, ഷംനാദ് ചിറ്റൂപറമ്പിൽ, നിസാറുദ്ദീൻ എം.പി, ബിജൂർ റസാഖ് , ഷാഫി, ജസീം , റാഫി തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Jul 28, 2026 | Latest News, കേരളം
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയെന്ന് പരാതി. ഇന്‍ഷുറന്‍സ് ക്ലെയിമെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. വടക്കേക്കര സ്വദേശി ഡെയിൻ ഫ്രാൻസിന് 2499 രൂപയാണ് നഷ്ടമായത്. ധൻ ധൻ യോജന പദ്ധതി എന്ന പേരിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമെന്ന വ്യാജേനെയാണ് പണം തട്ടിയത്. കുടുംബത്തിലെ ഓരോ അംഗത്തിനും 5000 രൂപ വീതം ലഭിക്കും എന്നായിരുന്നു വാഗ്ദാനം. ഇൻസ്റ്റഗ്രാം വഴിയാണ് പ്രചാരണം നടത്തിയത്. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

by Midhun HP News | Jul 28, 2026 | Latest News, കേരളം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ അമ്മയേയും നവ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍ മണിക്കെതിരെ കേസെടുത്തു. കോഴിക്കോട് സൈബര്‍ പൊലീസ് ആണ് കേസടുത്തത്. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ് നല്‍കിയ പരാതിയിലാണ് നടപടി. ഇന്നലെ കേരളത്തിലെ മുഴുവന്‍ പൊലീസ് സ്‌റ്റേഷനുകളിലും പരാതി നല്‍കാന്‍ മഹിളാ മോര്‍ച്ച തീരുമാനമെടുത്തിരുന്നു.
ഇന്നലെയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഷൗക്കത്തലിക്ക് നവ്യ ഹരിദാസ് പരാതി നല്‍കിയത്. പ്രധാനമന്ത്രിയെ ജാന്‍മണി അപമാനിച്ചതായി നവ്യ ഹരിദാസ് ആരോപിച്ചിരുന്നു. പരാമര്‍ശത്തിന് പിന്നില്‍ ഭാഷാ പരിമിതി അല്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ നിലപാട്. നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും മറ്റ് പൊലീസ് സ്റ്റേഷനുകളിലും മഹിളാ മോര്‍ച്ച പരാതി നല്‍കിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.

Recent Comments